രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികൾക്ക് അടിക്കടി പലവിധ രോഗങ്ങളുണ്ടാകുന്നത് പതിവാണ്. കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഏറ്റവും ദുർബലമായ വിഭാഗത്തിൽപ്പെട്ടവരാണ് പത്ത് വയസ്സിനു താഴേയുള്ള കുട്ടികൾ. കുട്ടികളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത് ഇക്കാലത്ത് വളരെ അനിവാര്യമാണ്. ഓരോ പ്രായത്തിലുമുള്ള കുട്ടികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികൾക്ക് അടിക്കടി പലവിധ രോഗങ്ങളുണ്ടാകുന്നത് പതിവാണ്. കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഏറ്റവും ദുർബലമായ വിഭാഗത്തിൽപ്പെട്ടവരാണ് പത്ത് വയസ്സിനു താഴേയുള്ള കുട്ടികൾ. കുട്ടികളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത് ഇക്കാലത്ത് വളരെ അനിവാര്യമാണ്.

ഓരോ പ്രായത്തിലുമുള്ള കുട്ടികളുടെ കാര്യത്തിൽ ഇതു പ്രത്യേകം ശ്രദ്ധിക്കണം. നവജാത ശിശുക്കള്‍ക്ക് നിർബന്ധമായും മുലപ്പാൽ തന്നെ നൽകണം. പ്രസവശേഷം ഉണ്ടാകുന്ന ആദ്യത്തെ മുലപ്പാലായ കൊളസ്ട്രം നവജാത ശിശുക്കളെ ഒട്ടുമിക്ക രോഗങ്ങളിൽ നിന്നും ചെറുക്കാൻ സഹായിക്കും. അതിനാൽ ആദ്യത്തെ മുലപ്പാൽ കുഞ്ഞിനു ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. രോഗാണുക്കളെ നശിപ്പിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ മുലപ്പാലിലുള്ളതിനാൽ ആറുമാസം വരെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകണം.

ADVERTISEMENT

റാഗിയില്‍ കാത്സ്യം ധാരാളമടങ്ങിയിട്ടുണ്ട്. ഒരു നേരമെങ്കിലും ആഹാരത്തിൽ റാഗി ഉൾപ്പെടുത്താം. അതോടൊപ്പം കുട്ടികൾക്ക് നൽകുന്ന കുറുക്കിൽ ബദാം നിലക്കടല കശുവണ്ടി തുടങ്ങിയവ പൊടിച്ചു ചേർക്കുന്നത് പ്രോട്ടീൻ ലഭിക്കാൻ സഹായിക്കും. രോഗാണുക്കളെ ചെറുക്കാൻ സഹായിക്കുന്ന ഓക്സിഡന്റുകളടങ്ങിയ പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്താം. നാടൻ പഴവർഗങ്ങളും ഓറഞ്ച്, പപ്പായ, ആപ്പിൾ, മാതളം ഇവയെല്ലാം നല്‍കാം. കൂടാതെ ദിവസവും നെല്ലിക്ക കഴിക്കാൻ നൽകുന്നതും ഗുണകരമാണ്.

വളരുന്ന കുട്ടികൾക്ക് മത്തി, അയല പോലുള്ള മത്സ്യങ്ങൾ നൽകാം. ഇതിലടങ്ങിയിരിക്കുന്ന എളുപ്പം ദഹിക്കുന്ന പ്രോട്ടീനുകളും ഓമേഗ ത്രീ ഫാറ്റി ആസിഡും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ നല്ലതാണ്. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ആഹാരത്തിൽ മത്സ്യം ഉൾപ്പെടുത്താം. കുട്ടികൾക്ക് നിർദേശിച്ചിട്ടുള്ള പ്രതിരോധ കുത്തിവയ്പുകള്‍ അതതു സമയത്തു നടത്താൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

ADVERTISEMENT

ഇതോടൊപ്പം വ്യക്തി ശുചിത്വവും പ്രധാനമാണ്. കൈകൾ സോപ്പിട്ടു കഴുകാൻ പരിശീലിപ്പിക്കണം. മൂന്നുവയസ്സിനു മുകളിലുള്ള കുട്ടികളെ മാസ്ക് എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്ന കാര്യവും കൃത്യമായി പഠിപ്പിക്കണം.

English Summary : Immunity boosting foods