മലയാളികളുടെ ഭക്ഷണത്തിൽ ഇപ്പോൾ ഓട്സിന് ഒഴിച്ചുകൂടാനാകാത്തൊരു സ്ഥാനമുണ്ട്. മിക്കവരുടെയും ഒരു നേരത്തെ ഭക്ഷണംതന്നെ ഓട്സ് ആണ്. ഏറെ പോഷകസമ്പന്നവും ആരോഗ്യദായകവുമാണ് ഓട്സ് എന്നതിൽ സംശയം വേണ്ട. ഗോതമ്പ്, ബാർലി, അരി എന്നിവയെപ്പോലെ ഒരു ധാന്യവർഗമാണ് ഓട്സ്. ഓട്ട് മീൽ, ഓട്ട് ഫ്‌ളോർ ഇങ്ങനെ രണ്ടു രീതിയാലാണ് ഓട്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ ഭക്ഷണത്തിൽ ഇപ്പോൾ ഓട്സിന് ഒഴിച്ചുകൂടാനാകാത്തൊരു സ്ഥാനമുണ്ട്. മിക്കവരുടെയും ഒരു നേരത്തെ ഭക്ഷണംതന്നെ ഓട്സ് ആണ്. ഏറെ പോഷകസമ്പന്നവും ആരോഗ്യദായകവുമാണ് ഓട്സ് എന്നതിൽ സംശയം വേണ്ട.

ഗോതമ്പ്, ബാർലി, അരി എന്നിവയെപ്പോലെ ഒരു ധാന്യവർഗമാണ് ഓട്സ്. ഓട്ട് മീൽ, ഓട്ട് ഫ്‌ളോർ ഇങ്ങനെ രണ്ടു രീതിയാലാണ് ഓട്സ് ഉള്ളത്. മറ്റു ധാന്യങ്ങളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിലടങ്ങിയിരിക്കുന്ന ബീറ്റാഗ്ലൂക്കൺ, പ്രോട്ടീൻ എന്നീ രണ്ടു ഘടകങ്ങളാണ്. ഇതിൽ ഏറ്റവും പ്രധാനം ബീറ്റാഗ്ലൂക്കൺ ആണ്. ഇത് അലിയുന്ന നാരാണ്. നമ്മുടെ ശാരീരിക പ്രവർത്തനം നിയന്ത്രിക്കുന്നതിന് ഇതേറെ ആവശ്യമാണുതാനും. 

ADVERTISEMENT

അന്നജം, മാംസ്യം, കൊഴുപ്പ് എന്നീ മാക്രോന്യൂട്രിയന്റുകളുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിച്ചു കൊഴുപ്പായി മാറാനുള്ള പ്രവണത ഇവ കുറയ്ക്കുകയും രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. ഹൃദയാഘാതത്തെയും മസ്തിഷ്കാഘാതത്തെയും തടയുന്നതിനൊപ്പം ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുകയും ചെയ്യും. 

അവനാലിൻ എന്നാണ് ഓട്സിലുള്ള പ്രോട്ടീന്റെ പേര്. പാൽ, മുട്ട, ഇറച്ചി എന്നിവയിലുള്ള പ്രോട്ടീൻ പോലെതന്നെയാണിതും. ബി1, ബി2, ബി3, ബി5, ബി9 എന്നീ വൈറ്റമിനുകളും കാത്സ്യം, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നീ ധാതുക്കളും ഓട്സിൽ അടങ്ങിയിട്ടുണ്ട്. ഗോതമ്പിനെക്കാൾ കുറവാണ് ഇവയിൽ നാരുകൾ. 

ADVERTISEMENT

ഓട്സിൽ അടങ്ങിയിരിക്കുന്ന അവനാലിൻ പ്രോട്ടീൻ ചിലരിൽ ഉദരസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നതയി പറയുന്നുണ്ട്. ദീർഘനാളത്തെ ഉപയോഗത്തിൽ മാത്രമേ ഇതു സാധാരണയായി പ്രത്യക്ഷപ്പെടാറുള്ളു. 

പാലിലോ വെള്ളത്തിലോ ഓട്സ് വേവിക്കാവുന്നതാണ്. എന്നാൽ കൂടിയ അളവിൽ പാൽ ചേർക്കുന്നത് ചിലരിൽ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കാണുന്നുണ്ട്. ‌‌‌‌എന്തുതന്നെയായലും ജീവിതശൈലീരോഗങ്ങൾ വർധിച്ചു വരുന്ന ഈ കാലത്ത് സുരക്ഷിതമായി കഴിക്കാൻ സാധിക്കുന്ന ഒരു സമീകൃതാഹാരം തന്നെയാണ് ഓട്സ് എന്നതിൽ സംശയം വേണ്ട. 

ADVERTISEMENT

English Summary: Oats, The healthy food