നിറയെ പോഷകങ്ങള്‍ നിറഞ്ഞ രണ്ടു പച്ചിലകളാണ്‌ ചീരയും കെയ്‌ലും (Kale,Spinach). ആന്റിഓക്‌സിഡന്റുകളും ഫൈബറും വൈറ്റമിന്‍ സിയും കാല്‍സ്യവുമെല്ലാം അടങ്ങിയ ഈ ഇലവിഭവങ്ങള്‍ പല നിറങ്ങളില്‍ ലഭ്യമാണ്‌. എന്നാല്‍ ഇവ പാകം ചെയ്യാതെ കഴിക്കുന്നത്‌ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്ന്‌ ന്യൂട്രീഷനിസ്റ്റുകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിറയെ പോഷകങ്ങള്‍ നിറഞ്ഞ രണ്ടു പച്ചിലകളാണ്‌ ചീരയും കെയ്‌ലും (Kale,Spinach). ആന്റിഓക്‌സിഡന്റുകളും ഫൈബറും വൈറ്റമിന്‍ സിയും കാല്‍സ്യവുമെല്ലാം അടങ്ങിയ ഈ ഇലവിഭവങ്ങള്‍ പല നിറങ്ങളില്‍ ലഭ്യമാണ്‌. എന്നാല്‍ ഇവ പാകം ചെയ്യാതെ കഴിക്കുന്നത്‌ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്ന്‌ ന്യൂട്രീഷനിസ്റ്റുകള്‍ മുന്നറിയിപ്പു നല്‍കുന്നു. ചീരയും കെയ്‌ലും പച്ചയ്‌ക്കു കഴിക്കുമ്പോള്‍ അവയിൽ അടങ്ങിയിരിക്കുന്ന ഓക്‌സാലിക്‌ ആസിഡ്‌ ശരീരത്തിലെ കാല്‍സ്യവും മറ്റ്‌ ധാതുക്കളുമായി ഒട്ടിച്ചേര്‍ന്ന്‌ അലിയാത്ത പരലുകള്‍ ഉണ്ടാക്കുമെന്ന്‌ നേഹ സഹായ എന്ന ന്യൂട്രീഷന്‍ കണ്‍സൽറ്റന്റ്‌ സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പിൽ പറയുന്നു. ഇത്‌ കാല്‍സ്യവും അയണും മറ്റ്‌ പ്രധാനപ്പെട്ട ധാതുക്കളും ആഗിരണം ചെയ്യുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. 

ഇത്തരം ഇലവിഭവങ്ങള്‍ പച്ചയ്‌ക്ക്‌ കഴിക്കുന്നത്‌ വൃക്കയിലെ കല്ലുകള്‍ക്കും ഇന്‍ഫ്‌ളമേറ്ററി ബവല്‍ സിന്‍ഡ്രോമിനും ഗ്യാസിനും വയര്‍ കമ്പനത്തിനും കാരണമാകാമെന്നും നേഹ ചൂണ്ടിക്കാട്ടി. സന്ധിവേദന, വീക്കം, നീര്‍ക്കെട്ട്‌ എന്നിവയുള്ളവര്‍ക്ക്‌ ഇത് ദോഷകരമാണ്. ചീരയിലും കെയ്‌ലിലും വൈറ്റമിന്‍ കെ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ രക്തം നേര്‍പ്പിക്കുന്നതിനുള്ള ആന്റികോഗുലന്റ്‌ മരുന്നുകള്‍ കഴിക്കുന്നവരില്‍ പ്രശ്‌നമുണ്ടാക്കാമെന്നും നേഹ കൂട്ടിച്ചേര്‍ക്കുന്നു. ചീരയും കെയ്‌ലും പാകം ചെയ്‌ത്‌ കഴിക്കുന്നത്‌ അവയിലെ ബാക്ടീരിയയെ നശിപ്പിക്കുമെന്നും മേല്‍പറഞ്ഞ പല പ്രശ്‌നങ്ങളില്‍നിന്നും രക്ഷിക്കുമെന്നും നേഹ പറയുന്നു. പാകം ചെയ്യുമ്പോള്‍ ഓക്‌സാലിക്‌ ആസിഡ്‌ വിഘടിക്കുമെന്നും ഇത്‌ ശരിയായ രീതിയില്‍ പോഷണങ്ങള്‍ വലിച്ചെടുക്കാന്‍ ശരീരത്തെ സഹായിക്കുമെന്നും നേഹ തന്റെ പോസ്‌റ്റില്‍  വിശദീകരിച്ചു. 

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം? - വിഡിയോ

English Summary:

Is eating kale and spinach raw really bad for you?