സന്തുലിതമായ ഭക്ഷണക്രമത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്‌ പച്ചക്കറികള്‍. ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവ പ്രത്യേകിച്ചും അത്യന്താപേക്ഷിതമാണ്‌. ചിലതരം പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന സോല്യുബിള്‍ ഫൈബര്‍ ഹൃദയാഘാത സാധ്യത കുറയ്‌ക്കുമെന്ന്‌ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. ചീത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സന്തുലിതമായ ഭക്ഷണക്രമത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്‌ പച്ചക്കറികള്‍. ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവ പ്രത്യേകിച്ചും അത്യന്താപേക്ഷിതമാണ്‌. ചിലതരം പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന സോല്യുബിള്‍ ഫൈബര്‍ ഹൃദയാഘാത സാധ്യത കുറയ്‌ക്കുമെന്ന്‌ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീനുകളെ കുറയ്‌ക്കാനും സോല്യുബിള്‍ ഫൈബര്‍ സഹായകമാണ്‌. 

Representative image. Photo Credit:nata_vkusidey/istockphoto.com

ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ ഇനി പറയുന്ന പച്ചക്കറികള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.
1. പച്ചിലകള്‍
ചീര, കെയ്‌ല്‍, സ്വിസ്‌ ചാര്‍ഡ്‌ പോലുള്ള പച്ചിലകളില്‍ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. ഇവ രക്തസമ്മര്‍ദ്ദം കുറയ്‌ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

ADVERTISEMENT

2. ബ്രോക്കളി
ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിനുകള്‍ എന്നിവയാല്‍ സമ്പന്നമാണ്‌ ബ്രോക്കളി. ഇതിലടങ്ങിയിരിക്കുന്ന സള്‍ഫോറഫേനും ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ളതാണ്‌. ഇവയെല്ലാം ഹൃദയത്തിനെ സംരക്ഷിക്കുന്നു. 

3. തക്കാളി
ഹൃദയാരോഗ്യത്തിന്‌ ഗണ്യമായ സംഭാവന ചെയ്യുന്ന ലൈകോപേന്‍ എന്ന ആന്റി ഓക്‌സിഡന്റ്‌ തക്കാളിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത്‌ രക്തസമ്മര്‍ദ്ദം കുറച്ച്‌ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകള്‍ വരാനുള്ള സാധ്യത ഇല്ലാതാക്കുന്നു. 

Photo Credit : Hanna Yandiuk / Shutterstock.com
ADVERTISEMENT

4. അവക്കാഡോ
മോണോ അണ്‍സാച്ചുറേറ്റഡ്‌ കൊഴുപ്പുകള്‍ ധാരാളം അടങ്ങിയ അവക്കാഡോ പോഷണസമ്പന്നമാണ്‌. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന പൊട്ടാസിയവും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. 

5. ക്യാപ്‌സിക്കം
ക്യാപ്‌സിക്കം അഥവാ ബെല്‍ പെപ്പര്‍ ഫൈബര്‍, വൈറ്റമിന്‍ സി, എ എന്നിവയെല്ലാം അടങ്ങിയതാണ്‌. ഇവയെല്ലാം രോഗസാധ്യത കുറച്ച്‌ ഹൃദയത്തെ സംരക്ഷിക്കുന്നു. 

ADVERTISEMENT

പുകവലിയും മദ്യപാനവും ഒഴിവാക്കിയും സമ്മര്‍ദ്ദം നിയന്ത്രിച്ചും സന്തുലിതമായ ഭക്ഷണക്രമം പിന്തുടര്‍ന്നും നിത്യവും വ്യായാമം ചെയ്‌തും ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സാധിക്കും.

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ

English Summary:

These Vegetables helps with opening Heart Blockage