നോൺ വെജ് ആഹാരങ്ങളോട് ഒരൽപ്പം ഇഷ്ടക്കൂടുതലുള്ളവരാണ് ഏറെയും. "ചിക്കനും ബീഫുമൊക്കെ എങ്ങനെ കിട്ടിയാലും കഴിക്കുമെന്നേ..." എന്നു പറയുന്നവർ ശ്രദ്ധിച്ചോളൂ, മാംസം കഴിക്കുന്നതൊക്കെ നല്ലതുതന്നെ, പക്ഷേ ആരോഗ്യം കൂടി ശ്രദ്ധിച്ചു കഴിക്കണമെന്നു മാത്രം. ചുവന്ന മാംസം അഥവാ റെഡ് മീറ്റ്, വെളുത്ത മാംസം അഥവാ വൈറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോൺ വെജ് ആഹാരങ്ങളോട് ഒരൽപ്പം ഇഷ്ടക്കൂടുതലുള്ളവരാണ് ഏറെയും. "ചിക്കനും ബീഫുമൊക്കെ എങ്ങനെ കിട്ടിയാലും കഴിക്കുമെന്നേ..." എന്നു പറയുന്നവർ ശ്രദ്ധിച്ചോളൂ, മാംസം കഴിക്കുന്നതൊക്കെ നല്ലതുതന്നെ, പക്ഷേ ആരോഗ്യം കൂടി ശ്രദ്ധിച്ചു കഴിക്കണമെന്നു മാത്രം.

ചുവന്ന മാംസം അഥവാ റെഡ് മീറ്റ്, വെളുത്ത മാംസം അഥവാ വൈറ്റ് മീറ്റ് എന്നിങ്ങനെ രണ്ടു തരത്തിലുള്ള മാംസങ്ങളാണുള്ളത്. പശു, പോത്ത്, കാള, എരുമ, പോർക്ക്, ആട് എന്നിവയുടെയെല്ലാം മാസം റെഡ് മീറ്റ് വിഭാഗത്തിൽ പെടുന്നു. അതായത് ഒരു സസ്തനിയുടെ ദൃഢമായ പേശിയിൽ നിന്നുള്ള മാംസം. ചിക്കൻ, കോഴിക്കുഞ്ഞ്, മുയൽ, താറാവ്, ആട്ടിൻകുട്ടി ഇവയുടെയെല്ലാം മാംസം വൈറ്റ് മീറ്റ് വിഭാഗത്തിൽ പെടുന്നു. എന്നാൽ നമ്മൾ വൈറ്റ് മീറ്റ് എന്നു വിശേഷിപ്പിക്കുന്ന ചിക്കന്റെ തുടഭാഗവും കാലുകളും വിദേശികൾ റെഡ് മീറ്റായാണ് പരിഗണിക്കുന്നത്. അവരാകട്ടെ ചിക്കന്റെ ബ്രെസ്റ്റാണ് കഴിക്കുന്നത്.   

ADVERTISEMENT

റെഡ് മീറ്റ് നല്ലതാണ്, പക്ഷേ

റെഡ് മീറ്റിൽ ധാരാളം പ്രോട്ടീനും ഇരുമ്പും സൂക്ഷ്മ പോഷകങ്ങളുമുണ്ട്. വൈറ്റമിൻ ബി3, ബി6, ബി12, തയാമിൻ, വൈറ്റമിൻ ബി2, ഫോസ്ഫറസ് തുടങ്ങിയവയുമുണ്ട്. ധാതുക്കളായ സിങ്കും സെലിനിയവും ഇവയിൽ ധാരാളമായുണ്ട്. എത്ര പോഷക സമൃദ്ധമാണെങ്കിലും റെഡ്മീറ്റിന്റെ ഉപയോഗം കരുതലോടെ നിയന്ത്രിച്ചില്ലെങ്കിൽ ആരോഗ്യത്തിനു ദോഷകരമായി ബാധിക്കാം.

ADVERTISEMENT

റെഡ്മീറ്റ് വില്ലനാകുമ്പോൾ

പൂരിത കൊഴുപ്പ് കൂടുതലായതിനാൽ സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം പെട്ടെന്നു കൂടാൻ കാരണമാകും. ഇത് ജീവിതശൈലീ രോഗങ്ങളിലേക്കു നയിക്കാം. സ്ട്രോക്കിനു വരെ ഇത് കാരണമാകാം. ‌‌

ADVERTISEMENT

റെഡ് മീറ്റിന്റെ പ്രോസസ്ഡ് രൂപങ്ങളായ ബേക്കൺ, സോസേജ്, ഹോട്ട് ഡോഗ് ഇവ കഴിയുന്നത്ര കുറയ്ക്കണം. വൈറ്റ് മീറ്റ് ആയാലും പ്രോസസ്ഡ് ഒഴിവാക്കുന്നതാകും നല്ലത്. കാരണം ഇവ വളരെ നാൾ മുന്നേ പ്രോസസ് ചെയ്തതും രാസപദാർഥങ്ങൾ ചേർത്തതുമാകാം. 

രോഗങ്ങൾ ഇങ്ങനെ

പ്രോസസ്ഡ് റെഡ് മീറ്റ് അധികം കഴിക്കുന്നവർ ഏറ്റവും ശ്രദ്ധിക്കേണ്ടത് കോളോറെക്റ്ററൽ കാൻസർ എന്ന മലാശയ അർബുദത്തെയാണ്. പ്രോസസ്ഡ് റെഡ് മീറ്റിലുള്ള കാർസിനോജനുകളാണ് ഈ രോഗത്തിനു കാരണമാകുന്നത്. കാർഡിയോവാസ്കുലാർ പ്രശ്നങ്ങളും പിടിപെടാം. എൽഡിഎൽ കൊളസ്ട്രോൾ കൂടുതലുള്ളവർ ബിഫ് പൂർണമായും ഒിവാക്കുന്നതാണു നല്ലത്.

എന്തു മാസം കഴിച്ചാലും കൂടെ പച്ചക്കറികൾ സാലഡ് രൂപത്തിലോ അല്ലാതെയോ കഴിക്കാൻ ശ്രദ്ധിക്കണം. പച്ചക്കറികളിലെ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അധിക കൊഴുപ്പിനെ ആഗിരണം ചെയ്യാൻ ഒരു പരിധി വരെ സഹായിക്കും.  

English Summary: Red Meat- Health Benefits and Dangers