ഹൃദയാഘാതം, പക്ഷാഘാതം എന്നിങ്ങനെ ജീവന്‍ അപകടത്തിലാക്കുന്ന പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്ന പടിവാതിലാണ് രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍. ചെറിയ തോതിലൊക്കെ ശരീരത്തിന് കൊളസ്ട്രോള്‍ ആവശ്യമാണെങ്കിലും ഇവയുടെ തോത് പരിധി വിട്ടുയരുന്നത് നല്ലതല്ല. നെഞ്ചു വേദന, തലകറക്കം, മനംമറിച്ചില്‍, മരവിപ്പ്, അമിതമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃദയാഘാതം, പക്ഷാഘാതം എന്നിങ്ങനെ ജീവന്‍ അപകടത്തിലാക്കുന്ന പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്ന പടിവാതിലാണ് രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍. ചെറിയ തോതിലൊക്കെ ശരീരത്തിന് കൊളസ്ട്രോള്‍ ആവശ്യമാണെങ്കിലും ഇവയുടെ തോത് പരിധി വിട്ടുയരുന്നത് നല്ലതല്ല. 

ADVERTISEMENT

നെഞ്ചു വേദന, തലകറക്കം, മനംമറിച്ചില്‍, മരവിപ്പ്, അമിതമായ ക്ഷീണം, ശ്വാസംമുട്ടല്‍, നെഞ്ചിന് കനം, രക്ത സമ്മര്‍ദം ഉയരല്‍, അവ്യക്തമായ സംസാരം, കാലിന്‍റെ കീഴ്ഭാഗത്ത് വേദന എന്നിവയെല്ലാം ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളാണ്. നാം എന്ത് കഴിക്കുന്നു എന്നത് കൊളസ്ട്രോള്‍ തോത് നിര്‍ണയിക്കുന്നതില്‍ സുപ്രധാനമാണ്. കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ ഇനി പറയുന്ന പഴങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. 

Photo credit : Krasula / Shutterstock.com

1. അവക്കാഡോ

ആന്‍റിഓക്സിഡന്‍റുകളും വൈറ്റമിന്‍ കെ, സി, ബി5, ബി6, ഇ, മോണോസാച്ചുറേറ്റഡ് കൊഴുപ്പ് എന്നിവയും അടങ്ങിയ അവക്കാഡോ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. എല്‍ഡിഎല്‍, എച്ച്ഡിഎല്‍, ട്രൈഗ്ലിസറൈഡ് തോതുകള്‍ ആരോഗ്യകരമായ രീതിയില്‍ നിലനിര്‍ത്താനും അവക്കാഡോ ഉത്തമമാണ്. 

ADVERTISEMENT

Photo credit : nadianb / Shutterstock.com

2. ആപ്പിള്‍

ആരോഗ്യകരമായ ചര്‍മത്തിന്  മുതല്‍ ദഹനപ്രശ്നങ്ങളുടെ പരിഹാരത്തിനു വരെ പലതിനും ആപ്പിള്‍ ഉത്തമമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ഫൈബര്‍, പോളിഫെനോള്‍ ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ എല്‍ഡിഎല്‍ കൊളസ്ട്രോളിന്‍റെ തോതിനെ കുറച്ച് കൊണ്ടു വരും. രക്തധമനികള്‍ കട്ടിയാകുന്നത് തടയാനും ആപ്പിള്‍ സഹായിക്കും. 

ADVERTISEMENT

3. വൈറ്റമിന്‍ സി അടങ്ങിയ പഴങ്ങള്‍

നാരങ്ങ, ഓറഞ്ച്, മുന്തിരി പോലുള്ള സിട്രസ് പഴങ്ങളെല്ലാം കൊളസ്ട്രോള്‍ തോത് നിയന്ത്രിക്കുന്നവയാണ്. ഈ പഴങ്ങളിലെല്ലാം അടങ്ങിയിരിക്കുന്ന ഹെസ്പെരിഡിന്‍ ഉയര്‍ന്ന രക്ത സമ്മര്‍ദത്തിന്‍റെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ഫൈബറും ലിമോനോയ്ഡ് സംയുക്തങ്ങളും രക്തധമനികള്‍ കട്ടിയാകുന്നത് തടഞ്ഞ് എല്‍ഡിഎല്‍ തോത് കുറച്ച് കൊണ്ടു വരുന്നു. സിട്രസ് പഴങ്ങളിലെ ആന്‍റിഓക്സിഡന്‍റുകള്‍ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യതയും കുറയ്ക്കുന്നു. 

4. പപ്പായ

വളരെ എളുപ്പം ലഭ്യമായ പപ്പായയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദവും ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോളും കുറയ്ക്കും. 

5. തക്കാളി

തക്കാളി പഴമാണോ പച്ചക്കറിയാണോ എന്നുള്ള തര്‍ക്കം അവിടെ നില്‍ക്കട്ടെ. എങ്ങനെ എടുത്താലും വൈറ്റമിന്‍ എ, ബി, കെ, സി എന്നിവയെല്ലാം അടങ്ങിയ തക്കാളി കണ്ണിന്‍റെയും ചര്‍മത്തിന്‍റെയും ഹൃദയത്തിന്‍റെയും ആരോഗ്യത്തിന് അത്യുത്തമമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം കൊളസ്ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കുന്നു.

Content Summary: 5 Cholesterol-Lowering Fruits