കേരളത്തിൽ ആദ്യമായി സൂര്യാഘാതം മരണകാരണമായി കണ്ടെത്തിയതു 2007 ഏപ്രിൽ നാലിനു നടത്തിയ പോസ്റ്റ്മോർട്ടത്തിലായിരുന്നു. ചെർപ്പുളശ്ശേരിയിലായിരുന്നു സംഭവം. തുടർന്നു വിവിധ വർഷങ്ങളിലായി 8പേർ കൂടി സൂര്യാഘാതത്താൽ മരിച്ചു. അതിനെക്കാൾ പ്രധാനം ഇതേ കാലയളവിൽ പത്തിലധികംപേർ താപാഘാതമേറ്റു മരിച്ചു എന്നതാണ്. ഇതിൽ

കേരളത്തിൽ ആദ്യമായി സൂര്യാഘാതം മരണകാരണമായി കണ്ടെത്തിയതു 2007 ഏപ്രിൽ നാലിനു നടത്തിയ പോസ്റ്റ്മോർട്ടത്തിലായിരുന്നു. ചെർപ്പുളശ്ശേരിയിലായിരുന്നു സംഭവം. തുടർന്നു വിവിധ വർഷങ്ങളിലായി 8പേർ കൂടി സൂര്യാഘാതത്താൽ മരിച്ചു. അതിനെക്കാൾ പ്രധാനം ഇതേ കാലയളവിൽ പത്തിലധികംപേർ താപാഘാതമേറ്റു മരിച്ചു എന്നതാണ്. ഇതിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ ആദ്യമായി സൂര്യാഘാതം മരണകാരണമായി കണ്ടെത്തിയതു 2007 ഏപ്രിൽ നാലിനു നടത്തിയ പോസ്റ്റ്മോർട്ടത്തിലായിരുന്നു. ചെർപ്പുളശ്ശേരിയിലായിരുന്നു സംഭവം. തുടർന്നു വിവിധ വർഷങ്ങളിലായി 8പേർ കൂടി സൂര്യാഘാതത്താൽ മരിച്ചു. അതിനെക്കാൾ പ്രധാനം ഇതേ കാലയളവിൽ പത്തിലധികംപേർ താപാഘാതമേറ്റു മരിച്ചു എന്നതാണ്. ഇതിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ ആദ്യമായി സൂര്യാഘാതം മരണകാരണമായി കണ്ടെത്തിയതു 2007 ഏപ്രിൽ നാലിനു നടത്തിയ പോസ്റ്റ്മോർട്ടത്തിലായിരുന്നു. ചെർപ്പുളശ്ശേരിയിലായിരുന്നു സംഭവം. തുടർന്നു വിവിധ വർഷങ്ങളിലായി 8പേർ കൂടി സൂര്യാഘാതത്താൽ മരിച്ചു. അതിനെക്കാൾ പ്രധാനം ഇതേ കാലയളവിൽ പത്തിലധികംപേർ താപാഘാതമേറ്റു മരിച്ചു എന്നതാണ്. ഇതിൽ പകുതിയിലധികം സ്ത്രീകളാണ്. നേരിട്ടു വെയിലേൽക്കാത്ത സാഹചര്യങ്ങളിലാണു മരണമെന്നതും പ്രാധാന്യം അർഹിക്കുന്നു. മാർച്ച് 20നും ഏപ്രിൽ 30നും ഇടയ്ക്കാണു ഭൂരിഭാഗം മരണങ്ങളും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിൽ താപനിലയോളം പ്രധാനമാണ് അന്തരീക്ഷത്തിലെ ആർദ്രതയും. താരതമ്യേന ആർദ്രത കുറഞ്ഞ പാലക്കാട്ട് 40 ഡിഗ്രി ചൂട് ഉണ്ടാക്കുന്ന അതേഫലം ആർ‍ദ്രത കൂടിയ തീര നഗരങ്ങളിൽ 36 മുതൽ 38 ഡിഗ്രി വരെ ചൂട് ഉണ്ടാക്കിയേക്കാം.

താപത്തളർച്ച വഴി താപാഘാതം

ADVERTISEMENT

ചൂട് പ്രധാനമായും 2 വിധത്തിലാണു മനുഷ്യരെ ബാധിക്കുക. അധികമായി വിയർക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടു നിർജലീകരണം സംഭവിക്കാം. വിയർപ്പിലൂടെ ധാരാളം ലവണങ്ങൾ നഷ്ടപ്പെടും. പ്രത്യേകിച്ചു സോഡിയത്തിന്റെ അളവു കുറയും. താപത്തളർച്ച എന്ന ആദ്യ ഘട്ടത്തിൽ ക്ഷീണം, തളർച്ച, പേശി വലിവ് തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാം. നിർജലീകരണവും ലവണ നഷ്ടവും പരിഹരിക്കാൻ ഉതകുന്ന പാനീയങ്ങൾ,പ്രത്യേകിച്ച് ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാ വെള്ളം, സംഭാരം, ഇളനീർ എന്നിവ ധാരാളമായി കുടിക്കണം. ചൂടു കൂടിയ സാഹചര്യത്തിൽ നിന്നു മാറി നിൽക്കുക, വിശ്രമം തുടങ്ങിയ മാർഗങ്ങളിലൂടെ താപത്തളർച്ച പരിഹരിക്കാം. ഇതെല്ലാം അവഗണിച്ചാൽ താപത്തളർച്ച മൂർച്ഛിച്ചു താപാഘാതം അഥവാ ഹീറ്റ് സ്ട്രോക്ക് എന്ന ഗുരുതരാവസ്ഥയുണ്ടാകും. ശരീരത്തിൽ താപനിയന്ത്രണ സംവിധാനം തകരാറിലാകുന്ന ഈ അവസ്ഥയിൽ തൊലിയിലേക്കുള്ള രക്തയോട്ടം നിലച്ചു വിയർക്കൽ പൂർണമായും ഇല്ലാതാകും. കടുത്ത പനി പോലെ ശരീര താപനില ഉയരും. നാഡിമിടിപ്പ്  വർധിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണംവരെ സംഭവിക്കാം. ഇപ്പോഴത്തെ കാലാവസ്ഥയിൽ ആരോഗ്യമുള്ളവർക്കുപോലും ആവശ്യത്തിനു വെള്ളവും ലവണവും ലഭിച്ചില്ലെങ്കിൽ താപാഘാത സാധ്യത ഉണ്ട്. വീടിനകത്തും ഈ സാധ്യത ഉണ്ട്.

മരണകാരണം

ADVERTISEMENT

രക്തത്തിൽ സോഡിയത്തിന്റെ അളവു ക്രമാതീതമായി കുറയുന്നത് അബോധാവസ്ഥയിലേക്കും മരണത്തിലേക്കും വഴിവയ്ക്കാം. ഫെബ്രുവരി 15 മുതൽ മേയ് 15 വരെ കുഴഞ്ഞുവീണുള്ള മരണ തോത് ഇതര സമയത്തെക്കാൾ നാലു മടങ്ങു വർധിക്കാറുണ്ട്. ചൂടു മൂലമുള്ള നിർജലീകരണം രക്തസാന്ദ്രതയും ഹൃദയ ധമനികളിൽ ബ്ലോക്കുള്ളവരിൽ ഹൃദയാഘാത സാധ്യതയും വർധിപ്പിക്കുന്നതാണു കുഴഞ്ഞു വീണുള്ള മരണങ്ങൾക്കു പ്രധാന കാരണം. നിർഭാഗ്യവശാൽ ഇത്തരം സംഭവങ്ങളിൽ ഭൂരിഭാഗത്തിലും മരണത്തിന്റെ അടിസ്ഥാന കാരണമായ ചൂട് തിരിച്ചറിയാതെ പോകുന്നു. സൂര്യാഘാത മരണങ്ങൾ പോസ്റ്റുമോർട്ടത്തിലൂടെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടില്ല. എന്നാൽ താപാഘാത മരണങ്ങളിലും കുഴഞ്ഞു വീണുള്ള മരണങ്ങളിലും സുവ്യക്ത ലക്ഷണങ്ങൾ പലപ്പോഴും കാണണമെന്നില്ല. ആന്തരികായവങ്ങളുടെ രാസപരിശോധനയ്ക്കു ശേഷമേ മരണകാരണം തീർച്ചപ്പെടുത്താനാകൂ.

അടുക്കളയിലുണ്ട് താപാഘാത സാധ്യത

ADVERTISEMENT

പകൽ ഒന്നിനും അഞ്ചിനുമിടയിൽ അടുക്കളയിൽ കുഴഞ്ഞുവീണു മരിച്ച 3 സ്ത്രീകളിൽ മരണകാരണം താപാഘാതമെന്നു സ്ഥിരീകരിച്ചു. സ്ഥല പരിശോധനയിൽ അടുക്കളയുടെ ജനാലുകൾ തുറക്കാറില്ലെന്നും കണ്ടെത്തി. ഗ്ലാസ് പകുതി താഴ്ത്തി വെയിലത്തു നിർത്തിയിടുന്ന വാഹനങ്ങളിൽ ഒരു മണിക്കൂ‍ർ കൊണ്ട് അകത്തെ ചൂട് പുറത്തേതിനെക്കാൾ ഒന്നര മടങ്ങാകും. കോൺക്രീറ്റ് കെട്ടിടങ്ങളിലെ അടച്ചിട്ട ചെറിയ മുറികളിലും ഷീറ്റ് മേ‍ഞ്ഞ മേൽക്കൂരകളിലും പുറത്തെ അന്തരീക്ഷത്തെക്കാൾ ചൂടുണ്ടാകും. പാചകത്തിനിടെ ഉണ്ടാകുന്ന നീരാവിയും അടുക്കളയിലെ ചൂടിന്റെ വർധനയും ചേരുമ്പോൾ ഉണ്ടാകുന്ന അവസ്ഥ താപാഘാതത്തിലേക്കു നയിക്കാൻ പര്യാപ്തമായേക്കാം.

പരിഹാരം

ധാരാളം വെള്ളം കുടിക്കുക. ആവശ്യത്തിനു ലവണങ്ങൾ ശരീരത്തിനു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാൽ ചൂടു മൂലമുള്ള ആഘാതം ഒരു പരിധിവരെ പരിഹരിക്കാം. മാർച്ച് പകുതി കഴിയുന്നതോടെ രാത്രി താപനില ഉയരുന്നതും മരണം വർധിക്കാൻ ഇട വരുത്തുന്നുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിൽ മഴ കിട്ടി അന്തരീക്ഷ താപനില താഴുന്നതു വരെ നേരിട്ട് ഉച്ചവെയിൽ കൊള്ളുന്നതും കഠിനമായ അധ്വാനവും ഒഴിവാക്കണം. ഇടയ്ക്കെങ്കിലും ജനലുകൾ തുറന്നിടുന്നതു നല്ലതാണ്.