ചിലയിനം കാൻസറുകളും ഹൃദ്രോഗവും ഉൾപ്പെടെ പല ഗുരുതരരോഗങ്ങളും തടയുന്നതിൽ ഭക്ഷണശീലങ്ങൾ പ്രധാനപങ്കു വഹിക്കുന്നുണ്ട്. സസ്യഭക്ഷണവും പഴങ്ങളും പച്ചക്കറികളുമെല്ലാം ധാരാളം കഴിക്കുന്നത് ശ്വാസകോശാർബുദം വരാനുള്ള സാധ്യത കുറയ്ക്കും. ലോകത്ത് വളരെ സാധാരണമാണ് ശ്വാസകോശത്തെ ബാധിക്കുന്ന അർബുദം. ലങ് കാൻസർ സുഖപ്പെടുത്താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിലയിനം കാൻസറുകളും ഹൃദ്രോഗവും ഉൾപ്പെടെ പല ഗുരുതരരോഗങ്ങളും തടയുന്നതിൽ ഭക്ഷണശീലങ്ങൾ പ്രധാനപങ്കു വഹിക്കുന്നുണ്ട്. സസ്യഭക്ഷണവും പഴങ്ങളും പച്ചക്കറികളുമെല്ലാം ധാരാളം കഴിക്കുന്നത് ശ്വാസകോശാർബുദം വരാനുള്ള സാധ്യത കുറയ്ക്കും. ലോകത്ത് വളരെ സാധാരണമാണ് ശ്വാസകോശത്തെ ബാധിക്കുന്ന അർബുദം.

ലങ് കാൻസർ സുഖപ്പെടുത്താൻ ഒരു ഭക്ഷണത്തിനും ആവില്ല. എന്നാൽ ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയ ആരോഗ്യഭക്ഷണം രോഗത്തെ പ്രതിരോധിക്കും. ഭക്ഷ്യനാരുകളും യോഗർട്ടും ധാരാളം അടങ്ങിയ ഭക്ഷണം ലങ് കാൻസർ സാധ്യത കുറയ്ക്കുമെന്ന് ജാമാ ഓങ്കോളജിയിൽ പ്രസിദ്ധീകരി ച്ച പഠനം പറയുന്നു. പ്രോസസ്ഡ് ഫുഡും റെഡ്മീറ്റും എല്ലാം ലങ് കാൻസർ സാധ്യത കൂട്ടുമെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 

ADVERTISEMENT

ലങ് കാൻസർ തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം.

1. ബ്രൊക്കോളി– ക്രൂസിഫെറസ് വെജിറ്റബിൾ ആയ ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ലങ് കാൻസർ തടയാനും ശ്വാസകോശത്തിൽ നിന്ന് ഉപദ്രവ കാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കി രോഗപ്രതിരോധ സംവിധാനം ശക്തമാക്കാനും സഹായിക്കും. ബ്രൊക്കോളിയിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകൾ ലങ് കാൻസറിന്റെ വ്യാപനം തടയാൻ സഹായിക്കും. പുകവലി ഉൾപ്പെടെ കാൻസറിനു കാരണമാകുന്ന വസ്തുക്കൾ ഉപയോഗിക്കുന്നവരിൽ ട്യൂമറുകൾ വരാനുള്ള സാധ്യത കുറയ്ക്കാൻ ബ്രൊക്കോളിയിൽ ധാരാളമായടങ്ങിയ ഐസോതയോസൈനേറ്റുകൾ സഹായിക്കും. 

ADVERTISEMENT

2. കാരറ്റ് – കണ്ണിന്റെ ആരോഗ്യത്തിനു മാത്രമല്ല, ലങ് കാൻസറിൽ നിന്നും കാരറ്റ് സംരക്ഷണമേകും. കാരറ്റിലടങ്ങിയ വൈറ്റമിൻ സി, ബീറ്റാകരോട്ടിൻ, ബീറ്റാ ക്രിപ്റ്റോ സാന്തിൻ, ലൈക്കോപീൻ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ സ്ത്രീകളിൽ ലങ് കാൻസർ സാധ്യത കുറയ്ക്കുമെന്ന് ഫ്രണ്ടിയേഴ്സ് ഇൻ ഓങ്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടു. 

3. തക്കാളി – ലങ് കാൻസറിനോട് പൊരുതാൻ സഹായിക്കുന്ന ലൈക്കോപീൻ എന്ന സംയുക്തം തക്കാളിയിൽ ധാരാളമുണ്ട്. ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുള്ള ലൈക്കോപീൻ, ലങ് കാൻസറിന്റെ വ്യാപനം തടയാൻ സഹായിക്കുന്നു. 

ADVERTISEMENT

4. മഞ്ഞൾ– മഞ്ഞളിലടങ്ങിയ കുർക്കുമിൻ അഥവാ diferuloyl methane ലങ് കാൻസർ കോശങ്ങളുടെ വ്യാപനം തടയും എന്ന് തെളിഞ്ഞിട്ടുണ്ട്. ആന്റി ഓക്സിഡെന്റ്, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. 

5. ഗ്രീൻ ടീ– ഗ്രീൻടീയിലടങ്ങിയ സംയുക്തങ്ങള്‍ക്ക് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. തയാഫ്ലേവിൻ, എപ്പിഗാലോകറ്റേച്ചിൻ – 3 മുതലായവയാണ് രോഗം തടയാൻ സഹായിക്കുന്നത്. 

English summary: 5 foods that may lower your risk of lung cancer