വൃക്കകൾ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ്. രക്തത്തെ അരിച്ച്, മൂത്രത്തിലൂടെ പാഴ്‌വസ്തുക്കളെ മാറ്റുകയും ഹോർമോൺ ഉൽപാദിപ്പിക്കുക, ധാതുക്കളുടെ സന്തുലനം സാധ്യമാക്കുക, ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്തുക തുടങ്ങി ഒട്ടേറെ ജോലികൾ ആണ് വൃക്കകള്‍ ചെയ്യുന്നത്. വൃക്കയ്ക്ക് തകരാർ ഉണ്ടായാൽ ഈ പ്രവർത്തനങ്ങളൊന്നും ശരിയായി

വൃക്കകൾ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ്. രക്തത്തെ അരിച്ച്, മൂത്രത്തിലൂടെ പാഴ്‌വസ്തുക്കളെ മാറ്റുകയും ഹോർമോൺ ഉൽപാദിപ്പിക്കുക, ധാതുക്കളുടെ സന്തുലനം സാധ്യമാക്കുക, ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്തുക തുടങ്ങി ഒട്ടേറെ ജോലികൾ ആണ് വൃക്കകള്‍ ചെയ്യുന്നത്. വൃക്കയ്ക്ക് തകരാർ ഉണ്ടായാൽ ഈ പ്രവർത്തനങ്ങളൊന്നും ശരിയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൃക്കകൾ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ്. രക്തത്തെ അരിച്ച്, മൂത്രത്തിലൂടെ പാഴ്‌വസ്തുക്കളെ മാറ്റുകയും ഹോർമോൺ ഉൽപാദിപ്പിക്കുക, ധാതുക്കളുടെ സന്തുലനം സാധ്യമാക്കുക, ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്തുക തുടങ്ങി ഒട്ടേറെ ജോലികൾ ആണ് വൃക്കകള്‍ ചെയ്യുന്നത്. വൃക്കയ്ക്ക് തകരാർ ഉണ്ടായാൽ ഈ പ്രവർത്തനങ്ങളൊന്നും ശരിയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൃക്കകൾ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ്. രക്തത്തെ അരിച്ച്, മൂത്രത്തിലൂടെ പാഴ്‌വസ്തുക്കളെ മാറ്റുകയും ഹോർമോൺ ഉൽപാദിപ്പിക്കുക, ധാതുക്കളുടെ സന്തുലനം സാധ്യമാക്കുക, ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്തുക തുടങ്ങി ഒട്ടേറെ ജോലികൾ ആണ് വൃക്കകള്‍ ചെയ്യുന്നത്. വൃക്കയ്ക്ക് തകരാർ ഉണ്ടായാൽ ഈ പ്രവർത്തനങ്ങളൊന്നും ശരിയായി നടക്കാതെ വരും.
ഫ്ലൂയ്ഡ് ശരീരത്തിൽ കെട്ടിക്കിടക്കുകയും മലിന വസ്തുക്കൾ രക്തത്തിൽ കലരുകയും ചെയ്യും. വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും വൃക്കത്തകരാറുകൾ കൂടുതലാകാതെ തടയാനും രക്തത്തിൽ മലിനവസ്തുക്കൾ അടിഞ്ഞു കൂടുന്നത് കുറയ്ക്കാനുമെല്ലാം ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെയും സാധിക്കും.

വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ അറിയാം.
∙വെണ്ണപ്പഴം

ഹൃദയാരോഗ്യമേകുന്ന കൊഴുപ്പുകൾ, നാരുകൾ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയവയടങ്ങിയ പോഷകസമൃദ്ധമായ ഒരു പഴമാണ് വെണ്ണപ്പഴം അഥവാ അവക്കാഡോ. എന്നാൽ ഇതിൽ കൂടിയ അളവിൽ പൊട്ടാസ്യം  അടങ്ങിയിരിക്കുന്നതിനാൽ വൃക്കരോഗം ഉള്ളവർ ഇത് ഒഴിവാക്കണം. ശരാശരി വലുപ്പമുള്ള ഒരു വെണ്ണപ്പഴത്തിൽ 690 മി.ഗ്രാം പൊട്ടാസ്യം ഉണ്ട്.

Image Credit: Light Design/Istock
ADVERTISEMENT

∙ഹോൾവീറ്റ് ബ്രഡ്
ആരോഗ്യമുള്ളവരെ സംബന്ധിച്ച് മുഴുധാന്യ ബ്രഡ് പോഷകസമൃദ്ധവും ആരോഗ്യകരവുമാണ്. എന്നാൽ ഇതിൽ ഫൈബർ കൂടിയ അളവിലുണ്ട്. ഫോസ്ഫറസും പൊട്ടാസ്യവും ഇതിൽ കൂടിയ അളവിലുണ്ട്. വൃക്കരോഗം ഉള്ളവർക്ക് മുഴുധാന്യ ഗോതമ്പ് കൊണ്ടുള്ള ബ്രഡിനെക്കാൾ വൈറ്റ് ബ്രഡ് ആണ് നല്ലത്.

∙ബ്രൗൺ റൈസ്
ഒരു കപ്പ് വേവിച്ച ബ്രൗൺ റൈസിൽ 149 മി.ഗ്രാം ഫോസ്ഫറസും 95 മി.ഗ്രാം പൊട്ടാസ്യവും ഉണ്ട്. എന്നാൽ ഒരു കപ്പ് വൈറ്റ് ൈറസിൽ ആകട്ടെ 69 മി.ഗ്രാം ഫോസ്ഫറസും 54 മി.ഗ്രാം പൊട്ടാസ്യവും ആണുള്ളത്. വൃക്കരോഗികൾ ബ്രൗൺ റൈസ് ഒഴിവാക്കുന്നതാണ് നല്ലത്. അഥവാ കഴിക്കുകയാണെങ്കിൽ വളരെ കുറച്ചു മാത്രം കഴിക്കുക.

ADVERTISEMENT

∙വാഴപ്പഴം
വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്. ഒരു പഴത്തിൽ 422 മി.ഗ്രാം പൊട്ടാസ്യം ഉണ്ട്. വാഴപ്പഴത്തിനു പകരം പൊട്ടാസ്യം കുറവുള്ള പൈനാപ്പിൾ കഴിക്കാവുന്നതാണ്.

∙പാലുൽപന്നങ്ങൾ
പാലുൽപന്നങ്ങളിൽ ധാരാളം വൈറ്റമിനുകളും പോഷകങ്ങളും ഉണ്ട്. പ്രോട്ടീൻ ധാരാളം അടങ്ങിയ ഇവയിൽ ഫോസ്ഫറസും പൊട്ടാസ്യവും ഉണ്ട്. ഉദാഹരണമായി ഒരു കപ്പ് പാലിൽ 205 മി.ഗ്രാം ഫോസ്ഫറസും 322 മി.ഗ്രാം പൊട്ടാസ്യവും ഉണ്ട്. വൃക്കരോഗമുള്ളവർ ഫോസ്ഫറസ് കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതാണ്.

Image Credit: Photoongraphy/shutterstock
ADVERTISEMENT

∙ഓറഞ്ച്, ഓറഞ്ച് ജ്യൂസ്
വൈറ്റമിൻ സി ധാരാളമുള്ള ഓറഞ്ചിൽ പൊട്ടാസ്യവും ധാരാളമുണ്ട്. ഒരു വലിയ ഓറഞ്ചിൽ 333 മി.ഗ്രാം പൊട്ടാസ്യം ഉണ്ട്. ഒരു കപ്പ് ഓറഞ്ച് ജ്യൂസിലാകട്ടെ 458 മി.ഗ്രാം പൊട്ടാസ്യം ഉണ്ട്. ഓറഞ്ചിനു പകരം മുന്തിരി, ആപ്പിൾ മുതലായ പഴങ്ങൾ കഴിക്കാം.

∙ഇരുണ്ട നിറമുള്ള സോഡ
സോഡയിൽ കലോറിയും ഷുഗറും എല്ലാം കൂടുതലാണ്. അതോടൊപ്പം ഫോസ്ഫറസ് അടങ്ങിയ ഫുഡ് അഡിറ്റീവുകളും ഇവയിലുണ്ട്. പ്രോസസിങ്ങിന്റെ സമയത്ത് രുചി കൂട്ടാനും ഏറെക്കാലം കേടാകാതിരിക്കാനും നിറം മാറാതിരിക്കാനും ഫോസ്ഫറസ് ചേർക്കുന്നു. അനാരോഗ്യകരമായ ഇവ വൃക്കരോഗികൾ തീർച്ചയായും ഒഴിവാക്കണം.

∙ഉരുളക്കിഴങ്ങ് മധുരക്കിഴങ്ങ്
ഇവ രണ്ടും പൊട്ടാസ്യം ധാരാളം അടങ്ങിയ പച്ചക്കറികളാണ്. ഇടത്തരം വലുപ്പമുള്ള ഒരു ഉരുളക്കിഴങ്ങിൽ 610 മി.ഗ്രാം പൊട്ടാസ്യം ഉണ്ട്. അതുപോലെ ഒരു മധുരക്കിഴങ്ങിലാകട്ടെ 542 മി.ഗ്രാം പൊട്ടാസ്യം ഉണ്ട്. വെള്ളത്തിലിട്ടു വച്ചിരുന്നാലും തിളപ്പിക്കുമ്പോഴും ഇവയിലെ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നതായി പഠനങ്ങൾ പറയുന്നു.

∙തക്കാളി
പൊട്ടാസ്യം കൂടുതലടങ്ങിയതിനാൽ വൃക്കരോഗമുള്ളവർ തക്കാളി ഒഴിവാക്കണം. ഒരു കപ്പ് ടൊമാറ്റോസോസിൽ 728 മി.ഗ്രാം ആണ് പൊട്ടാസ്യം.

Image credit: Tatjana Baibakova/ShutterStock

സംസ്കരിച്ച ഇറച്ചി
പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുള്ളതിനാൽ പ്രോസസ് ചെയ്ത ഇറച്ചി അനോരോഗ്യകരമാണ്. ഇത് നിരവധി രോഗങ്ങൾക്ക് കാരണമാകുന്നു. ഹോട്ട് ഡോഗ്, ബേക്കൺ, പെപ്പറോണി, ജെർക്കി, സോസേജ് ഇവയെല്ലാം ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കണം. ഇവയില്‍ ഉപ്പും കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും ഇവയിൽ കൂടുതലാണ്.
കൂടാതെ ആപ്രിക്കോട്ട്, അച്ചാറുകൾ, പാക്കേജ്‍ഡ് മീൽ, ഇൻസ്റ്റന്റ് മീലുകൾ, സ്പിനാച്ച്, ഈന്തപ്പഴം, ഉണക്കമുന്തിരി, പ്രൂൺസ്, റെഡി ടു ഈറ്റ് സ്നാക്കുകൾ, ചിപ്സ് ഇവയൊക്കെയും വൃക്കരോഗികൾക്ക് അനാരോഗ്യകരമാണ്. ഭക്ഷണത്തിൽ നിന്ന് ഇവ പൂർണമായും ഒഴിവാക്കുന്നതാകും നല്ലത്.

കിഡ്നി രോഗികൾ വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്: വിഡിയോ

English Summary:

How Certain Foods Threaten Kidney Function