തണുപ്പ് തുടങ്ങിയാൽ ശ്വസനപ്രശ്നങ്ങൾ തലപൊക്കി തുടങ്ങും. പലപ്പോഴും എന്തെങ്കിലും ശ്വസന പ്രശ്നങ്ങൾ അലട്ടുമ്പോഴാവും ശ്വാസകോശത്തിന്റെ ആരോഗ്യത്തെപ്പറ്റി പലരും ചിന്തിക്കുന്നതുതന്നെ. നമ്മെ ജീവനോടെ നിലനിർത്താൻ സഹായിക്കുന്ന പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ശ്വാസകോശം. തുടർച്ചയായി മലിനവായുവും വിഷാംശങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തണുപ്പ് തുടങ്ങിയാൽ ശ്വസനപ്രശ്നങ്ങൾ തലപൊക്കി തുടങ്ങും. പലപ്പോഴും എന്തെങ്കിലും ശ്വസന പ്രശ്നങ്ങൾ അലട്ടുമ്പോഴാവും ശ്വാസകോശത്തിന്റെ ആരോഗ്യത്തെപ്പറ്റി പലരും ചിന്തിക്കുന്നതുതന്നെ. നമ്മെ ജീവനോടെ നിലനിർത്താൻ സഹായിക്കുന്ന പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ശ്വാസകോശം. തുടർച്ചയായി മലിനവായുവും വിഷാംശങ്ങളും ശ്വസിക്കാനിടയാകുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം നശിപ്പിക്കും. ചില ഭക്ഷണങ്ങളും പാനീയങ്ങളും ശ്വാസകോശത്തെ ഡീറ്റോക്സ് ചെയ്യാനും ശ്വസനം സുഗമമാക്കാനും സഹായിക്കും. 

മലിനവായുവും സിഗരറ്റ് പുകയും പോലുള്ള വിഷപദാർഥങ്ങൾ ശ്വസിക്കുന്നത് ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും ശീലമാക്കുന്നതും ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കും.

ADVERTISEMENT

ശ്വാസകോശത്തിലെ വിഷാംശങ്ങൾ നീക്കി ഡീടോക്സ് ചെയ്യാനും പൊതുവെയുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഈ തണുപ്പുകാലത്ത് കുടിക്കാൻ പറ്റിയ ചില പാനീയങ്ങളെ അറിയാം. 

∙ തേനും ചൂടുവെള്ളവും

ചൂടുവെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കും. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള തേൻ അണുബാധകൾ അകറ്റാൻ സഹായിക്കും. 

∙ ഗ്രീൻ ടീ

ADVERTISEMENT

ആന്റി ഓക്സിഡന്റുകൾ ധാരാളമടങ്ങിയ ഗ്രീൻടീ ശ്വാസകോശത്തിലെ ഇൻഫ്ലമേഷൻ തടയാൻ സഹായിക്കുന്നു. രാവിലെയും അത്താഴശേഷവും ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്. 

∙ കറുവാപ്പട്ട പാനീയം

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള കറുവപ്പട്ടയില്‍ ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തിന്റെ വീക്കവും രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാൻ സഹായിക്കുന്നു. കറുവാപ്പട്ട ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. 

∙ ഇഞ്ചിയും മഞ്ഞളും ചേർന്ന പാനീയം

ADVERTISEMENT

ചുമയും ജലദോഷവും എല്ലാം നിയന്ത്രിക്കാൻ മഞ്ഞളിന് കഴിവുണ്ട്. ഇഞ്ചിയും മഞ്ഞളും ചേർത്ത പാനീയം ആരോഗ്യമേകും. 

∙ ആപ്പിൾ – ബീറ്റ്റൂട്ട്, കാരറ്റ് സ്മൂത്തി

ശരീരത്തെ ഡീറ്റോക്സ് ചെയ്യാൻ മികച്ച മൂന്ന് ഭക്ഷണങ്ങളാണിത്. ജീവകം സി, ജീവകം ഇ, നാരുകൾ, പൊട്ടാസ്യം കൂടാതെ മറ്റ് നിരവധി സംയുക്തങ്ങളും അടങ്ങിയ ഇവ ആസ്മ നിയന്ത്രിക്കാൻ സഹായിക്കും. ശ്വാസകോശത്തിലെ വിഷാംശങ്ങളെ നീക്കാൻ ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ്, സ്മൂത്തി ദിവസവും ഉച്ചസമയത്ത് കുടിക്കാം. 

∙ ഇരട്ടിമധുരച്ചായ

ഇരട്ടിമധുരം തേനും വെള്ളവും ചേർത്ത് കുടിക്കുന്നത് ചുമ, ജലദോഷം, തൊണ്ടവേദന ഇവയ്ക്കൊക്കെ നല്ലതാണ്. ശ്വാസകോശത്തെയും ഇത് ആരോഗ്യമുള്ളതാക്കും. ഇരട്ടി മധുരം പതിവായി കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയും കുറയ്ക്കും. 

English Summary: Detox drinksto cleanse your lungs natuarally