ദിവസവും ഒരു ആപ്പിൾ വീതം കഴിക്കുന്നവർക്ക് ഡോക്ടറെ അധികം കാണേണ്ടിവരില്ലെന്ന ഇംഗ്ലിഷ് മൊഴി നമുക്കേവർക്കും പരിചിതമാണ്. അതിന് ഒരു ചെറിയ മാറ്റവുമായി വന്നിരിക്കുകയാണ് അമേരിക്കയിലെ ഡോക്ടർമാർ. ആപ്പിളിനൊപ്പം ഒരു കപ്പ് ഗ്രീൻ ടീ കൂടി സേവിച്ചോളൂ. അപ്പോൾ പിന്നെ ആരോഗ്യം പെർഫെക്ട് ആകുമത്രേ. രാവിലെ വെറുംവയറ്റിൽ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസവും ഒരു ആപ്പിൾ വീതം കഴിക്കുന്നവർക്ക് ഡോക്ടറെ അധികം കാണേണ്ടിവരില്ലെന്ന ഇംഗ്ലിഷ് മൊഴി നമുക്കേവർക്കും പരിചിതമാണ്. അതിന് ഒരു ചെറിയ മാറ്റവുമായി വന്നിരിക്കുകയാണ് അമേരിക്കയിലെ ഡോക്ടർമാർ. ആപ്പിളിനൊപ്പം ഒരു കപ്പ് ഗ്രീൻ ടീ കൂടി സേവിച്ചോളൂ. അപ്പോൾ പിന്നെ ആരോഗ്യം പെർഫെക്ട് ആകുമത്രേ. രാവിലെ വെറുംവയറ്റിൽ ഒരു ഗ്രീൻ ടീ. പ്രഭാത ഭക്ഷണത്തിനൊപ്പം ഒരു ആപ്പിൾ കൂടി കഴിച്ചാൽ മതി. 

∙ ഗ്രീൻ ടീയിലും ആപ്പിളിലും ധാരാളം അടങ്ങിയിരിക്കുന്ന ഫ്ലവനോയിഡുകൾ ആണ് നിങ്ങളുടെ ആരോഗ്യത്തിനു സുരക്ഷിതത്വം നൽകുന്നത്. ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട് ഇവ രണ്ടിലും. ഹൃദയാഘാതം, കാൻസർ‌ എന്നീ രോഗങ്ങളെ പടിക്കു പുറത്തുനിർത്താൻ ഫ്ലവോയിഡുകളും ആന്റി ഓക്സിഡന്റുകളും ബെസ്റ്റാണത്രേ. 

ADVERTISEMENT

∙ ദിവസും ചുരുങ്ങിയത് 500 മില്ലിഗ്രാം ഫ്ലവനോയിഡ് ആഹാരത്തിലൂടെ ശരീരത്തിലെത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എത്ര അധികം ഫ്ലവനോയിഡ് കഴിക്കുന്നോ അത്രയും സാധ്യത കുറവായിരിക്കുമത്രേ കാൻസർ പിടിപെടാൻ. 

∙ പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾക്ക് അടിമപ്പെട്ടവരിൽ ഫ്ലവനോയിഡുകൾ വളരെ പ്രയോജനം ചെയ്യുമെന്ന് നേച്ചർ കമ്യൂണിക്കേഷൻസ് എന്ന മെഡിക്കൽ ജേണലിൽ പ്രസിദ്ധപ്പെടുത്തിയ പഠനം അവകാശപ്പെടുന്നു. 

ADVERTISEMENT

∙ ആപ്പിളിനും ഗ്രീൻ ടീക്കും പുറമേ, ഡാർക്ക് ചോക്ക്ലേറ്റ്, റെഡ് വൈൻ തുടങ്ങിയവയിലും ധാരളം ആന്റി ഓക്സിഡന്റുകളും ഫ്ലവനോയിഡും അടങ്ങിയിട്ടുണ്ട്. 

∙ മദ്യപാനവും പുകവലിയും ശരീരത്തിലെ വലിയ ശതമാനം രക്ത കോശങ്ങളെയും തകരാറിലാക്കുന്നു. ഇവയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഇത്തരം ഭക്ഷണപദാർഥങ്ങൾക്ക് സാധിക്കുമത്രേ. 

ADVERTISEMENT

∙ പഴവർഗങ്ങൾ ധാരാളമായി കഴിക്കുന്നത് ശരീരത്തിനാവശ്യമായ വൈറ്റമിനുകളുടെ ആഗിരണം സുഗമമാക്കുന്നു. 

∙ അനാവശ്യമായി ജങ്ക് ഫുഡ്, പായ്ക്കറ്റ് ഫുഡ് എന്നിവ കഴിക്കുന്നതിനുള്ള ആസക്തി ക്രമേണ ഇല്ലാതാക്കുന്നതിനും ഇവയ്ക്ക് സാധിക്കുമത്രേ.