മധുരം ചേർന്ന ശീതള പാനീയങ്ങളും സോഫ്റ്റ് ഡ്രിങ്ക്സും കൃത്രിമമായ ഫ്രൂട്ട് ജ്യൂസും പതിവായി കഴിക്കുന്നത് ടൈപ്പ് 2 ഡയബറ്റിസ് സാധ്യത വർധിപ്പിക്കുമെന്നതു നേരത്തെതന്നെ പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. അതുപേടിച്ചാണ് ചിലർ സോഡയ്ക്കു പകരം ഡയറ്റ് സോഡയും കൃത്രിമ പഴച്ചാറുകൾക്കു പകരം ഫ്രൂട്ട്സിൽനിന്ന് തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധുരം ചേർന്ന ശീതള പാനീയങ്ങളും സോഫ്റ്റ് ഡ്രിങ്ക്സും കൃത്രിമമായ ഫ്രൂട്ട് ജ്യൂസും പതിവായി കഴിക്കുന്നത് ടൈപ്പ് 2 ഡയബറ്റിസ് സാധ്യത വർധിപ്പിക്കുമെന്നതു നേരത്തെതന്നെ പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. അതുപേടിച്ചാണ് ചിലർ സോഡയ്ക്കു പകരം ഡയറ്റ് സോഡയും കൃത്രിമ പഴച്ചാറുകൾക്കു പകരം ഫ്രൂട്ട്സിൽനിന്ന്  തയാറാക്കുന്ന ഫ്രഷ് ജ്യൂസും ശീലമാക്കിയത്. എന്നാൽ ഈ ഡയറ്റ് സോഡയും പായ്ക്ക്ഡ് അല്ലാത്ത ഫ്രഷ് ജ്യൂസും യഥാർഥത്തിൽ സെയ്ഫ് ആണോ? അത്ര സെയ്ഫ് അല്ലെന്നാണ് പുതിയ പഠനം അവകാശപ്പെടുന്നത്. ബോസ്റ്റണിലെ ഹാർവാഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലും ചൈനയിലെ ഫുഡാൻ യൂണിവേഴ്സിറ്റിയിലുമാണ് ഇതു സംബന്ധിച്ച പഠനം നടന്നത്. 

∙പൂർണമായും പ്രകൃതിദത്തമായ പഴച്ചാറുകൾ ആരോഗ്യത്തിന് ഒട്ടും ഹാനികരമല്ലെന്നാണ് നാം ഇത്രനാൾ കരുതിയിരുന്നത്. എന്നാൽ പ്രത്യേകമായി ഷുഗർ ചേർക്കുന്നില്ലെങ്കിലും പഴച്ചാറുകളിൽ വളരെ ഉയർന്ന അളവിൽ ഫ്രക്ടോസ് അടങ്ങിയിരിക്കുന്നതിനാൽ  ഇവ പതിവായി കഴിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. 

ADVERTISEMENT

∙ പാരമ്പര്യമായും ജീവിത ശൈലിയുടെ ഭാഗമായും പ്രമേഹം പെട്ടെന്നു പിടിപെടാൻ സാധ്യതയുള്ളവരിൽ ഈ റിസ്ക് വളരെ കൂടുതലാണ്.  

∙മധുരം കൃത്രിമമോ പ്രകൃതി ദത്തമോ ആകട്ടെ, എല്ലാ മധുര പാനീയങ്ങളും പ്രമേഹ സാധ്യത വർധിപ്പിക്കുന്നതായാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 

ADVERTISEMENT

∙ കായികാധ്വാനം കുറവുള്ള ജീവിതശൈലി പിന്തുടരുന്നവരിലാണ് അപകട സാധ്യത കൂടുതൽ. 

∙ മധുര പാനീയങ്ങൾ ദിവസേന കഴിക്കുന്നത് കാൻസർ പിടിപെടുന്നതിനുള്ള സാധ്യതയും വർധിപ്പിക്കുന്നു. 

ADVERTISEMENT

∙പഴച്ചാറുകൾക്കു പകരം മധുരം ചേർക്കാത്ത ചായ, കോഫി എന്നിവ കഴിക്കുന്നവർക്ക് രോഗസാധ്യത കുറവാണ്. 

∙ 22നു 26നും ഇടയിൽ പ്രായമുള്ള മുക്കാൽ ലക്ഷം പേരിൽ ആണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ദിവസവും ചുരുങ്ങിയത് 4 ഔൺസ് എങ്കിലും മധുര പാനീയം തുടർച്ചയായി 4 വർഷം കഴിച്ചവർക്ക്  പിന്നീടുള്ള വർഷങ്ങളിൽ മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹം പിടിപെട്ടതായി കണ്ടെത്തി.  മധുരപാനീയങ്ങൾ ഉപേക്ഷിച്ചവരെ കാര്യമായി പ്രമേഹം ബാധിച്ചതുമില്ല. 

∙ എല്ലാവരുടെയും കാര്യത്തിൽ ഇതു കൃത്യമാകണമെന്നു നിർബന്ധമില്ല. നിങ്ങളുടെ ബോഡി മാസ് ഇൻഡക്സ്, വ്യായാമം, ശരീരഭാരം, അനുബന്ധ രോഗങ്ങൾ  അങ്ങനെ മറ്റു ഘടകങ്ങളെക്കൂടി ആശ്രയിച്ചാണ് പ്രമേഹം പിടിപെടുന്നത്. പാരമ്പര്യ ഘടകങ്ങൾക്കും പ്രധാന പങ്കുണ്ട്. 

∙ എല്ലാ ഘടകങ്ങളും അനുകൂലമായാലും മധുര പാനീയങ്ങളുടെ നിത്യോപയോഗം പ്രമേഹത്തെ വിളിച്ചുവരുത്തുമെന്നത് ഉറപ്പാണ്. അപ്പോൾ പാരമ്പര്യം, ജീവിത ശൈലി എന്നിവ പ്രതികൂലമായവരുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. 

∙ പൂർണമായും പഴച്ചാറുകൾ ഒഴിവാക്കണമെന്നല്ല. നിയന്ത്രിത അളവിൽ കഴിക്കുന്നതുകൊണ്ട് പ്രശ്നമില്ലെന്നും ഡോക്ടർമാർ പറയുന്നു.