ഒരാളുടെ ചിരിയുടെ സൗന്ദര്യം കെടുത്തുന്നതാണ് പല്ലിലെ മഞ്ഞനിറം. ആവശ്യത്തിനു സൗന്ദര്യമൊക്കെയുണ്ട്, പക്ഷേ മഞ്ഞപ്പല്ല് പുറത്തുകണ്ടാല്‍ തീര്‍ന്നില്ലേ. പല്ലിലെ മഞ്ഞനിറം കൂടുംതോറും ചിരിയുടെ അഴകില്ലാതാകും. പാരമ്പര്യഘടകം മുതല്‍ പല്ലിന്റെ ശുചിത്വക്കുറവു വരെ ഇതിനു പിന്നിലുണ്ട്. നിത്യേന ഉപയോഗിക്കുന്ന വെള്ളത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരാളുടെ ചിരിയുടെ  സൗന്ദര്യം കെടുത്തുന്നതാണ് പല്ലിലെ മഞ്ഞനിറം. ആവശ്യത്തിനു സൗന്ദര്യമൊക്കെയുണ്ട്, പക്ഷേ മഞ്ഞപ്പല്ല് പുറത്തുകണ്ടാല്‍ തീര്‍ന്നില്ലേ. പല്ലിലെ മഞ്ഞനിറം കൂടുംതോറും ചിരിയുടെ അഴകില്ലാതാകും. പാരമ്പര്യഘടകം മുതല്‍ പല്ലിന്റെ ശുചിത്വക്കുറവു വരെ ഇതിനു പിന്നിലുണ്ട്. നിത്യേന ഉപയോഗിക്കുന്ന വെള്ളത്തിലെ ഫ്ലൂറയിഡ് നില പോലും ഇതിനു പിന്നിലുണ്ട്. ചായ, കോഫി എന്നിവ സ്ഥിരം കുടിക്കുന്നവര്‍ക്കു പല്ലില്‍ മഞ്ഞനിറം കൂടാന്‍ സാധ്യതയുണ്ട്. പക്ഷേ നമ്മള്‍ ഒട്ടും ശ്രദ്ധിക്കാത്ത ചില  ആഹാരവസ്തുക്കളും  ഇതിനു പിന്നിലുണ്ട്. 

സിട്രസ് അടങ്ങിയ പഴങ്ങള്‍ പല്ലില്‍ മഞ്ഞനിറം വരാന്‍ കാരണമാകാറുണ്ട്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് ഇവ. പക്ഷേ സിട്രസ് പല്ലിന്റെ ഭംഗി കെടുത്തുമെന്നത് വേറെ കാര്യം. മധുരം ധാരാളം കഴിക്കുന്നതും പല്ലിന്റെ ആരോഗ്യത്തിന് ഒട്ടും നന്നല്ല. അതിലെ ഷുഗര്‍ പല്ലില്‍ കേടുണ്ടാക്കും, മഞ്ഞനിറവും നല്‍കും. മഞ്ഞനിറത്തിന്റെ മറ്റൊരു കാരണമാണ് രാത്രി പല്ലു തേക്കാൻ മറക്കുന്നത്. രാവിലെ പല്ലുകള്‍ ശുചിയാക്കുന്നതിലും പ്രധാനമാണ് രാത്രിയിലെ പല്ലുതേപ്പ്. ഇത് ഒഴിവാക്കിയാല്‍ പകല്‍ മുഴുവന്‍ കഴിച്ച ആഹാരത്തിന്റെ അവശിഷ്ടങ്ങള്‍ പല്ലിന്റെ ഇടയിലിരുന്ന് അവിടെ ബാക്ടീരിയ വളര്‍ച്ച ഉണ്ടാകുന്നു. സോഡയാണ് മഞ്ഞനിറത്തിന്റെ മറ്റൊരു കാരണക്കാരന്‍. പല്ലിന്റെ ഇനാമല്‍ നഷ്ടമാകാന്‍ ഇത് കാരണമാകും. ഒപ്പം പല്ലില്‍ സ്റ്റെയിന്‍ അടിയുകയും ചെയ്യും.

ADVERTISEMENT

പുകവലിയും മഞ്ഞനിറവും തമ്മില്‍ ബന്ധമുണ്ടോ എന്നൊരു ചോദ്യം പോലും ആവശ്യമില്ല. പുകവലിക്കുന്നവരുടെ പല്ലുകള്‍ക്ക് മഞ്ഞനിറം സ്വാഭാവികമാണ്. മാതളപ്പഴം, സ്ട്രോബെറി, ബ്യൂബെറി എന്നീ പഴങ്ങളും പല്ലില്‍ മഞ്ഞനിറം ഉണ്ടാക്കും. ചില ആന്റിബയോടിക്കുകള്‍, അലര്‍ജി മരുന്നുകള്‍ എന്നിവയും മഞ്ഞനിറത്തിനു കാരണമാകാം.