കാഴ്ചയിൽ കുഞ്ഞനാണെങ്കിലും ഗുണങ്ങളിൽ ബഹുകേമനാണ് കടുക്. Brassicaceae കുടുംബത്തിൽ പെട്ട് കടുക്, കറികൾക്കു രുചി നൽകുക മാത്രമല്ല, ആരോഗ്യഗുണങ്ങളും ഏറെയുള്ളതാണ്. കടുകിന്റെ ഇല, എണ്ണ, വിത്ത് ഇവയെല്ലാം ഗുണങ്ങളുള്ളതാണ്. 100 ഗ്രാം കടുകിൽ 67 കാലറിയാണുള്ളത്. ജീവകം എ, സി, ഇ, കെ ഇവയും തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ,

കാഴ്ചയിൽ കുഞ്ഞനാണെങ്കിലും ഗുണങ്ങളിൽ ബഹുകേമനാണ് കടുക്. Brassicaceae കുടുംബത്തിൽ പെട്ട് കടുക്, കറികൾക്കു രുചി നൽകുക മാത്രമല്ല, ആരോഗ്യഗുണങ്ങളും ഏറെയുള്ളതാണ്. കടുകിന്റെ ഇല, എണ്ണ, വിത്ത് ഇവയെല്ലാം ഗുണങ്ങളുള്ളതാണ്. 100 ഗ്രാം കടുകിൽ 67 കാലറിയാണുള്ളത്. ജീവകം എ, സി, ഇ, കെ ഇവയും തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഴ്ചയിൽ കുഞ്ഞനാണെങ്കിലും ഗുണങ്ങളിൽ ബഹുകേമനാണ് കടുക്. Brassicaceae കുടുംബത്തിൽ പെട്ട് കടുക്, കറികൾക്കു രുചി നൽകുക മാത്രമല്ല, ആരോഗ്യഗുണങ്ങളും ഏറെയുള്ളതാണ്. കടുകിന്റെ ഇല, എണ്ണ, വിത്ത് ഇവയെല്ലാം ഗുണങ്ങളുള്ളതാണ്. 100 ഗ്രാം കടുകിൽ 67 കാലറിയാണുള്ളത്. ജീവകം എ, സി, ഇ, കെ ഇവയും തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഴ്ചയിൽ കുഞ്ഞനാണെങ്കിലും ഗുണങ്ങളിൽ ബഹുകേമനാണ് കടുക്. Brassicaceae കുടുംബത്തിൽ പെട്ട് കടുക്, കറികൾക്കു രുചി നൽകുക മാത്രമല്ല, ആരോഗ്യഗുണങ്ങളും ഏറെയുള്ളതാണ്. കടുകിന്റെ ഇല, എണ്ണ, വിത്ത് ഇവയെല്ലാം ഗുണങ്ങളുള്ളതാണ്. 100 ഗ്രാം കടുകിൽ 67 കാലറിയാണുള്ളത്. ജീവകം എ, സി, ഇ, കെ ഇവയും തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, ജീവകം ബി 6, ഫോളേറ്റ് എന്നിവയും കടുകിലുണ്ട്. കാൽസ്യം, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, കോപ്പർ, മാംഗനീസ്, സെലെനിയം എന്നീ ധാതുക്കളും പാന്റോതെനിക് ആസിഡും കടുകിൽ ഉണ്ട്. 100 ഗ്രാം കടുകിൽ 488 മി.ഗ്രാം ഒമേഗ ഫാറ്റി ആസിഡും 455 മി.ഗ്രാം ഒമേഗ 6 ഫാറ്റി ആസിഡും ഉണ്ട്. 

കടുകിന്റെ ആരോഗ്യഗുണങ്ങൾ അറിയാം

ADVERTISEMENT

∙ കൊളസ്ട്രോൾ കുറയ്ക്കുന്നു

കടുക് ഒമേഗ–3, ഒമേഗ–6 ഫാറ്റി ആസിഡുകളുടെ കലവറയാണ്. ഇത് ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നു. ഈ രണ്ട് ഫാറ്റി ആസിഡുകളും ശരീരം ഉത്പാദിപ്പിക്കാത്തതിനാൽ ഭക്ഷണത്തിലൂടെ മാത്രമേ ശരീരത്തിലെത്തൂ. ഇവ ട്രൈഗ്ലിസറൈഡിന്റെ അളവു കുറയ്ക്കുന്നു, നല്ല കൊളസ്ട്രോൾ (HDL) കൂട്ടുന്നു. അമിതരക്ത സമ്മർദം കുറയ്ക്കുന്നു, ധമനികളിൽ പ്ലേക്ക് അടിയുന്നതും രക്തം കട്ടപിടിക്കുതും തടയുന്നു. 

∙ കാൻസർ തടയുന്നു

കാൻസറിനെ പ്രതിരോധിക്കുന്ന ഫൈറ്റോ കെമിക്കലുകളായ ഗ്ലൂക്കോസൈനോലേറ്റ്സ് കടുകിൽ ധാരാളം ഉണ്ട്. ഇത് ബ്ലാഡർ കാൻസർ, സെർവിക്കൽ കാൻസർ, മലാശയ അർബുദം ഇവ തടയുന്നു.

ADVERTISEMENT

∙ എല്ലുകൾക്കും പല്ലുകൾക്കും ശക്തിയേകുന്നു

കടുകിലുള്ള കാൽസ്യം, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ് ഇവ പല്ലുകൾക്ക് ആരോഗ്യമേകുന്നു. പല്ലിന്റെ ഇനാമൽ നഷ്ടപ്പെടാതെയും മോണയിൽനിന്നു രക്തം വരുന്നതിനെയും കാൽസ്യം തടയും. എല്ലുകൾക്ക് ശക്തിയേകുന്നതോടൊപ്പം ഓസ്റ്റിയോ പോറൊസിസ് വരാതെ തടയുകയും ചെയ്യുന്നു. 

∙ ആസ്മയ്ക്ക്

ശ്വസന സംബന്ധമായ രോഗങ്ങളിൽനിന്ന് ആശ്വാസമേകാൻ കടുക് സഹായിക്കും. ആസ്മയുള്ളപ്പോൾ കടുകെണ്ണ നെഞ്ചിൽ തടവുന്നത് ആശ്വാസമേകും. കോപ്പർ, അയൺ, മഗ്നീഷ്യം, സെലനിയം ഇവ അടങ്ങിയതിനാൽ കടുക് ആസ്മ തടയാൻ സഹായിക്കും. കടുകിട്ടു തിളപ്പിച്ച വെള്ളത്തിന്റെ ആവി കൊള്ളുന്നത് മൂക്കടപ്പു തടയും. ചുമയ്ക്ക് ആശ്വാസമേകും.

ADVERTISEMENT

∙ ദഹനത്തിന് സഹായകം

ദഹനം മെച്ചപ്പെടുത്താനും ഉമിനീരിന്റെ ഉത്പാദനം കൂട്ടാനും സഹായി‌ക്കുന്നു. ഉപാപചയ പ്രവർത്തനം വർധിപ്പിക്കുന്നു. ദഹന ശക്തി കൂട്ടുന്നു. ദഹനക്കേടും (indigestion) വായു കോപവും തടയുന്നു. കടുകിൽ ധാരാളമുള്ള ഭക്ഷ്യനാരുകൾ ബവൽ മൂവ്മെന്റ് മെച്ചപ്പെടുത്തുന്നു. 

∙ ആർത്തവ വേദന അകറ്റുന്നു

കടുകിൽ അടങ്ങിയ മഗ്നീഷ്യം ഹോർമോൺ സന്തുലനത്തിനു സഹായിക്കുകയും ആർത്തവ വേദന അകറ്റുകയും ചെയ്യുന്നു. എല്ലാത്തരം വേദനകളും അകറ്റാനുള്ള കഴിവും കടുകിനുണ്ട്. 

∙ചർമ രോഗങ്ങൾക്ക് 

ചർമ രോഗമായ സോറിയോസിസ് അകറ്റാൻ സഹായിക്കുന്നു. കടുകിൽ ഗ്ലൂട്ടാത്തിയോണിന്റെ ഉത്പാദനം കൂട്ടുന്ന ഫൈറ്റോകെമിക്കൽ ഉണ്ട്. ആന്റി ഓക്സിഡന്റുകളുടെ മാതാവ് എന്നാണ് ഗ്ലൂട്ടാത്തിയോൺ അറിയപ്പെടുന്നത്. ഇത് കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കാനും ശരീരത്തിലെ വിഷാംശങ്ങൾ അകറ്റാനും ഇൻഫ്ലമേഷൻ കുറയ്ക്കാനും സഹായിക്കും. 

∙ പ്രമേഹ നിയന്ത്രണത്തിന്

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. കടുകിലെ മഗ്നീഷ്യത്തിന്റെ സാന്നിധ്യം ഇൻസുലിൻ ഉത്പാദനത്തെയും ഇൻസുലിൻ സെൻസിറ്റിവിറ്റിയെയും മെച്ചപ്പെടുത്തുന്നു. 

∙ വേദന സംഹാരി

കടുകിന്റെ അനാൾജെസിക് ഗുണങ്ങൾ വേദനകള്‍ അകറ്റുന്നു. കടുകിൽ നിന്നുണ്ടാക്കുന്ന ഒരു ഓയിന്റ്മെന്റ് വേദനയ്ക്ക് ആശ്വാസമേകും. റൂമാറ്റിസം, മസ്കുലാർ സ്പാസം മുതലായ അവസ്ഥകളിൽനിന്ന് ആശ്വാസമേകും. പല്ലുവേദനയ്ക്കും പരിഹാരമാണ്. 

∙ ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്തുന്നു

കടുകിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഇലക്ട്രോലൈറ്റ് ആയി പ്രവർ‌ത്തിച്ച് ഹൃദയം, തലച്ചോറ്, വൃക്ക മുതലായവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. 

∙ചർമത്തിന്റെ ആരോഗ്യം

കടുകിൽ ജീവകം എ, സി ഇവയുണ്ട്. ഇവ ചർമത്തിനു തിളക്കമേകുന്നു. കടുകിൽ അടങ്ങിയ സൾഫർ, ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കുന്നു. ചർമത്തിന് സ്വാഭാവിക സൗന്ദര്യമേകുന്നു. 

∙ മുടി വളർച്ചയ്ക്ക്

കടുകെണ്ണയിൽ ജീവകം എ ഉണ്ട്. ഇത് മുടിവളർച്ചയ്ക്ക് സഹായിക്കുന്നു. കടുകിൽ ഉള്ള ഒമേഗ ഫാറ്റി ആസിഡുകളും തലമുടി വളരാൻ സഹായിക്കും. കടുകിൽ അടങ്ങിയ പ്രോട്ടീൻ തലമുടിയുടെ അറ്റം പിളരുന്നതിനെ തടഞ്ഞ് മുടിക്ക് ബലമേകുന്നു.  

English Summary : Impressive benefits of Mustard