ലോകത്ത് നിരവധി ലക്ഷം പേരെ വലയ്ക്കുന്ന രോഗമാണ് പ്രമേഹം. ഏറ്റവുമധികം പ്രമേഹ രോഗികളുള്ള ഇന്ത്യ ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്നറിയപ്പെടുന്നു. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ രണ്ട് തരത്തിൽ പ്രമേഹമുണ്ട്. ടൈപ്പ് 1 ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണെങ്കിൽ ടൈപ്പ് 2 ജീവിതശൈലിയുടെ ഭാഗമായി പിന്നീട് വരുന്നതാണ്. രണ്ട് തരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്ത് നിരവധി ലക്ഷം പേരെ വലയ്ക്കുന്ന രോഗമാണ് പ്രമേഹം. ഏറ്റവുമധികം പ്രമേഹ രോഗികളുള്ള ഇന്ത്യ ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്നറിയപ്പെടുന്നു. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ രണ്ട് തരത്തിൽ പ്രമേഹമുണ്ട്. ടൈപ്പ് 1 ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണെങ്കിൽ ടൈപ്പ് 2 ജീവിതശൈലിയുടെ ഭാഗമായി പിന്നീട് വരുന്നതാണ്. രണ്ട് തരം പ്രമേഹത്തിലും ശരീരത്തിലെ ഇൻസുലിൻ പ്രതികരിക്കാതെ  വരികയും തത്ഫലമായി പഞ്ചസാരയുടെ തോത് ഉയരുകയും ചെയ്യുന്നു. 

ADVERTISEMENT

അനിയന്ത്രിതമായ തോതിലുള്ള രക്തത്തിലെ പഞ്ചസാര അവയവങ്ങൾക്ക് കേടു വരുത്തുമെന്നതിനാൽ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതാണ്. പരിശോധനയിൽ രക്തത്തിലെ പഞ്ചസാര സാധാരണ പരിധിക്കും ഉയരെയാണെന്ന് കണ്ടാൽ ഉടനടി ഡോക്ടറെ കാണേണ്ടതും ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കേണ്ടതുമാണ്. ഇതിലൂടെ പഞ്ചസാരയുടെ തോതിനെ കുറച്ച് കൊണ്ടു വന്ന് നിയന്ത്രണത്തിൽ നിർത്തണം. 

Image Credits : AS Food studio / Shutterstock.com

എന്നാൽ ചിലതരം ഭക്ഷണങ്ങളും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

Photo Credit: Shutterstock.com
ADVERTISEMENT

1. വിത്തുകൾ

ചിയ വിത്തുകൾ, ഫ്ളാക്സ് വിത്തുകൾ, മത്തങ്ങ വിത്തുകൾ എന്നിങ്ങനെ പോഷണങ്ങൾ അടങ്ങിയ പലതരം വിത്തിനങ്ങൾ ഇന്ന് ലഭ്യമാണ്. അവയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ഫൈബറും രക്തത്തിലെ പഞ്ചസാരയുടെ തോതിനെ കുറച്ച് കൊണ്ടു വരുന്നതാണ്. എന്നാൽ ഉപ്പ് അധികമായി ചേർത്ത സാൾട്ടഡ് വിത്തുകൾ ഇതിനായി തിരഞ്ഞെടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. 

Cinnamon. Photo: Shutterstock Images

2. നട്സ്

ADVERTISEMENT

ആൽമണ്ട്, വാൾനട്ട്, കശുവണ്ടി എന്നിങ്ങനെ പോഷണ സമ്പുഷ്ടമായ പലതരം നട്സ് വിഭവങ്ങൾ ലഭ്യമാണ്. ഇവ പരിമിതമായ തോതിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കും. വൈറ്റമിനുകളും ആരോഗ്യകരമായ കൊഴുപ്പും ഇതിൽ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനും ഇത് ഉത്തമമാണ്. 

3. കറുവാപ്പട്ട

കറുവാപ്പട്ടയിൽ അടങ്ങിയിരിക്കുന്ന ചില രാസ സംയുക്തങ്ങൾ പ്രമേഹ നിയന്ത്രണത്തിൽ സഹായിക്കും. ഭക്ഷണത്തിലോ ചായയിലോ ചേർത്ത് ഇത് ശരീരത്തിന്റെ ഉള്ളിലെത്തിക്കാം. 

4. യോഗർട്ട്

യോഗർട്ടിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കും. സ്നാക്സ് ആയിട്ടോ മറ്റ് ഭക്ഷണങ്ങളുടെ ഒപ്പമോ യോഗർട്ട് കഴിക്കാവുന്നതാണ്.

Content Summary: These foods help to reduce blood sugar levels