മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാനായി ഓഗസ്റ്റ് 1 മുതൽ 7 വരെ ലോകമുലയൂട്ടൽ വാരമായി ആചരിക്കുന്നു. മുലയൂട്ടൽ അമ്മയ്ക്കും കുഞ്ഞിനും ഒരേപോലെ ഗുണകരമായതിനാൽ കുറഞ്ഞത് ആദ്യ ആറുമാസമെങ്കിലും നവജാത ശിശുവിനെ മുലയൂട്ടണം. കുഞ്ഞിന്റെ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന പോഷകങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാനായി ഓഗസ്റ്റ് 1 മുതൽ 7 വരെ ലോകമുലയൂട്ടൽ വാരമായി ആചരിക്കുന്നു. മുലയൂട്ടൽ അമ്മയ്ക്കും കുഞ്ഞിനും ഒരേപോലെ ഗുണകരമായതിനാൽ കുറഞ്ഞത് ആദ്യ ആറുമാസമെങ്കിലും നവജാത ശിശുവിനെ മുലയൂട്ടണം. കുഞ്ഞിന്റെ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന പോഷകങ്ങൾ മുലപ്പാലിലുണ്ട്. 

ADVERTISEMENT

കുഞ്ഞിനെ മുലയൂട്ടുന്ന അമ്മ സമീകൃത ഭക്ഷണം കഴിച്ചിരിക്കണം. എങ്കിലേ കുഞ്ഞിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കൂ. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും പാലും ഉൾപ്പെടുത്തണം. അമ്മ കഴിക്കുന്ന ഭക്ഷണമാണ് കുട്ടികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നത്. അതുകൊണ്ടുതന്നെ കുഞ്ഞിനു കൂടി ഗുണം ലഭിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. കുഞ്ഞിന് ദോഷകരമായ ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം.

മുലയൂട്ടുന്ന അമ്മമാർ ഒഴിവാക്കേണ്ടവ ഇവയാണ്. 

ADVERTISEMENT

1. മദ്യം

മുലയൂട്ടുന്ന അമ്മമാർ മദ്യം ഒഴിവാക്കണം. മുലപ്പാലിൽ മദ്യത്തിന്റെ അംശം കാണും. അമ്മ മദ്യം കഴിച്ചാൽ കുഞ്ഞിലേക്ക് മുലപ്പാൽ വഴി മദ്യം എത്തുകയും ഇത് കുഞ്ഞിന് ദോഷം ചെയ്യുകയും ചെയ്യും. 

2. കാപ്പി

ADVERTISEMENT

കാപ്പിയും മറ്റ് കഫീൻ അടങ്ങിയ പാനീയങ്ങളും മുലപ്പാലിൽ കലർന്ന് കുഞ്ഞിന്റെ ഉറക്കരീതിയെ ബാധിക്കും. കുഞ്ഞിന്റെ ശരീരത്തിൽ കഫീൻ അധികം ചെന്നാൽ അത് അസ്വസ്ഥത ഉണ്ടാക്കും. അതുകൊണ്ട് മുലയൂട്ടുന്ന അമ്മമാർ കാപ്പി കുടിക്കുന്നത് ഒഴിവാക്കുകയോ വളരെ ചെറിയ അളവ് മാത്രം കുടിക്കുകയോ ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. 

3. പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ

പ്രോസസ് ചെയ്ത ഭക്ഷണങ്ങളിൽ കൂടിയ അളവിൽ പഞ്ചസാര, എണ്ണ, കൊഴുപ്പുകൾ മറ്റ് അനാരോഗ്യകരമായ ചേരുവകൾ അടങ്ങിയിട്ടുണ്ട്. ഇവ കുഞ്ഞിന് അനാരോഗ്യകരമാണ്. മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തെ ഇത് ബാധിക്കുകയും ചെയ്യും. 

4. ഹെർബൽ സപ്ലിമെന്റ് 

ഹെർബൽ സപ്ലിമെന്റുകൾ അമ്മയ്ക്കും കുഞ്ഞിനും ദോഷകരമായി ബാധിക്കും. അതുകൊണ്ട് മുലയൂട്ടുന്ന അമ്മമാർ ഹെർബൽ സപ്ലിമെന്റുകൾ ഒഴിവാക്കണം. 

5. കടൽവിഭവങ്ങൾ

മെർക്കുറി കൂടുതൽ അടങ്ങിയ കടൽവിഭവങ്ങൾ കുട്ടികളിലെ വളർച്ചയും വികാസവും സാവധാനത്തിലാക്കും. കൂടിയ അളവിൽ മെർക്കുറി ചെല്ലുന്നത് കുഞ്ഞുങ്ങളിലെ നാഡീവ്യവസ്ഥയെ ബാധിക്കും. കൂടിയ അളവിൽ കടൽവിഭവങ്ങൾ കഴിക്കാതിരിക്കാൻ മുലയൂട്ടുന്ന അമ്മമാർ ശ്രദ്ധിക്കണം.

Content Summary: World Breast feeding week: Foods to avoid when you are breast feeding