ഒരുദിവസത്തെ മുഴുവന്‍ പ്ലാനിങ് നടക്കുന്നത് എപ്പോഴാണ്. ഉത്തരം അധികവും രാവിലെ എന്നതായിരിക്കും. മിക്ക ആളുകളും അവരുടെ ഒരു ദിവസം എങ്ങനെ ചിലവിടണമെന്നു ചിന്തിക്കുന്നത് രാവിലെയാണ്. ഒരാള്‍ ഏറ്റവുമധികം പ്രൊഡക്റ്റീവാകുന്നത് രാവിലെത്തെ സമയങ്ങളിലാണ്‌. എന്നാല്‍ പലര്‍ക്കും ഏറ്റവും തിരക്കു പിടിച്ച നേരം കൂടിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുദിവസത്തെ മുഴുവന്‍ പ്ലാനിങ് നടക്കുന്നത് എപ്പോഴാണ്. ഉത്തരം അധികവും രാവിലെ എന്നതായിരിക്കും. മിക്ക ആളുകളും അവരുടെ ഒരു ദിവസം എങ്ങനെ ചിലവിടണമെന്നു ചിന്തിക്കുന്നത് രാവിലെയാണ്. ഒരാള്‍ ഏറ്റവുമധികം പ്രൊഡക്റ്റീവാകുന്നത് രാവിലെത്തെ സമയങ്ങളിലാണ്‌. എന്നാല്‍ പലര്‍ക്കും ഏറ്റവും തിരക്കു പിടിച്ച നേരം കൂടിയാണ് ഇത്‍. ജോലിക്കു പോകുന്നവരാണെങ്കില്‍ അതിന്റെ തിരക്കുകള്‍, വീട്ടുജോലി, കുട്ടികളുടെ കാര്യങ്ങള്‍ എന്നിങ്ങനെ പോകുന്നു കാര്യങ്ങള്‍. എന്നാല്‍ രാവിലത്തെ സമയത്തെ ഏറ്റവും നന്നായി ഉപയോഗിച്ചാലോ ? എങ്കില്‍ ഇതാ രാവിലെകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ചില ടിപ്സ്.

1. എന്താണ് നിങ്ങളുടെ ലക്ഷ്യം- എല്ലാവർക്കും ജീവിതത്തില്‍ ഒരു ലക്ഷ്യം ഉണ്ടാകുമല്ലോ. അത് എന്തുമാകാം. ഓരോ ദിവസവും അത് എന്താണെന്ന് സ്വയം ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുക. ഇത് വല്ലാത്തൊരു പോസിറ്റീവ് ഊർജം നല്‍കും.

ADVERTISEMENT

2. നല്ല ഉറക്കം - എന്തൊക്കെ ചെയ്താലും നന്നായി ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ത് ഗുണം. ഉറക്കം നന്നാകാതെ ഉണര്‍ന്നാല്‍തന്നെ അന്ന് മുഴുവന്‍ ക്ഷീണമാകും. അതുകൊണ്ട് നല്ല ഉറക്കം ജീവിതത്തിന്റെ ഭാഗമാക്കണം. കുറഞ്ഞത്‌ എട്ടു മണിക്കൂര്‍ നേരമെങ്കിലും ഒരാള്‍ ഉറങ്ങണം. ഇത് ദിവസം മുഴുവന്‍ ഉന്മേഷം നല്‍കും. 

3. മെഡിറ്റേഷന്‍- ദിവസവും ഒരൽപ്പനേരം യോഗയോ മെഡിറ്റഷനോ ചെയ്യാന്‍ നോക്കൂ. അത് വല്ലാത്ത ഊർജ്ജം നല്‍കും. ദീര്‍ഘമായി ശ്വാസമെടുത്തു രാവിലെ ഇത്തിരി നേരം ഇരുന്നു നോക്കൂ അത് തരുന്ന പോസിറ്റീവ് ഗുണങ്ങള്‍ അനുഭവിച്ചറിയൂ.

ADVERTISEMENT

4. വെള്ളം കുടിക്കൂ - രാവിലെ ഉണരുമ്പോള്‍ ബെഡ്കോഫിക്ക് പകരം ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചു നോക്കൂ. ഇത് ശരീരത്തിന് നല്ല ഉന്മേഷം നല്‍കും.

5. വ്യായാമം - രാവിലെ എഴുനേറ്റു വ്യായാമം ചെയ്യാന്‍ മടിയുള്ളവര്‍ ശ്രദ്ധിക്കുക. ആ ശീലം ഇനി തുടങ്ങിയേക്കൂ. കഠിനമായ വ്യായാമം ഒന്നും വേണ്ട ഒരു പത്തുമിനിറ്റ് നേരത്തെ വ്യായാമം മതിയാകും ഒരു ദിവസത്തെ ഊർജത്തിന്.

ADVERTISEMENT

6. മൊബൈല്‍ വേണ്ട - രാവിലെ ഉണരുമ്പോള്‍ തന്നെ മൊബൈല്‍ തേടുന്ന സ്വഭാവം മാറ്റി വയ്ക്കുക. നിങ്ങളുടെ വിലപ്പെട്ട സമയം കളയുകയാണ് ഇത് ചെയ്യുന്നത്.

7. പ്രാതല്‍ നിര്‍ബന്ധം - എത്രയൊക്കെ തിരക്കുകള്‍ ഉണ്ടെങ്കിലും പ്രാതല്‍ ഒഴിവാക്കിയുള്ള കളി വേണ്ട. 

8. എല്ലാം ആസ്വദിച്ചു ചെയ്യാം -രാവിലെ ജോലിക്ക് പോകാന്‍ ആണെങ്കിലും വീട്ടില്‍ ഇരിക്കാന്‍ ആണെങ്കിലും അതെല്ലാം ഒന്ന് ആസ്വദിച്ചു ചെയ്യാന്‍ നോക്കിയാലോ. അത് വല്ലാത്ത സന്തോഷം നല്‍കും. ഉദാഹരണത്തിന് ഡ്രസ്സ്‌ ചെയ്യുമ്പോള്‍ അത് ആസ്വദിച്ചു ചെയ്യാന്‍ ശ്രമിക്കുക, മുടി ചീകുമ്പോള്‍ അതും അങ്ങനെ തന്നെ. എങ്കില്‍ ഒന്നും ബോര്‍ അടിപ്പിക്കില്ല എന്നോര്‍ക്കുക.