ശരീരത്തിന് തീര്‍ച്ചയായും ആവശ്യമായ ഒന്നാണ് കൊളസ്ട്രോള്‍. എന്നാല്‍ കൊളസ്ട്രോള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് ഭയമാണ്. സത്യത്തില്‍ നമ്മുടെ ശരീരത്തിന്റെ ശത്രു ഒന്നുമല്ല ഇത്. ദഹനം, വൈറ്റമിൻ ഡി ഉൽപ്പാദനം തുടങ്ങി ശരീരത്തിനാവശ്യമായ പ്രധാന കാര്യങ്ങൾ നിർവഹിക്കുന്നതിന് ഈ കൊളസ്ട്രോള്‍ ആവശ്യമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിന് തീര്‍ച്ചയായും ആവശ്യമായ ഒന്നാണ് കൊളസ്ട്രോള്‍. എന്നാല്‍ കൊളസ്ട്രോള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് ഭയമാണ്. സത്യത്തില്‍ നമ്മുടെ ശരീരത്തിന്റെ ശത്രു ഒന്നുമല്ല ഇത്. ദഹനം, വൈറ്റമിൻ ഡി ഉൽപ്പാദനം തുടങ്ങി ശരീരത്തിനാവശ്യമായ പ്രധാന കാര്യങ്ങൾ നിർവഹിക്കുന്നതിന് ഈ കൊളസ്ട്രോള്‍ ആവശ്യമാണ്. പക്ഷേ അളവില്‍ കൂടുതല്‍ എത്തിയാല്‍ അങ്ങേയറ്റം അപകടകാരിയാകുന്ന ഒന്നാണ് കൊളസ്ട്രോള്‍. അതുകൊണ്ടുതന്നെ ഇത് ഭയന്ന് ഇഷ്ടഭക്ഷണം വേണ്ടെന്നു വയ്ക്കുന്നവര്‍ ഉണ്ട്. എന്നാല്‍ ആഹാരശീലങ്ങളില്‍ ഒരല്‍പം മാറ്റം വരുത്തിയാല്‍ പിന്നെ കൊളസ്ട്രോള്‍ ഭയം തീരെ ആവശ്യമില്ല. അത്തരത്തില്‍ ഉള്‍പ്പെടുത്തേണ്ട ഏഴു ആഹാരങ്ങള്‍ എന്തൊക്കെ ആണെന്നു നോക്കാം.

ഓട്സ് - ദിവസവും ഒന്നര കപ്പ് അഥവാ 50 ഗ്രാം ഒാ‍ട്സ് ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ ചീത്ത കൊളസ്ട്രോളിൽ 12–24 ശതമാനം കുറവ് വരുമെന്ന് പഠനങ്ങള്‍ പറയുന്നു.  ബീറ്റ ഗ്ലൂക്കൻ എന്ന ഫൈബര്‍ അടങ്ങിയതാണ് ഓട്സ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കും. 

ADVERTISEMENT

ബീന്‍സ് - എൽഡിഎൽ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബീന്‍സ്. 

വെണ്ടയ്ക്ക - കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെണ്ടയ്ക്കയും. കാലറി കുറവും. എന്നാല്‍ ഫൈബര്‍ ധാരാളം അടങ്ങിയതാണ് ഇത്.

ADVERTISEMENT

നട്സ് - ആല്‍മണ്ട്, പീനട്ട്, വാള്‍നട്ട് അങ്ങനെ എല്ലാവിധത്തിലെ നട്സും കൊളസ്ട്രോള്‍ കുറയ്ക്കുന്നതാണ്. ഒപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

സോയാബീന്‍ - ഫൈബര്‍ , പ്രോട്ടീന്‍ എന്നിവ അടങ്ങിയതാണ് സോയബീന്‍. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായകം. 

ADVERTISEMENT

മത്സ്യം - സാല്‍മന്‍, മത്തി ,അയല പോലെയുള്ള മത്സ്യങ്ങള്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതാണ്. ഇത് ഹൃദയത്തിനും ഏറെ ഗുണകരം.

ചീര– ചീരയും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്ന ഭക്ഷണങ്ങളില്‍ മുന്നിലാണ്. കൊഴുപ്പ് കുറയ്ക്കാന്‍ ഇത്രയേറെ സഹായിക്കുന്ന മറ്റൊരു ഭക്ഷണം ഇല്ലെന്നു തന്നെ പറയാം. വൈറ്റമിന്‍ ബി, മഗ്നീഷ്യം, വൈറ്റമിന്‍ ഇ എന്നിവയുടെ കലവറയാണ് ചീര.

English Summary : Foods to reduce cholesterol