ശരീരത്തിലെ ചുവന്ന രക്ത കോശങ്ങളില്‍ കാണപ്പെടുന്ന അയണ്‍ സമ്പന്നമായ പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. രക്തത്തിലൂടെ ഓക്സിജന്‍ പല അവയവങ്ങളിലേക്കും എത്തിക്കുന്നതില്‍ ഹീമോഗ്ലോബിന്‍ പ്രധാന പങ്ക് വഹിക്കുന്നു. ഹീമോഗ്ലോബിന്‍റെ തോത് ശരീരത്തില്‍ കുറയുന്നത് ക്ഷീണം, ശ്വാസംമുട്ടല്‍, വിശപ്പില്ലായ്മ, വിളര്‍ച്ച പോലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിലെ ചുവന്ന രക്ത കോശങ്ങളില്‍ കാണപ്പെടുന്ന അയണ്‍ സമ്പന്നമായ പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. രക്തത്തിലൂടെ ഓക്സിജന്‍ പല അവയവങ്ങളിലേക്കും എത്തിക്കുന്നതില്‍ ഹീമോഗ്ലോബിന്‍ പ്രധാന പങ്ക് വഹിക്കുന്നു. ഹീമോഗ്ലോബിന്‍റെ തോത് ശരീരത്തില്‍ കുറയുന്നത് ക്ഷീണം, ശ്വാസംമുട്ടല്‍, വിശപ്പില്ലായ്മ, വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇന്ത്യയിലെ സ്ത്രീകളിലും കുട്ടികളിലും വലിയൊരു വിഭാഗം ഹീമോഗ്ലോബിന്‍ അപര്യാപ്തത നേരിടുന്നതായി യൂണിസെഫ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ADVERTISEMENT

പോഷകസമ്പുഷ്ടമായ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ രക്തത്തിലെ ഹീമോഗ്ലോബിന്‍ തോത് മെച്ചപ്പെടുത്താന്‍ സാധിക്കും. ഇതിന് സഹായിക്കുന്ന നിത്യജീവിതത്തിലെ ചില ഭക്ഷണവിഭവങ്ങളെ പരിചയപ്പെടുത്തുകയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് പോസ്റ്റില്‍ പ്രമുഖ ന്യൂട്രീഷനിസ്റ്റ് ലവ്നീത് ബത്ര. 

1. ചീര

Photo credit : SMarina/ Shutterstock.com

അയണിന്‍റെ ഏറ്റവും മികച്ച സ്രോതസ്സുകളില്‍ ഒന്നാണ് ചീര. ഹീമോഗ്ലോബിന്‍റെയും ചുവന്ന രക്താണുക്കളുടെയും തോത് വര്‍ധിപ്പിക്കാന്‍ ചീര സഹായിക്കും. 

ADVERTISEMENT

Photo credit : Tanya Sid / Shutterstock.com

2. ഈന്തപ്പഴം

ഈന്തപ്പഴത്തിലെ അയണിന്‍റെ സാന്നിധ്യം എറിത്രോസൈറ്റുകളുടെ എണ്ണം ഉയര്‍ത്തും. ഇതും ഹീമോഗ്ലോബിന്‍ തോത് മെച്ചപ്പെടുത്താന്‍ സഹായിക്കും. അയണിന് പുറമേ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി കോംപ്ലക്സ്, ഫോളിക് ആസിഡ് എന്നിവയും ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ വിളര്‍ച്ചയും തടയും. 

Photo Credit: Evgeny Karandaev/ Shutterstock.com

ADVERTISEMENT

3. ഉണക്കമുന്തിരി

Photo Credit: pukao/ Shutterstock.com

ചുവന്ന രക്ത കോശങ്ങളുടെ നിര്‍മാണത്തിന് ആവശ്യം വേണ്ട രണ്ട് ഘടകങ്ങളാണ് അയണും കോപ്പറും. ഇവ രണ്ടും അടങ്ങിയിട്ടുള്ള ഉണക്കമുന്തിരിയും ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്തും.

4. തിന വിഭവങ്ങള്‍

കൂവരക്, പഞ്ഞപ്പുല്ല്, മണിച്ചോളം, ചാമ, കുതിരവാലി  എന്നിങ്ങനെ പല വിധത്തിലുള്ള  തിന വിഭവങ്ങള്‍ പതിവായി കഴിക്കുന്നത് ശരീരത്തിലെ ഹീമോഗ്ലോബിന്‍, സെറം ഫെറിട്ടിന്‍ തോത് വര്‍ധിപ്പിക്കും. അയണ്‍ അപര്യാപ്തത കുറയ്ക്കാനും ഇവ കാരണമാകും. 

5. എള്ള്

അയണ്‍, ഫോളേറ്റ്, ഫ്ളാവനോയ്ഡുകള്‍, കോപ്പര്‍ എന്നിവയെല്ലാം അടങ്ങിയിട്ടുള്ള ഭക്ഷണമാണ് എള്ള്. ഇതും ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്തി വിളര്‍ച്ചയെ തടയുന്നു. 

ഞാവല്‍, ഉണക്കിയ ആപ്രിക്കോട്ട്, മുരിങ്ങയില, പുളി, നിലക്കടല, തുവരപരിപ്പ് തുടങ്ങിയ ഭക്ഷണവിഭവങ്ങളും ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താന്‍ സഹായകമാണെന്ന് ലവ്നീത് കൂട്ടിച്ചേര്‍ത്തു.

Content Summary: Foods That Will Help Improve Haemoglobin Count