ലൈംഗികബന്ധത്തിന് ഏറ്റവും അനുയോജ്യമായ സമയം എതെന്നു ചോദിക്കുന്നവരാണ് പല ദമ്പതികളും. രാത്രി മാത്രമേ ലൈംഗികബന്ധം പാടുളളൂവെന്നു വിശ്വസിക്കുന്നവരും കുറവല്ല. അതിനു പക്ഷേ അങ്ങനെയൊരു കൃത്യസമയമില്ലെന്നതാണ് സത്യം. ദമ്പതികൾ മനസ്സു കൊണ്ടും ശരീരം കൊണ്ടു തയാറെടുക്കുന്ന സമയമാണ് ഏറ്റവും അനുയോജ്യം. പല കുടുംബങ്ങളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൈംഗികബന്ധത്തിന് ഏറ്റവും അനുയോജ്യമായ സമയം എതെന്നു ചോദിക്കുന്നവരാണ് പല ദമ്പതികളും. രാത്രി മാത്രമേ ലൈംഗികബന്ധം പാടുളളൂവെന്നു വിശ്വസിക്കുന്നവരും കുറവല്ല. അതിനു പക്ഷേ അങ്ങനെയൊരു കൃത്യസമയമില്ലെന്നതാണ് സത്യം. ദമ്പതികൾ മനസ്സു കൊണ്ടും ശരീരം കൊണ്ടു തയാറെടുക്കുന്ന സമയമാണ് ഏറ്റവും അനുയോജ്യം. പല കുടുംബങ്ങളിലും ഭാര്യയും ഭർത്താവും ജോലി ചെയ്യുന്നവരാകാൻ സാധ്യതയുള്ളതിനാൽ ജോലി സമയക്രമങ്ങളും ലൈംഗിക ജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. രാത്രി നേരത്തെ കിടന്നുറങ്ങി പുലർകാലത്തു ലൈംഗികബന്ധത്തിൽ ഏർപ്പെടാവുന്നതാണ്. ഇരുവർക്കും സൗകര്യമുണ്ടെങ്കിൽ പകൽ സമയവും ലൈംഗിക ബന്ധത്തിനു തിരഞ്ഞെടുക്കാം. ബാഹ്യശല്യങ്ങൾ കണക്കിലെടുത്താണ് പലരും രാത്രികാലം ലൈംഗിക ബന്ധത്തിനു സാധാരണയായി തിരഞ്ഞെടുക്കുന്നത്.

ഗർഭനിരോധന ഉറയും ലൈംഗികതയും

ADVERTISEMENT

സാധാരണ ഉപയോഗിക്കുന്ന ഗർഭനിരോധന മാർഗമാണ് ഗർഭനിരോധന ഉറ (കോണ്ടം). ആഗ്രഹിക്കാത്ത ഗർഭം തടയുവാനും ലൈംഗിക രോഗങ്ങൾ ചെറുക്കുവാനും സഹായിക്കുമെങ്കിലും പലരും സ്പർശനസുഖം കണക്കിലെടുത്ത് ഉറ ഒഴിവാക്കുകയാണ് പതിവ്. സ്പർശന സുഖത്തെക്കുറിച്ചുള്ള വേവലാതി വെറും തോന്നലാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. 

സ്ഥിരം ഉറ ഉപയോഗിക്കുന്നത് വഴി അത്തരം തോന്നലിനെ കാലക്രമേണ മറികടക്കാം. ഉറ ധരിക്കാൻ എടുക്കുന്ന സമയം ഉദ്ധാരണക്കുറവ് അനുഭവപ്പെടുന്നുവെന്നു പരാതി പറയുന്നവരും കുറവല്ല. ഒരുപക്ഷേ ഉറ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തുനിന്ന് എടുത്തു ധരിക്കുന്നതു വരെയുള്ള സമയത്തെ മാനസിക സ്ഥിതിയാകാം ഉദ്ധാരണക്കുറവിനു കാരണം. അങ്ങനെയുള്ള സന്ദർഭങ്ങളിൽ കൈയെത്തും ദൂരത്ത് ഉറകൾ സൂക്ഷിക്കുന്നത്, ഉറ ധരിക്കുന്നതിന്റെ കാലതാമസം ഒഴിവാക്കി ലിംഗത്തിന്റെ ദൃഢത നിലനിറുത്താൻ സഹായിക്കും. ഉറ ധരിക്കുമ്പോൾ സ്ഥിരമായി ലിംഗത്തിനു ബലക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉദ്ധാരണക്കുറവിന്റെ ലക്ഷണമായി കണക്കാക്കി വൈദ്യസഹായം തേടണം.

ADVERTISEMENT

(എറണാകുളം പത്തടിപ്പാലത്തുള്ള ഡോ. പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്തിലെ സെക്സ് തെറാപ്പിസ്റ്റും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാണ് ലേഖകൻ)