നമ്മുടെ ഭക്ഷണക്രമവും പ്രമേഹവും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത്. ഫൈബറും ഹോള്‍ ഗ്രെയ്‌നുകളും പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു. വളരെ പതിയെ ദഹിക്കുകയും രക്തപ്രവാഹത്തിലേക്ക് പതിയെ ഗ്ലൂക്കോസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ ഭക്ഷണക്രമവും പ്രമേഹവും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത്. ഫൈബറും ഹോള്‍ ഗ്രെയ്‌നുകളും പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു. 

ADVERTISEMENT

വളരെ പതിയെ ദഹിക്കുകയും രക്തപ്രവാഹത്തിലേക്ക് പതിയെ ഗ്ലൂക്കോസ് എത്തിക്കുകയും ചെയ്യുന്ന ഭക്ഷണങ്ങളാണ് പ്രമേഹരോഗികള്‍ക്ക് മികച്ചത്. നേരെ മറിച്ച് വളരെ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയര്‍ത്തുന്ന റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റും സാച്ചുറേറ്റഡ് കൊഴുപ്പും അധികമുള്ള ഭക്ഷണം ഒഴിവാക്കുകയും വേണം. 

പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ഉത്തമമായ പഴമാണ് പപ്പായ. പപ്പായയുടെ ഗുണങ്ങള്‍ ഇനി പറയുന്നവയാണ്.

ADVERTISEMENT

1. ഗ്ലൈസിമിക് സൂചിക കുറഞ്ഞതിനാല്‍ പപ്പായ രക്തത്തിലെ പഞ്ചസാരയുടെ തോത് പെട്ടെന്ന് ഉയര്‍ത്തില്ല. 

2. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍, കൈമോപപ്പെയ്ന്‍ എന്നീ എന്‍സൈമുകള്‍ കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും കൊഴുപ്പുമെല്ലാം എളുപ്പം ദഹിക്കുന്ന രൂപത്തിലാക്കി മാറ്റും. പഞ്ചസാരയുടെ തോത് പെട്ടെന്ന് ഉയരാതിരിക്കാന്‍ ഇത് കാരണമാകും.

ADVERTISEMENT

3. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ രക്തപ്രവാഹത്തിലേക്ക് പഞ്ചസാര ആഗീരണം ചെയ്യപ്പെടുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. വയറിന്റെ ആരോഗ്യത്തെ സഹായിക്കുന്ന പപ്പായ മലബന്ധത്തിനും പരിഹാരമാണ്. ഇതും പ്രമേഹ രോഗികളെ സംബന്ധിച്ച് പ്രധാനമാണ്.

4. വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ പപ്പായ പ്രമേഹവുമായി ബന്ധപ്പെട്ട രോഗസങ്കീര്‍ണതകളായ ഹൃദ്രോഗം, കാഴ്ച പ്രശ്‌നം, വൃക്ക നാശം എന്നിവയുടെ സാധ്യതയും കുറയ്ക്കുന്നു. 

പഴമായി തന്നെ പപ്പായി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ജ്യൂസോ സ്മൂത്തിയോ ആക്കിയാല്‍ ഇതില്‍ അധിക പഞ്ചസാര ചേരാന്‍ സാധ്യതയുണ്ട്. 

Content Summary: Diabetes: Adding Papaya To Your Diet Can Help Manage Blood Sugar