ഇന്നു നിങ്ങൾ പ്രഭാതഭക്ഷണം കഴിച്ചോ? ദിവസവും പ്രഭാതഭക്ഷണം സമയത്ത് കഴിക്കാറുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കിൽ ആ ശീലം ഇന്നുതന്നെ അവസാനിപ്പിച്ചോളൂ. നിങ്ങൾക്ക് ഹൃദ്രോഗവും സ്‌ട്രോക്കും വരാനുള്ള സാധ്യത കൂടുതലാണ്. അമേരിക്കയിലെ അയോവ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കൃത്യമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നു നിങ്ങൾ പ്രഭാതഭക്ഷണം കഴിച്ചോ? ദിവസവും പ്രഭാതഭക്ഷണം സമയത്ത് കഴിക്കാറുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കിൽ ആ ശീലം ഇന്നുതന്നെ അവസാനിപ്പിച്ചോളൂ. നിങ്ങൾക്ക് ഹൃദ്രോഗവും സ്‌ട്രോക്കും വരാനുള്ള സാധ്യത കൂടുതലാണ്. അമേരിക്കയിലെ അയോവ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

കൃത്യമായി പ്രഭാതഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് കഴിക്കാത്തവരിൽ ഹൃദയ സംബന്ധമായ രോഗ സാധ്യത 87 ശതമാനം കൂടുതലാണെന്നും മരണ സാധ്യതയിലേക്കുപോലും വിരൽചൂണ്ടുന്നതായും റിപ്പോർട്ട് പറയുന്നു. എന്നാൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതു നേരിട്ട് മരണകാരണമാകുന്നതായ കണ്ടെത്തൽ റിപ്പോർട്ടിലില്ല. ചിട്ടയില്ലാത്ത ജീവിതരീതിക്കും അനാരോഗ്യകതരമായ ഭക്ഷണക്രമത്തിനും വ്യായാമമില്ലായ്മയ്ക്കും ഒപ്പം പ്രഭാതഭക്ഷണം കൂടി ഒഴിവാക്കപ്പെടുമ്പോഴാണ് ഹൃദ്രോഗ സാധ്യതയിലൂടെ സ്ഥിതി ഗുരുതരമാകുന്നത്. 

ADVERTISEMENT

പഠനം ഇങ്ങനെ
1988–1994 കാലഘട്ടത്തിൽ നടത്തിയ യുഎസ് നാഷനൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷ്യൻ എക്സാമിനേഷൻ സർവേയിൽ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനങ്ങൾ നടത്തിയത്. 48 ശതമാനം പുരുഷന്മാരും 52 ശതമാനം സ്ത്രീകളും ഉൾപ്പെടുന്ന, 6550 പേരെ നാലായി തിരിച്ചായിരുന്നു പഠനങ്ങൾ. ഇവരിൽ പ്രഭാതഭക്ഷണം പൂർണമായും ഉപേക്ഷിച്ചവർ 5 ശതമാനവും അപൂർവമായി കഴിക്കുന്നവർ 11 ശതമാനവും ചിലദിവസങ്ങളിൽ കഴിക്കുന്നവർ 25 ശതമാനവും ദിവസവും കഴിക്കുന്നവര്‍ 59 ശതമാവനും ആയിരുന്നു. പതിനെട്ടുവർഷങ്ങൾക്കിപ്പുറം (2011 ൽ) നടത്തിയ വിലയിരുത്തൽ പ്രകാരം സർവേയിൽ പങ്കെടുത്ത 2318 പേർ മരണപെട്ടു. ഇതിൽ 619 പേർ ഹൃദയ സംബന്ധമായ അസുഖങ്ങളും സ്‌ട്രോക്കും മൂലമാണ് മരണപ്പെട്ടത്. പ്രഭാതഭക്ഷണം ഒഴിവാക്കിയവരാണ് മരണ നിരക്കിൽ മുൻപിൽ നിൽക്കുന്നതെന്നും പഠനം പറയുന്നു.