ലക്ഷണക്കണക്കിന് പേരെ ആഗോളതലത്തില്‍ ബാധിച്ചു കൊണ്ടിരിക്കുന്ന നിശ്ശബ്ദമായ മഹാമാരിയാണ് പ്രമേഹം. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണക്രമവും കൊണ്ട് പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താന്‍ സാധിക്കുന്നതാണ്. കൊഴുപ്പും കാലറിയും കുറഞ്ഞതും ഫൈബര്‍ കൂടിയതുമായ ഭക്ഷണമാണ് പ്രമേഹരോഗികള്‍ക്ക് നല്ലത്. ഇനി പറയുന്ന ഏഴ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്ഷണക്കണക്കിന് പേരെ ആഗോളതലത്തില്‍ ബാധിച്ചു കൊണ്ടിരിക്കുന്ന നിശ്ശബ്ദമായ മഹാമാരിയാണ് പ്രമേഹം. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണക്രമവും കൊണ്ട് പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താന്‍ സാധിക്കുന്നതാണ്. കൊഴുപ്പും കാലറിയും കുറഞ്ഞതും ഫൈബര്‍ കൂടിയതുമായ ഭക്ഷണമാണ് പ്രമേഹരോഗികള്‍ക്ക് നല്ലത്. ഇനി പറയുന്ന ഏഴ് ഭക്ഷണവിഭവങ്ങള്‍ പ്രമേഹക്കാര്‍ക്ക് കുറ്റബോധമില്ലാതെ കഴിക്കാന്‍ സാധിക്കും.

Almonds. Photo: Shutterstock/ Krasula
ADVERTISEMENT

1. ആല്‍മണ്ട്

പ്രോട്ടീനും നല്ല കൊഴുപ്പും ഫൈബറും അടങ്ങിയതും കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതുമായ ആല്‍മണ്ട് പ്രമേഹക്കാര്‍ക്ക് കഴിക്കാന്‍ പറ്റിയ മികച്ച ആഹാരമാണ്. രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും ആല്‍മണ്ട് നല്ലതാണ്. 

2. ജിഐ കുറഞ്ഞ ധാന്യങ്ങള്‍

ADVERTISEMENT

ജോവാര്‍, ബജ്റ, ഹോള്‍ വീറ്റ്, മള്‍ട്ടി ഗ്രെയ്ന്‍, ക്വിനോവ, ഓട്മീല്‍ പോലെ ഗ്ലൈസിമിക് ഇന്‍ഡെക്സ്(ജിഐ) കുറഞ്ഞ ഭക്ഷണവിഭവങ്ങള്‍ പ്രമേഹക്കാര്‍ക്ക് കഴിക്കാവുന്നതാണ്. ഒരു ഭക്ഷണവിഭവം രക്തത്തിലെ പഞ്ചസാരയുടെ തോത് എത്ര ഉയര്‍ത്തുന്നു എന്നതിന്‍റെ സൂചകമാണ് ഗ്ലൈസിമിക് ഇന്‍ഡെക്സ്. 

Photo Credit: Mohammed Sohail Khan/ Istockphoto

3. മുട്ട

പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ചേര്‍ന്ന ഭക്ഷണവിഭവമാണ് മുട്ട. ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്തുന്ന മുട്ട ശരീരത്തിലെ നീര്‍ക്കെട്ടിനെയും കുറയ്ക്കുന്നു. മുട്ടയുടെ മഞ്ഞക്കരുവിലാണ് പ്രധാനപ്പെട്ട പല പോഷണങ്ങളും ഉള്ളത് എന്നതിനാല്‍ അത് ഒഴിവാക്കരുത്. 

Photo Credit : Bojsha / Shutterstock.com
ADVERTISEMENT

4. വറുത്ത കടല

പ്രമേഹക്കാര്‍ക്ക് അനുയോജ്യമായ സ്നാക്സ് ആണ് വറുത്ത കടല. ഇത് രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാനും സഹായിക്കും. 

5. പഴങ്ങള്‍

പഴങ്ങള്‍ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ എല്ലാ പഴങ്ങളും പ്രമേഹരോഗികള്‍ക്ക് നല്ലതല്ല. മാങ്ങ പോലെ ഗ്ലൈസിമിക് ഇന്‍ഡെക്സ് കൂടിയ പഴങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ബെറി പഴങ്ങള്‍, പ്ലം, ചെറി, ആപ്പിള്‍, ഓറഞ്ച്, കിവി, അവോക്കാഡോ പോലെ ഗ്ലൈസിമിക് ഇന്‍ഡെക്സ് കുറഞ്ഞ പഴങ്ങള്‍ പ്രമേഹക്കാര്‍ക്ക് കഴിക്കാം. 

6. വീട്ടിലുണ്ടാക്കുന്ന പോപ് കോണ്‍

മൂന്ന് കപ്പ് പോപ് കോണില്‍ 100 കാലറിയും നാലു ഗ്രാം ഫൈബറും  അടങ്ങിയിരിക്കുന്നു. ഇതിനാല്‍ പ്രമേഹക്കാര്‍ക്ക് ഇത് കഴിക്കാവുന്നതാണ്. പക്ഷേ, വെണ്ണയും ഉപ്പും പരിമിതമായ തോതിലേ ചേര്‍ക്കാവൂ. 

7. ബ്രക്കോളി

ബ്രക്കോളി ചവയ്ക്കുമ്പോഴോ  അരിയുമ്പോഴോ  സള്‍ഫോറഫേന്‍ എന്ന സസ്യ സംയുക്തം രൂപപ്പെടുന്നു. രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സള്‍ഫോറഫേന് സാധിക്കുമെന്ന് ഗവേഷണങ്ങള്‍ അടിവരയിടുന്നു. ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്താനും ബ്രക്കോളി സഹായകമാണ്. 

Content Summary: High Blood Sugar management: 7 food items