നല്ല ആരോഗ്യം വേണമെങ്കിൽ ഉദരത്തിന്റെ ആരോഗ്യവും നല്ലതായിരിക്കണം. ഉദരത്തിലെ ബാക്ടീരിയകൾ ദഹനത്തിനു മാത്രമല്ല, ചർമത്തിന്റെ ആരോഗ്യം, ഊർജ്ജനില, ലൈംഗിക തൃഷ്‌ണ, ഹോർമോൺ സംതുലനം ഇവയെല്ലാം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ഉദരത്തിന് ആരോഗ്യമില്ലെങ്കിൽ അത് ശരീരത്തിന്റെ പ്രവർത്തനങ്ങളെയാകെ ബാധിക്കും. മൈക്രോബിയൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല ആരോഗ്യം വേണമെങ്കിൽ ഉദരത്തിന്റെ ആരോഗ്യവും നല്ലതായിരിക്കണം. ഉദരത്തിലെ ബാക്ടീരിയകൾ ദഹനത്തിനു മാത്രമല്ല, ചർമത്തിന്റെ ആരോഗ്യം, ഊർജ്ജനില, ലൈംഗിക തൃഷ്‌ണ, ഹോർമോൺ സംതുലനം ഇവയെല്ലാം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ഉദരത്തിന് ആരോഗ്യമില്ലെങ്കിൽ അത് ശരീരത്തിന്റെ പ്രവർത്തനങ്ങളെയാകെ ബാധിക്കും. മൈക്രോബിയൽ ഇംബാലൻസ് മൂലം ഗുരുതര രോഗങ്ങളും ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളും വരാം.

ഭക്ഷണ ശീലങ്ങൾ, വ്യായാമമില്ലായ്‌മ, ജീവിതശൈലി തുടങ്ങി നിരവധി കാര്യങ്ങൾ ഉദരാരോഗ്യത്തെ ബാധിക്കാം. നല്ല കാര്യം എന്താണെന്നു വച്ചാൽ ശരിയായ ഭക്ഷണം കഴിച്ചാൽ രണ്ട്‌ മുതൽ നാലു ദിവസം കൊണ്ടുതന്നെ ഉദരത്തിലെ സൂക്ഷ്മാണുക്കൾക്ക്  മാറ്റം വരും എന്നതാണ്. പ്രശസ്‌ത ന്യൂട്രീഷനിസ്റ്റ് ആയ റുജുത ദിവേക്കർ, ഉദരാരോഗ്യം മെച്ചപ്പെടുത്താനുള്ള എളുപ്പത്തിലുള്ള ഒരു ഹോം റെമഡി നിർദേശിക്കുന്നു. തൈരും ഉണക്കമുന്തിരിയും ആണത്. ഇത് ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കും.

ADVERTISEMENT

തയാറാക്കുന്ന വിധം 

ഇതിനായി ഇളം ചൂട് പാൽ, കുറച്ചു ഉണക്കമുന്തിരി (കറുത്ത മുന്തിരി), അര ടീ സ്‌പൂൺ തൈര് അല്ലെങ്കിൽ മോര് ആണ്  ആവശ്യം. ഒരു ബൗൾ ഇളം ചൂട് പാലിൽ നാലഞ്ച് ഉണക്ക മുന്തിരി ഇടുക. അര ടീ സ്‌പൂൺ തൈരോ മോരോ ഇതിൽ ചേർത്തിളക്കുക. ഇത് അടച്ച് 8 മുതൽ 12 മണിക്കൂർ വരെ വയ്ക്കുക. 12 മണിക്കൂറിനുശേഷം തൈര് കഴിക്കാം. ഊണിനോടൊപ്പമോ ഊണു കഴിഞ്ഞ് മൂന്നു മണിക്കോ നാലു മണിക്കോ  ഇത് കഴിക്കാം. 

ADVERTISEMENT

ഗുണങ്ങൾ 

തൈരിനൊപ്പം ഉണക്കമുന്തിരി കഴിച്ചാൽ നിരവധി ഗുണങ്ങളുണ്ട്. ഉദരത്തിലെ ബാക്ടീരിയകളുടെ എണ്ണം വർധിക്കുമ്പോൾ ആരോഗ്യവും മെച്ചപ്പെടും. അതിന് ഏറ്റവും മികച്ച പ്രോബയോട്ടിക്‌സ് ആണ്  തൈര്. തൈരും ഉണക്കമുന്തിരിയും രണ്ടു തരത്തിലാണ് പ്രവർത്തിക്കുന്നത്. തൈര് ഒരു പ്രോബയോട്ടിക്  ആയി പ്രവർത്തിക്കുമ്പോൾ സോല്യൂബിൾ ഫൈബർ ധാരാളം അടങ്ങിയ ഉണക്കമുന്തിരി ഒരു പ്രീ ബയോട്ടിക് ആയി പ്രവർത്തിക്കുന്നു. ഇവ രണ്ടും ചേരുമ്പോൾ, ചീത്ത ബാക്‌ടീരിയയെ നിർവീര്യമാക്കുന്നു. ചീത്ത ബാക്‌ടീരിയയെ നശിപ്പിച്ച് ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു. 

ADVERTISEMENT

നല്ല ബാക്‌ടീരിയയുടെ  വളർച്ച കൂട്ടുന്നു. കുടലിലെ ഇൻഫ്ളമേഷൻ കുറയ്ക്കുന്നു. കൊഴുപ്പും എരിവും കൂടുതലടങ്ങിയ ഭക്ഷണങ്ങൾ കാലിലെ ഇൻഫ്ളമേഷനു കാരണമാകും. തൈരും ഉണക്ക മുന്തിരിയും ചേരുമ്പോൾ ഇൻഫ്ളമേഷൻ കുറയ്ക്കാൻ സഹായിക്കും. 

മറ്റ് ഗുണങ്ങൾ 

പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് നല്ലത്. എല്ലുകൾക്കും സന്ധികൾക്കും നല്ലത്. ഉണക്കമുന്തിരിയിലും തൈരിലും കാൽസ്യം ധാരാളം ഉണ്ട്. ഇത് എല്ലുകളെ ശക്തിപ്പെടുത്തി ബോൺ ഡെൻസിറ്റി വർധിപ്പിക്കുന്നു. കൂടാതെ കൊളസ്‌ട്രോൾ നിയന്ത്രിക്കാനും രക്തസമ്മർദം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും തൈര് സഹായിക്കും. മലബന്ധം അകറ്റാനും മികച്ച ഒന്നാണ് തൈരും ഉണക്ക മുന്തിരിയും.

 ഉണക്ക മുന്തിരിക്ക് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. എന്നാൽ ഗർഭിണിയാകാൻ ഒരുങ്ങുന്ന ആളാണ് നിങ്ങളെങ്കിൽ തൈരിനൊപ്പം ഈന്തപ്പഴമോ ഉണങ്ങിയ ഈന്തപ്പഴമോ (dry dates )  ഉപയോഗിക്കാൻ റുജുതാ നിർദേശിക്കുന്നു.

English Summary : Dry grapes and curd