ഫിറ്റ്നസ് എന്നത് വർക്കൗട്ടിന്റെയും ശരിയായ ഭക്ഷണരീതിയുടെയും ഒരു ചേർച്ചയാണ്. ഇവ രണ്ടും തമ്മിൽ ഒരു ബാലൻസ് നിലനിർത്തേണ്ടത് അത്യാവശ്യമാണ്. പേശികളെ നിർമിക്കുന്ന ഭക്ഷണങ്ങൾ ശരീരത്തിൽ നിന്ന് കൊഴുപ്പ് നീക്കാൻ സഹായിക്കുന്നതോടൊപ്പം ലീൻ മസിലുകൾ ലഭിക്കാനും ഫിറ്റ്നസ് നിലനിർത്താനും സഹായിക്കും. മസിൽ ബിൽഡ് ചെയ്യാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിറ്റ്നസ് എന്നത് വർക്കൗട്ടിന്റെയും ശരിയായ ഭക്ഷണരീതിയുടെയും ഒരു ചേർച്ചയാണ്. ഇവ രണ്ടും തമ്മിൽ ഒരു ബാലൻസ് നിലനിർത്തേണ്ടത് അത്യാവശ്യമാണ്. പേശികളെ നിർമിക്കുന്ന ഭക്ഷണങ്ങൾ ശരീരത്തിൽ നിന്ന് കൊഴുപ്പ് നീക്കാൻ സഹായിക്കുന്നതോടൊപ്പം ലീൻ മസിലുകൾ ലഭിക്കാനും ഫിറ്റ്നസ് നിലനിർത്താനും സഹായിക്കും. മസിൽ ബിൽഡ് ചെയ്യാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം.

ADVERTISEMENT

1. മുട്ട 

പ്രോട്ടീന്റെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും ഉറവിടമാണ് മുട്ട. അമിനോ ആസിഡുകളാൽ നിർമിക്കപ്പെട്ട പ്രോട്ടീൻ മസിൽ ഉണ്ടാകാൻ വളരെ പ്രധാനമാണ്. 

2. കോര മീൻ (Salmon)

ADVERTISEMENT

പ്രോട്ടീൻ റിച്ച് ആയ കോര മത്സ്യത്തിൽ ഒമേഗ 3 ഫാറ്റി ആസിഡുകളുണ്ട്. ഇത് പേശികളെ നിർമിക്കാൻ സഹായിക്കുന്നു. 

3. ചിക്കൻ ബ്രെസ്റ്റ്

ചിക്കൻ ബ്രെസ്റ്റ്, മസിൽ ഉണ്ടാകാൻ സഹായിക്കും. ഇതില്‍ പ്രോട്ടീനും വൈറ്റമിൻ ബി, വൈറ്റമിൻ ബി 6 എന്നിവയുമുണ്ട്. ഇത് ശരീരത്തിന് മൊത്തത്തിലുള്ള ആരോഗ്യം നൽകുന്നു. 

ADVERTISEMENT

4. ഗ്രീക്ക് യോഗർട്ട്

വർക്കൗട്ടിനു ശേഷം അൽപം ഗ്രീക്ക് യോഗർട്ട് ആയാലോ? മസിൽ ഉണ്ടാകാൻ സഹായിക്കുന്ന പ്രോട്ടീൻ പാലുൽപന്നങ്ങളിലുണ്ട്. ഇത് ശരീരത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

5. ചൂര (Tuna)

പേശികളെ നിർമിക്കാൻ സഹായിക്കുന്ന മത്സ്യമാണ് ചൂര. പ്രോട്ടീൻ ധാരാളം അടങ്ങിയ ചൂരയിൽ വൈറ്റമിൻ ബി, ബി12, ബി6 എന്നിവയും ഉണ്ട്. ഒമേഗ 3 ഫാറ്റി ആസിഡും ധാരാളം ചൂരയിൽ ഉണ്ട്. ഇത് മസിൽ മാസിന്റെ നഷ്ടം കുറയ്ക്കുന്നു. 

6. ചെമ്മീൻ

കടൽ വിഭവങ്ങൾ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ പ്രോട്ടീന്റെ ഉറവിടമായ ചെമ്മീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ല്യൂസിൻ എന്ന അമിനോ ആസിഡ് ചെമ്മീനിൽ ധാരാളമായുണ്ട്. ഇത് പേശീവളർച്ചയ്ക്ക് സഹായിക്കുന്നു. 

7. സോയാബീൻ

സോയാബീനിൽ വൈറ്റമിൻ കെ, അയൺ, ഫോസ്ഫറസ് ഇവ ധാരാളമുണ്ട്. എല്ലുകളിലേക്കും പേശികളിലേക്കും ഓക്സിജൻ എത്തിക്കാനും ശേഖരിക്കാനും അയൺ ഉപയോഗിക്കുന്നു. ഇത് പേശികളെ ശക്തിപ്പെടുത്തുന്നു. 

8. പനീർ

ആരോഗ്യമുള്ള പേശികൾ വേണമെങ്കിൽ പനീർ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മസിൽ നിർമിക്കുന്ന അമിനോ ആസിഡ് ആയ ല്യൂസിൻ ധാരാളമായി പനീറിലുണ്ട്. ഇത് ഉറച്ച മസിൽ ഉണ്ടാകാൻ സഹായിക്കും. 

പേശികളുടെ നിർമാണത്തില്‍ ഭക്ഷണം പ്രധാന പങ്കു വഹിക്കുന്നു. ജിമ്മിൽ പോയി ഭാരമുയർത്തുന്നതോടൊപ്പം പോഷക സമ്പുഷ്ടമായ ശരിയായ ഭക്ഷണം കൂടി കഴിക്കണം. ആക്റ്റീവ് ആയിരിക്കുന്നതോടൊപ്പം ശരിയായ ഭക്ഷണം കഴിക്കുകയും ചെയ്താൽ ഫിറ്റ്നസ് സ്വന്തമാക്കാം.

Content Summary: Muscle building foods