അന്തരീക്ഷ താപം പരിധിക്കപ്പുറം ഉയരുന്നത് മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയുംശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതിനെത്തുടർന്ന് ശരീരത്തിലെ പല നിർണായകപ്രവർത്തനങ്ങളും തകരാറിലായേക്കാം .ഇത്തരമൊരു അവസ്ഥയെ ആണ് സൂര്യാഘാതം അല്ലെങ്കിൽ ഹീറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തരീക്ഷ താപം പരിധിക്കപ്പുറം ഉയരുന്നത് മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതിനെത്തുടർന്ന് ശരീരത്തിലെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലായേക്കാം .ഇത്തരമൊരു അവസ്ഥയെ ആണ് സൂര്യാഘാതം അല്ലെങ്കിൽ ഹീറ്റ് സ്ട്രോക്ക് എന്ന് പറയുന്നത്. വളരെ ഉയർന്ന ശരീര താപം, വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, നേർത്ത വേഗതയിലുള്ള നാഡീ മിടിപ്പ്, ശക്തിയായ തല വേദന ,തല കറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും  ഇതേ തുടർന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. സൂര്യാഘാതം മാരകമാകാൻ സാധ്യത ഉള്ളതിനാൽ ഉടൻ തന്നെ വൈദ്യ സഹായം തേടേണ്ടതാണ്. 

സൂര്യാഘാതത്തെക്കാൾ കുറച്ച് കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപ ശരീര ശോഷണം അഥവാ ഹീറ്റ് എക്സ്ഹോഷൻ. കനത്ത  ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്ന് ധാരാളം ജലവും, ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടർന്ന് ഉണ്ടാകുന്ന അവസ്ഥയാണിത്.ചൂട് കാലാവസ്ഥയിൽ ശക്തിയായ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും, രക്ത സമ്മർദ്ധം മുതലായ മറ്റു രോഗങ്ങൾ ഉള്ളവരിലുമാണ് ഇത് അധികമായി കണ്ട് വരുന്നത്.

താപ ശരീര ശോഷണത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ശക്തിയായ വിയർപ്പ്, വിളർത്ത ശരീരം, പേശീ വലിവ്, ശക്തിയായ ക്ഷീണം, തല കറക്കം, തല വേദന, ഛർദി, ബോധംകെട്ട് വീഴുക എന്നിവയാണ്. ശരീരം തണുത്ത അവസ്ഥയിലും, നാഡീ മിടിപ്പ് ശക്തി കുറഞ്ഞു വേഗത്തിലുള്ളതും ,ശ്വസന നിരക്ക് വർദ്ധിച്ച തോതിലും ആയിരിക്കും.ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ താപ ശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം. 

ADVERTISEMENT

സൂര്യാഘാതത്തിന്റെയും താപശരീര ശോഷണത്തിന്റെയും ലക്ഷണങ്ങൾ തോന്നിയാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ

  • ജോലി ചെയ്യുന്ന വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറുകയും വിശ്രമിക്കുക·യും ചെയ്യുക.
  • തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുകയും ഫാൻ, എസി തുടങ്ങിയവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക
  • കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയും ധാരാളം വെള്ളം കുടിക്കുകയും കഴിയുന്നതും വേഗം വൈദ്യ സഹായം തേടുക

സൂര്യാഘാതം ,ശരീര ശോഷണം എന്നിവ വരാതിരിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ

  • വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ധാരാളം വെള്ളം കുടിക്കുക.
  • ദാഹം തോന്നിയില്ലെങ്കിൽ പോലും ഓരോ മണിക്കൂർ കൂടുമ്പോഴും 2 - 4  ഗ്ലാസ്സ്‌ വെള്ളം കുടിക്കുക.
  • ധാരാളം വിയർപ്പുള്ളവർ ഉപ്പിട്ട കഞ്ഞി വെള്ളവും ഉപ്പിട്ട നാരങ്ങാ വെള്ളവും കുടിക്കുക.
  • വെയിലത്ത് പണി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ രാവിലെയും വൈകീട്ടും കൂടുതൽ സമയം ജോലി ചെയ്യാൻ കഴിയുന്ന വിധം ജോലി സമയം ക്രമീകരിക്കുക.
  • ഉച്ചയ്ക്ക് 12  മണി  മുതൽ ഉച്ച കഴിഞ്ഞു 3  മണി വരെയുള്ള സമയം വിശ്രമിക്കുന്നതാണ് അഭികാമ്യം.
  • പൊള്ളിയ ഭാഗത്ത് കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കാതെ ഉടൻ വൈദ്യ സഹായം തേടാം.
ADVERTISEMENT

അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ കൂടുതലായി ശരീരം വിയർത്ത് ജലവും, ലവണങ്ങളും നഷ്ടപ്പെടുന്നത് മൂലം പേശീ വലിവ് അഥവാ ഹീറ്റ് ക്രാംപ്സ് ഉണ്ടാകാം. ഉപ്പിട്ട കഞ്ഞി വെള്ളം, നാരങ്ങാ വെള്ളം, കരിക്കിൻ വെള്ളം എന്നിവ ധാരാളം കുടിക്കുക എന്നിവയാണ് ഇതിനെ തടയുന്നതിനുള്ള മാർഗ്ഗങ്ങൾ. കൂടാതെ ചൂടുകാലത്ത്  പ്രത്യേകിച്ച് കുട്ടികളിൽ വിയർപ്പ്  മൂലം  ശരീരം ചൊറിഞ്ഞു തിണർക്കുന്നതു കാണാറുണ്ട്. ഇതിനെ  ഹീറ്റ് റാഷ്  എന്ന് പറയുന്നു. കുട്ടികളിൽ കഴുത്തിലും നെഞ്ചിന് മുകളിലും ആണ് ഇത് കൂടുതൽ കാണുന്നത്. ചിലർക്ക് കാലിന്റെ ഒടിയിലും കക്ഷത്തിലും കാണാറുണ്ട്. സ്ത്രീകളിൽ മാറിടത്തിന് താഴെയും ഹീറ്റ് റാഷ് കാണാറുണ്ട്. അധികം വെയിൽ ഏൽക്കാതെ നോക്കുക, തിണർപ്പ് ബാധിച്ച ശരീര ഭാഗങ്ങൾ  എപ്പോഴും  ഉണങ്ങിയ അവസ്ഥയിൽ ആയിരിക്കാൻ ശ്രദ്ധിക്കുക എന്നിവയാണ് എടുക്കേണ്ട മുൻകരുതലുകൾ.