ശരീരഭാരം ഒന്നു കുറഞ്ഞു കിട്ടാന്‍ പെടാപ്പാട് പെടുന്നവർ നിരവധിയാണ്. ഭക്ഷണത്തിലെ കാലറി കുറച്ചും കഠിനവ്യായാമം ചെയ്തും ഡയറ്റുകൾ പിന്തുടർന്നും എല്ലാം ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ധാരാളമാണ്. എന്നാൽ ഭാരം കുറയ്ക്കാൻ വളരെ പെട്ടെന്നുതന്നെ, ചെലവ് കുറഞ്ഞ മാർഗം ഉണ്ട് എന്നറിയാമോ? അതും നമ്മുടെ അടുക്കളയിൽതന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരഭാരം ഒന്നു കുറഞ്ഞു കിട്ടാന്‍ പെടാപ്പാട് പെടുന്നവർ നിരവധിയാണ്. ഭക്ഷണത്തിലെ കാലറി കുറച്ചും കഠിനവ്യായാമം ചെയ്തും ഡയറ്റുകൾ പിന്തുടർന്നും എല്ലാം ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ധാരാളമാണ്. എന്നാൽ ഭാരം കുറയ്ക്കാൻ വളരെ പെട്ടെന്നുതന്നെ, ചെലവ് കുറഞ്ഞ മാർഗം ഉണ്ട് എന്നറിയാമോ? അതും നമ്മുടെ അടുക്കളയിൽതന്നെ പരിഹാരം ഉണ്ട്. പച്ചിലകളാണ് ആരോഗ്യം മെച്ചപ്പെടുത്താൻ‍ സഹായിക്കുന്നത്. കൊഴുപ്പിനെ കത്തിച്ചു കളയാൻ സഹായിക്കുന്ന ആ ഇലകൾ ഏതൊക്കെ എന്നു നോക്കാം. 

ADVERTISEMENT

1. കറിവേപ്പില

ദിവസവും രാവിലെ വെറും വയറ്റിൽ കറിവേപ്പില ചവച്ചു കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കറിവേപ്പിലയിൽ സസ്യ സംയുക്തങ്ങളും പോഷകങ്ങളും ധാരാളം ഉണ്ട്. പൊണ്ണത്തടി കുറയ്ക്കാൻ‍ സഹായിക്കുന്ന ആൽക്കലോയ്ഡുമുണ്ട്. ഇത് കൊഴുപ്പിനെ ഇല്ലാതാക്കുകയും ഉപാപചയ നിരക്ക് വർധിപ്പിക്കുകയും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ഇതു കൂടാതെ പ്രമേഹ ചികിത്സയ്ക്കും രക്തം ശുദ്ധമാക്കാനും കറിവേപ്പില ഉപയോഗിക്കാം. 

2. ഒറിഗാനോ

ADVERTISEMENT

ഇറ്റാലിയൻ ഭക്ഷണരുചികളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഒറിഗാനോ. ബയോ ആക്ടീവ് സംയുക്തങ്ങളായ പോളിഫിനോളുകളും ഫ്ലവനോയ്ഡുകളും ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇൻസുലിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതോടൊപ്പം മലബന്ധം അകറ്റാനും ഇത് സഹായിക്കും. 

3. പാഴ്‌സ്‌ലി

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിലെ ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ്, വാട്ടർ വെയ്റ്റ് ഇവ നിയന്ത്രിക്കുന്നു. പാഴ്സ്‌ലി ഇലയിൽ നാരുകൾ ധാരാളം ഉണ്ട്. ഇത് ദഹനപ്രശ്നങ്ങൾ അകറ്റുന്നു. 

ADVERTISEMENT

4. മല്ലിയില

വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ മല്ലിയില ശരീരഭാരം നിയന്ത്രിക്കാനും ഉപാപചയ നിരക്ക് വർധിപ്പിക്കാനും സഹായിക്കും. മഗ്നീഷ്യം, വൈറ്റമിൻ ബി, ഫോളിക് ആസിഡ് ഇവ ധാരാളം അടങ്ങിയ മല്ലിയില ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. സാലഡിൽ ചേർത്തും ഗ്രീൻ ചട്നി ആക്കിയും മല്ലിയില ഉപയോഗിക്കാം. മല്ലിയിലയിലടങ്ങിയ ക്യൂവർസെറ്റിൻ എന്ന പ്രധാന വസ്തുവാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്.  

5. റോസ്മേരി

ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ റോസ്മേരി, കോശങ്ങളുടെ പുനരുജ്ജീവനത്തിനു സഹായിക്കുന്നു. റോസ്മേരിയുടെ ഇലകൾ ഉപാപചയനിരക്ക് വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ഇതിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. മെറ്റബോളിസം വർധിപ്പിച്ച് ശരീരഭാരം കുറയ്ക്കാൻ റോസ്മേരി ഇലകൾ സഹായിക്കും.

Content Summary: Common leaves that are said to speed up weight loss