ആധുനിക കാലത്തെ ഏറ്റവും സാധാരണമായ ജീവിതശൈലീ രോഗങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം. ലോകത്ത് 100 കോടിയിലധികം ജനങ്ങൾ ഉയർന്ന രക്തസമ്മർദം അഥവാ ഹൈപ്പർടെൻഷൻ ബാധിതരാണെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന രക്തസമ്മർദം ഹൃദ്രോഗത്തിലേക്കും പക്ഷാഘാതത്തിലേക്കും വരെ നയിക്കാം. എന്നാൽ ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആധുനിക കാലത്തെ ഏറ്റവും സാധാരണമായ ജീവിതശൈലീ രോഗങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം. ലോകത്ത് 100 കോടിയിലധികം ജനങ്ങൾ ഉയർന്ന രക്തസമ്മർദം അഥവാ  ഹൈപ്പർടെൻഷൻ ബാധിതരാണെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന രക്തസമ്മർദം ഹൃദ്രോഗത്തിലേക്കും പക്ഷാഘാതത്തിലേക്കും വരെ നയിക്കാം.

എന്നാൽ ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും ലളിതമായ ചില ജീവിതശൈലി മാറ്റങ്ങളിലൂടെയും രക്തസമ്മർദത്തെ നിയന്ത്രിക്കാൻ സാധിക്കും. രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇനി പറയുന്നവയാണ്:

ADVERTISEMENT

1. സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമല്ല രക്തസമ്മർദത്തെയും നിയന്ത്രിച്ചു നിർത്തും. വിവിധ തരം ധാതുക്കളും വൈറ്റമിനുകളും അടങ്ങിയ സിട്രസ് പഴങ്ങൾ ഹൃദയാരോഗ്യത്തിനും നല്ലതാണ്. ദിവസവുമുള്ള നടത്തത്തിനൊപ്പം നാരങ്ങാ ജ്യൂസും ശീലമാക്കിയാൽ സിസ്റ്റോളിക് സമ്മർദ്ദം കുറയ്ക്കാൻ സാധിക്കുമെന്ന് ജപ്പാനീസ് സ്ത്രീകളിൽ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു.

2.  പഴം

പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ള പഴവും ഹൈപ്പർ ടെൻഷൻ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു. സോഡിയത്തിന്റെ പ്രഭാവം നിയന്ത്രിക്കുന്ന പൊട്ടാസ്യം രക്തക്കുഴലുകളുടെ ഭിത്തികളിൽ ഉണ്ടാക്കുന്ന മർദം  കുറയ്ക്കുന്നു.

ADVERTISEMENT

3. നെയ്മീൻ

ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ നെയ്മീൻ ഹൃദയാരോഗ്യത്തിന് നല്ലതാണ്. രക്തക്കുഴലുകളിൽ തടസ്സമുണ്ടാക്കുന്ന ഓക്സിലിപിനുകളെ  ഒമേഗ 3 ഫാറ്റി ആസിഡുകൾ നിയന്ത്രിക്കുന്നു.

4. മത്തൻകുരു

രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം, ആർഗിനൈൻ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയതാണ് മത്തൻകുരു. നിത്യഭക്ഷണത്തിൽ മത്തൻകുരു എണ്ണ ഉപയോഗിച്ചാൽ രക്തസമ്മർദം കുറയ്ക്കാൻ സാധിക്കും.

ADVERTISEMENT

5. പയർ, പരിപ്പ് വർഗങ്ങൾ

ഫൈബറും മഗ്നീഷ്യവും ധാരാളമടങ്ങിയ പയർ, പരിപ്പ് വർഗങ്ങളും രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും.

6. ബെറി പഴങ്ങൾ

ബ്ലൂബെറി, റാസ്പ്ബെറി, ചോക്ക്ബെറി, സ്ട്രോബെറി തുടങ്ങിയ ബെറി പഴങ്ങൾ എല്ലാം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നവയാണ്. ഇവയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ രക്തത്തിലെ നൈട്രിക് ഓക്സൈഡ് തോത് വർധിപ്പിക്കുന്നു. ഇത് രക്തക്കുഴലുകളിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായിക്കും.

7. പിസ്ത

പൊട്ടാസ്യം അടക്കമുള്ള പോഷണങ്ങൾ ധാരാളമുള്ള വിഭവമാണ് പിസ്ത. ഇതും രക്തസമ്മർദത്തെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.

8. ക്യാരറ്റ്

ക്ലോറോജനിക്, പി-കോമറിക്, കഫീയക് ആസിഡ് പോലുള്ള  ഫിനോളിക്  സംയുക്തങ്ങൾ അടങ്ങിയ ക്യാരറ്റ് രക്തക്കുഴലുകളിലെ മർദം അകറ്റാനും ഇവിടെ നീർക്കെട്ട് ഉണ്ടാകുന്നത് തടയാനും സഹായിക്കും. ഇതിലൂടെ രക്തസമ്മർദം നിയന്ത്രിച്ചു നിർത്താൻ സാധിക്കും.  ക്യാരറ്റ് സാലഡ് ആയിട്ടോ സൂപ്പ് ആയിട്ടോ മറ്റു കറികളുടെ ഒപ്പമോ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 

English Summary : 8 foods to lower blood pressure naturally