പ്രോട്ടീനിന്റെയും മറ്റ് പോഷകങ്ങളുടെയും കലവറയാണ് മുട്ട. എന്നാൽ മുട്ടയുടെ മഞ്ഞക്കരു ഹൃദ്രോഗസാധ്യത വർധിപ്പിക്കും എന്ന് കരുതുന്നവർ ഏറെയാണ്. മുട്ടയുടെ മഞ്ഞക്കരുവിൽ പ്രോട്ടീൻ ആണ് പ്രധാനമായുള്ളത്. വെള്ളക്കരുവിലാകട്ടെ പോഷകങ്ങളും. മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ കൂടുതൽ ആയതുകൊണ്ടാണ് ഇത് അനാരോഗ്യകരമാണെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രോട്ടീനിന്റെയും മറ്റ് പോഷകങ്ങളുടെയും കലവറയാണ് മുട്ട. എന്നാൽ മുട്ടയുടെ മഞ്ഞക്കരു ഹൃദ്രോഗസാധ്യത വർധിപ്പിക്കും എന്ന് കരുതുന്നവർ ഏറെയാണ്. മുട്ടയുടെ മഞ്ഞക്കരുവിൽ പ്രോട്ടീൻ ആണ് പ്രധാനമായുള്ളത്. വെള്ളക്കരുവിലാകട്ടെ പോഷകങ്ങളും. 

മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ കൂടുതൽ ആയതുകൊണ്ടാണ് ഇത് അനാരോഗ്യകരമാണെന്ന് പറയുന്നത്. രണ്ട് മുട്ടയിൽ (വെള്ളക്കരുവും മഞ്ഞക്കരുവും ഉൾപ്പെടെ) 411 മി.ഗ്രാം കൊളസ്ട്രോൾ ഉണ്ട്. എന്നാൽ ഇതേ അളവ് റെഡ്മീറ്റിലാകട്ടെ 78 മി.ഗ്രാം മാത്രമാണ് കൊളസ്ട്രോൾ. ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ പോഷകം ആയതിനാൽ കരൾ വലിയതോതിൽ കൊളസ്ട്രോൾ ഉൽപാദിപ്പിക്കുന്നു. മുട്ട പോലെ കൊളസ്ട്രോൾ കൂടുതലുള്ള ഭക്ഷണം കഴിക്കുമ്പോൾ കരൾ, കൊളസ്ട്രോളിന്റെ ഉൽപാദനം കുറയ്ക്കുന്നു.

representative image courtesy:Zimneva Natalia/shutterstock.com
ADVERTISEMENT

പ്രായമാകുമ്പോഴുണ്ടാകുന്ന മക്യുലാർ ഡീജനറേഷൻ ഉള്ള മുതിര്‍ന്നവരിൽ ദിവസവും മുട്ടയുടെ മഞ്ഞ കഴിക്കുന്നതു മൂലം കൊളസ്ട്രോളിന്റെ അളവിൽ കാര്യമായ മാറ്റം വരുന്നില്ല എന്ന് പഠനങ്ങൾ പറയുന്നു. പ്രോട്ടീൻ, കോളിൻ എന്നിവയ്ക്കു പുറമെ മുട്ടയിൽ ഒമേഗ 3 ആസിഡുകളും ധാരാളമുണ്ട്. ഇത് ട്രൈഗ്ലിസറൈഡിന്റെ അളവിനെ കുറയ്ക്കുന്നു. അതുകൊണ്ട് ഹൃദ്രോഗികൾ പതിവായി മുട്ട കഴിക്കുന്നത് സുരക്ഷിതമാണ്. 

മുട്ട പ്രമേഹസാധ്യത കൂട്ടുമോ?
മുട്ട ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു. പ്രമേഹപൂർവ (Pre-diabetic) ഘട്ടത്തിലുള്ളവരിൽ പ്രധാനപ്പെട്ട ഘടകമാണിത്. ആഴ്ചയിൽ 7 മുട്ട വരെ കഴിക്കുന്നതു ടൈപ്പ് 2 പ്രമേഹ സാധ്യത വർധിപ്പിക്കില്ലെന്ന് പഠനം പറയുന്നു. 

ADVERTISEMENT

എത്ര മുട്ട കഴിക്കാം?
ഒന്നോ രണ്ടോ മുതൽ മൂന്നു മുട്ട വരെ ദിവസവും കഴിക്കുന്നത് ആരോഗ്യഗുണങ്ങളേകും. എന്നാൽ ഇത് ഓരോ വ്യക്തിയിലും ഈ അളവ് വ്യത്യാസപ്പെട്ടിരിക്കും. ഈ അളവിൽ മുട്ട കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവിൽ ചെറിയ വ്യത്യാസം വരുത്തും. 

eggs. Image credit: Prapat Andrii Pohranychnyi/iStockPhoto

മുട്ടയുടെ ആരോഗ്യഗുണങ്ങൾ
∙മുട്ട കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ ഉണ്ട്. വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുക വഴി വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. 

ADVERTISEMENT

∙മുട്ടയിൽ പ്രോട്ടീൻ ഉണ്ട്. ഇത് ഉപാപചയനിരക്ക് വർധിപ്പിക്കുകയും ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മുട്ടയിലെ കോളിൻ തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. 

∙മുട്ടയിലടങ്ങിയ ല്യൂട്ടിൻ, സീസാന്തിൻ എന്നിവ തിമിരം, മക്യുലാർ ഡീജനറേഷൻ തുടങ്ങിയ നേത്രരോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു.

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ

English Summary:

Can We Eat Whole Egg Without Worrying About Cholestrol And Diabetes