ഭക്ഷണത്തില്‍ രുചി കൂട്ടാനായി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. എന്നാല്‍, രുചിക്കുമപ്പുറം പല ഗുണങ്ങളാണ് ഈ കുഞ്ഞു സസ്യം നമുക്ക് നല്‍കുന്നത്. വില്ലന്‍ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി. കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലില്‍ കാച്ചി ദിവസവും രാത്രി

ഭക്ഷണത്തില്‍ രുചി കൂട്ടാനായി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. എന്നാല്‍, രുചിക്കുമപ്പുറം പല ഗുണങ്ങളാണ് ഈ കുഞ്ഞു സസ്യം നമുക്ക് നല്‍കുന്നത്. വില്ലന്‍ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി. കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലില്‍ കാച്ചി ദിവസവും രാത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷണത്തില്‍ രുചി കൂട്ടാനായി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. എന്നാല്‍, രുചിക്കുമപ്പുറം പല ഗുണങ്ങളാണ് ഈ കുഞ്ഞു സസ്യം നമുക്ക് നല്‍കുന്നത്. വില്ലന്‍ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി. കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലില്‍ കാച്ചി ദിവസവും രാത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷണത്തില്‍ രുചി കൂട്ടാനായി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. എന്നാല്‍, രുചിക്കുമപ്പുറം പല ഗുണങ്ങളാണ് ഈ കുഞ്ഞു സസ്യം നമുക്ക് നല്‍കുന്നത്. വില്ലന്‍ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി. കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലില്‍ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്. വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തില്‍ ദഹനക്കേടിന് കഴിക്കാവുന്നതാണ്. വെളുത്തുള്ളി പിഴിഞ്ഞ നീരില്‍ ഉപ്പുവെള്ളം ചേര്‍ത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദനക്ക് ശമനമുണ്ടാകും. തുടര്‍ച്ചയായി വെളുത്തുള്ളി കഴിച്ചാല്‍ അമിതരക്തസമ്മര്‍ദം കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

മാംഗനീസ്, സെലിനിയം, വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി 6, അല്ലിസിന്‍ ഉള്‍പ്പെടെയുള്ള മറ്റ് ആന്റിഓക്‌സിഡന്റുകള്‍ പോലുള്ള വൈറ്റമിനുകളും ധാതുക്കളും വെളുത്തുള്ളിയില്‍ നിറഞ്ഞിരിക്കുന്നു. പുരാതന ഗ്രീക്ക് വൈദ്യനായ ഹിപ്പോക്രാറ്റസ് എല്ലാത്തരം രോഗങ്ങള്‍ക്കും ചികിത്സിക്കാന്‍ നിര്‍ദ്ദേശിച്ചതുമുതല്‍ വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍ നൂറ്റാണ്ടുകളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വെളുത്തുള്ളി കഴിക്കുന്നത്  രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് സമീപകാല പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാല്‍ ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ADVERTISEMENT

രക്തയോട്ടം സുഗമമാക്കുന്നു

വെളുത്തുള്ളിയിലെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ശരീരത്തിലെ രക്തപ്രവാഹം കൂടുതല്‍ എളുപ്പമാക്കുന്നു. ഒരു ദിവസം നാല് അല്ലി വെളുത്തുള്ളി ചവച്ചു തിന്നുന്നതും രക്തയോട്ടം സുഗമമാക്കാന്‍ ഉത്തമമാണ്. 

കൊളസ്ട്രോള്‍ കുറയ്ക്കുന്നു

ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നതിലൂടെ കൊളസ്ട്രോള്‍ കുറയുന്നു. ഇതിന്റെ ഫലമായി  ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയുന്നു.  പല പ്രകൃതിദത്ത പരിഹാരങ്ങളും പോലെ, വെളുത്തുള്ളിയുടെ ഗുണങ്ങള്‍ ലഭിക്കാന്‍ കുറച്ച് സമയമെടുക്കും. 

ADVERTISEMENT

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു

വെളുത്തുള്ളി കൊളസ്ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കുന്നതിനാല്‍ ഹൃദ്രോഗ സാധ്യതയും കുറയുന്നു. രക്തക്കുഴലുകളെ റിലാക്‌സ് ആക്കുന്നതിലൂടെയും പ്ലേറ്റ്‌ലെറ്റ് അഗ്രഗേഷന്‍ തടയുന്നതിലൂടെയുമാണ് ഹൃദ്രോഗ സാധ്യത കുറയുന്നത്.  വെളുത്തുള്ളിയിലെ  നൈട്രിക് ഓക്സൈഡുകളാണ് രക്തക്കുഴലുകളെ റിലാക്‌സ് ചെയ്യിക്കുന്നത്. ഇത് പ്ലേറ്റ‌ലെറ്റുകളെ പ്രോട്ടീനുകളുമായി ബന്ധിപ്പിക്കുന്നത് തടയുന്നു, രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുന്നു. 

ജലദോഷത്തിനും പനിക്കും വെളുത്തുള്ളി 

പാകം ചെയ്യുന്ന വെളുത്തുള്ളി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ജലദോഷത്തിന്റെയും പനിയുടെയും ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു. ജലദോഷ ലക്ഷണങ്ങളുടെ ശരാശരി ദൈര്‍ഘ്യം അഞ്ച് ദിവസത്തില്‍ നിന്ന് ഒന്നര ദിവസമായി കുറച്ചതായും പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ ജലദോഷം അനുഭവപ്പെടുമ്പോള്‍തന്നെ ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളി ചേര്‍ത്തോളൂ. 

ADVERTISEMENT

ക്ഷീണം അകറ്റുന്നു

പ്രാചീന കാലം മുതല്‍ വെളുത്തുള്ളി ശാരീരികാദ്ധ്വാനം ചെയ്യുന്നവരുടെ ക്ഷീണമകറ്റനായി ഉപയോഗിച്ചിരുന്നു. കായിക താരങ്ങളുടെ മികച്ച പ്രകടനത്തിനായി ഭക്ഷണത്തില്‍ കൂടുതലായി വെളുത്തുള്ളി ചേര്‍ത്തിരുന്നു. ഇപ്പോള്‍ അത്‌ലറ്റുകളും സാധാരണക്കാരായ ആളുകളും വ്യായാമം മൂലമുണ്ടാകുന്ന ക്ഷീണം കുറയ്ക്കാന്‍ ഇത് ഉപയോഗിക്കുന്നു. 

അസ്ഥികളെ ഉറപ്പുള്ളതാക്കുന്നു

സ്ത്രീകളില്‍ ഈസ്ട്രജന്‍ വര്‍ധിപ്പിച്ച് എല്ലുകളുടെ നഷ്ടം കുറയ്ക്കാന്‍ വെളുത്തുള്ളി സഹായിക്കും. ഇത് ആര്‍ത്തവവിരാമ ശേഷം ഉണ്ടാകുന്ന അസ്ഥി ബലക്ഷയത്തെ കുറയ്ക്കുന്നു. ഭക്ഷണത്തില്‍ ദിവസവും വെളുത്തുള്ളി ചേര്‍ക്കുന്നത് നിങ്ങളുടെ ഓസ്റ്റിയോപൊറോസിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും. 

ഓര്‍മശക്തി മികച്ചതാക്കുന്നു

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് ഓര്‍മക്കുറവുണ്ടാക്കുന്ന എസ്-അലൈല്‍ സിസ്റ്റീനെ ചെറുക്കാന്‍ സഹായിക്കുന്നു. ഈ ആന്റിഓക്‌സിഡന്റ് തലച്ചോറിന്റെ തകരാറില്‍ നിന്ന് സംരക്ഷിക്കുന്നതിനും പ്രായമാകുന്തോറും നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ചതാക്കുന്നതിനും സഹായിക്കുന്നു. കൊളസ്ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കാനുള്ള വെളുത്തുള്ളിയുടെ കഴിവ് തലച്ചോറിന്റെ രക്തയോട്ടം വര്‍ധിപ്പിക്കുന്നു. ഇത് ഡിമെന്‍ഷ്യ, അൽസ്ഹൈമേഴ്സ് രോഗം തുടങ്ങിയ മസ്തിഷ്‌ക വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

സൂപ്പര്‍ സ്‌കിന്‍

വെളുത്തുള്ളി ഒരു സൂപ്പര്‍ഫുഡ് ആണ്, കാരണം ഇതിന് ധാരാളം ഗുണങ്ങളുണ്ട്: ആന്റിഓക്‌സിഡന്റ്, ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഇങ്ങനെ. മുഖക്കുരു ഉണ്ടോ? ബാക്ടീരിയയെ കൊല്ലാന്‍ നിങ്ങളുടെ മുഖക്കുരുവില്‍ വെളുത്തുള്ളി പുരട്ടുക. സെന്‍സിറ്റീവ് ചര്‍മമുണ്ടെങ്കില്‍ വളരെ ശ്രദ്ധയോടെയേ ഇതുപയോഗിക്കാവൂ. വെളുത്തുള്ളിയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ നിങ്ങളുടെ ചര്‍മത്തെ സംരക്ഷിക്കുന്നതിനും ഫ്രീ റാഡിക്കലുകളില്‍ നിന്നുള്ള കേടുപാടുകള്‍ തടയുന്നതിനും സഹായിക്കുന്നു. വെളുത്തുള്ളി ത്വക്ക് കോശങ്ങളുടെ വളര്‍ച്ചയും ആയുര്‍ദൈര്‍ഘ്യവും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതിനാല്‍ പ്രായമാകലിനെ പ്രതിരോധിക്കും. ദഹനം സുഗമമാക്കാനും വിരശല്യം അകറ്റാനും വെളുത്തുള്ളിക്ക് കഴിയും. എന്നാല്‍, എല്ലാ ഉപയോഗവും മിതമായിരിക്കണമെന്നു മാത്രം.

English Summary : Health benefits of Garlic