രാത്രി അത്താഴം കഴിച്ചു കഴിഞ്ഞാല്‍ ഓടിപ്പോയി ടിവിയുടെയോ കംപ്യൂട്ടറിന്റെയോ മുന്നിലിരിപ്പാണോ? അതോ മുറ്റത്തിറങ്ങി ഇത്തിരി ദൂരം നടക്കാറുണ്ടോ? എങ്കില്‍ കേട്ടോളൂ, അത്താഴം എത്ര മിതമായി കഴിച്ചാലും അതിനു ശേഷം ഇത്തിരി നേരം നടക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. അധികമൊന്നും വേണ്ട വെറും 15 മിനിറ്റ് അത്താഴശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാത്രി അത്താഴം കഴിച്ചു കഴിഞ്ഞാല്‍ ഓടിപ്പോയി ടിവിയുടെയോ കംപ്യൂട്ടറിന്റെയോ മുന്നിലിരിപ്പാണോ? അതോ മുറ്റത്തിറങ്ങി ഇത്തിരി ദൂരം നടക്കാറുണ്ടോ?  എങ്കില്‍ കേട്ടോളൂ, അത്താഴം എത്ര മിതമായി കഴിച്ചാലും അതിനു ശേഷം ഇത്തിരി നേരം നടക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

അധികമൊന്നും വേണ്ട വെറും 15 മിനിറ്റ് അത്താഴശേഷം ഒന്നു നടന്നുനോക്കൂ. ടൈപ്പ് രണ്ടു പ്രമേഹത്തില്‍ നിന്നു പോലും ആളുകളെ രക്ഷിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. അത്താഴത്തിനു ശേഷം യാതൊരു വ്യായാമവും ചെയ്യാതെ ഉറങ്ങാന്‍ പോകുന്നത് ശരീരത്തിലെ ഗ്ലൂക്കോസ് ലെവല്‍ വര്‍ധിപ്പിക്കും. അതുകൊണ്ടാണ് കുറച്ചു നേരം നടന്ന ശേഷം ഉറങ്ങാന്‍ പോകാന്‍ നിർദേശിക്കുന്നത്. മാത്രമല്ല ഈ നടത്തം ദഹനത്തിനും സഹായിക്കും.

ADVERTISEMENT

അത്താഴം കഴിഞ്ഞ് അല്‍പം നടക്കുന്നത് പെട്ടെന്നു തന്നെ ഉറങ്ങാന്‍ സഹായിക്കും. ഉറക്കം വരാത്തവര്‍ക്ക് ഉറക്കം ലഭിക്കാന്‍ പരീക്ഷിച്ചു നോക്കാവുന്ന  വിദ്യ കൂടിയാണിത്. തടി കൂടുന്നത് ഒഴിവാക്കാനുള്ള ഒരു എളുപ്പ വഴിയാണ് അത്താഴം കഴിഞ്ഞാലുള്ള അല്‍പം നടത്തം. ഇതു ശാരീരിക പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാനും സഹായിക്കും.