കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങളിലും മാറ്റം വരുന്നു. രോഗപ്രതിരോധ സംവിധാനം ഈ സമയങ്ങളിൽ ദുർബലപ്പെടാം എന്നതിനാൽ ആരോഗ്യം മെച്ചപ്പെടുത്താന്‍ പോഷകഗുണങ്ങളുള്ള ഭക്ഷണം കഴിക്കണം. ചില ഭക്ഷണങ്ങൾ പ്രതിരോധശക്തി െമച്ചപ്പെടുത്താനുള്ള കഴിവ് ഉള്ളവയാണ്. ജലദോഷം, പനി തുടങ്ങിയവയെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങളിലും മാറ്റം വരുന്നു. രോഗപ്രതിരോധ സംവിധാനം ഈ സമയങ്ങളിൽ ദുർബലപ്പെടാം എന്നതിനാൽ ആരോഗ്യം മെച്ചപ്പെടുത്താന്‍ പോഷകഗുണങ്ങളുള്ള ഭക്ഷണം കഴിക്കണം. ചില ഭക്ഷണങ്ങൾ പ്രതിരോധശക്തി െമച്ചപ്പെടുത്താനുള്ള കഴിവ് ഉള്ളവയാണ്. ജലദോഷം, പനി തുടങ്ങിയവയെയും ആസ്ത്മയെയും ചെറുക്കാൻ ഭക്ഷണപദാർഥങ്ങൾക്കാവും. കാലാവസ്ഥാ മാറ്റം ഉണ്ടായാലും ആരോഗ്യത്തോടെയിരിക്കാൻ ചില ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ മതിയാകും. അവ ഏതൊക്കെ എന്നു നോക്കാം.

∙മുളപ്പിച്ച പയർ
പോഷകക്കലവറയാണ് മുളപ്പിച്ച പയർ. ആരോഗ്യഗുണങ്ങൾ അനവധി ഉള്ള ഇതിൽ മഗ്നീഷ്യം, ഫോസ്ഫറസ്, മാംഗനീസ് തുടങ്ങിയ ധാതുക്കളും വിറ്റമിൻ കെ ഉൾപ്പെടെ നിരവധി വിറ്റമിനുകളും അടങ്ങിയിട്ടുണ്ട്. ഊർജോൽപാദനം, എല്ലുകളുടെ ആരോഗ്യം, രക്തം കട്ട പിടിയ്ക്കൽ തുടങ്ങിയവയ്ക്ക് ഇവ സഹായിക്കുന്നു. മുളപ്പിച്ച പയറിൽ ആന്റി ഓക്സിഡന്റുകളായ കോപ്പർ, അയൺ, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ഓക്സീകരണ സമ്മർദത്തിൽ നിന്നു സംരക്ഷണമേകുന്നതോടൊപ്പം പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Image Credit: Gv Image-1/Shutterstock
ADVERTISEMENT

വിറ്റമിൻ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും
നമ്മുടെ ശരീരത്തിന് സ്വാഭാവികമായി ഉൽപാദിപ്പിക്കാനാവാത്ത വിറ്റമിൻ ആണ് ഇത്. അതുകൊണ്ടു തന്നെ ആരോഗ്യത്തിനായി വിറ്റമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കണം. ഓറഞ്ച്, നെല്ലിക്ക, കാപ്സിക്കം തുടങ്ങിയ വിറ്റമിൻ സിയുടെ ഉറവിടങ്ങളാണ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധ ശക്തി വർധിപ്പിക്കുന്നതോടൊപ്പം കൊളാജന്റെ ഉൽപാദനത്തിനു സഹായിക്കുന്നു. കൂടാതെ ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്തുന്നു. ഓക്സീകരണ സമ്മർദത്തിനെതിരെ ആന്റിഓക്സിഡന്റ് സംരക്ഷണവും നൽകുന്നു.

∙യോഗർട്ട്
ഉദരത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധശക്തിക്കും യോഗർട്ട് സഹായിക്കുന്നു. പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ സഹായിക്കുക വഴി ഫ്ലൂ ഉൾപ്പെടെയുള്ള അണുബാധകളെ ശക്തമായി പ്രതിരോധിക്കുന്നു.

Representative Image -Image Credit: Pixel-Shot/shutterstock
ADVERTISEMENT

∙വെളുത്തുള്ളി
ആന്റിബാക്ടീരിയൽ, ആന്റി വൈറൽ, ആന്റ് ഫംഗൽ ഗുണങ്ങൾ വെളുത്തുള്ളിക്കുണ്ട്. ജലദോഷവും ഫ്ലൂവും അകറ്റാൻ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ വെളുത്തുള്ളിക്കുണ്ട്. വെളുത്തുള്ളിയിൽ അല്ലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുള്ളതിനാലാണിത്. പതിവായി വെളുത്തുള്ളി കഴിച്ചാൽ പ്രതിരോധസംവിധാനം ശക്തിപ്പെടും.

∙മുരിങ്ങ
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പോഷകസമ്പുഷ്ടമായ ചെടിയാണ് മുരിങ്ങ. വിറ്റമിൻ സി, ആന്റിഓക്സിഡന്റുകളായ ബീറ്റാ കരോട്ടിൻ, ക്യുവർസൈറ്റിൻ, ക്ലോറാജനിക് ആസിഡ് എന്നിവ മുരിങ്ങയിലടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശക്തി മെച്ചപ്പെടുത്തുകയും ജലദോഷം, ഫ്ലൂ മറ്റ് അണുബാധകൾ ഇവയിൽ നിന്ന് സംരക്ഷണമേകുകയും ചെയ്യും. കൂടാതെ മുരിങ്ങയിൽ ധാരാളം ബി വിറ്റമിനുകളും ഉണ്ട്. തയാമിൻ (B1), റൈബോഫ്ലേവിൻ (B2), നിയാസിന്‍ (B3), വിറ്റമിൻ ബി 12 എന്നിവയാണവ. ഊർജോൽപാദനത്തിനും, നാഡികളുടെ പ്രവർത്തനത്തിനും ദഹനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനങ്ങൾക്കും ഇവ ആവശ്യാണ്.

ADVERTISEMENT

ഇഷ്ടഭക്ഷണം കഴിച്ച് ശരീരഭാരം കുറയ്ക്കാം: വിഡിയോ

English Summary:

Essential Nutrients Your Body Needs Now