ആരോഗ്യകരമായ ഭക്ഷണം അഥവാ ഹെൽത്തി ഈറ്റിങ്ങ് ശീലമാക്കുന്നത് ആരോഗ്യത്തിനും ദീർഘായുസ്സിനും ഏറെ നല്ലതാണ്. എന്നാൽ അധികമായാൽ അമൃതും വിഷം എന്നാ ണല്ലോ. ആരോഗ്യഭക്ഷണമേ കഴിക്കൂ എന്ന അവസ്ഥ ഒരു ഈറ്റിങ്ങ് റിസോര്‍ഡർ ആണെന്നറിയുമോ. ഓർത്തോറെക്സിയ നെർവോസ എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. ഇത് വൈകാ രികവും ശാരീരികവുമായ പല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യകരമായ ഭക്ഷണം അഥവാ ഹെൽത്തി ഈറ്റിങ്ങ് ശീലമാക്കുന്നത് ആരോഗ്യത്തിനും ദീർഘായുസ്സിനും ഏറെ നല്ലതാണ്. എന്നാൽ അധികമായാൽ അമൃതും വിഷം എന്നാ ണല്ലോ.

ആരോഗ്യഭക്ഷണമേ കഴിക്കൂ എന്ന അവസ്ഥ ഒരു ഈറ്റിങ്ങ് റിസോര്‍ഡർ ആണെന്നറിയുമോ. ഓർത്തോറെക്സിയ നെർവോസ എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. ഇത് വൈകാ രികവും ശാരീരികവുമായ പല പ്രശ്നങ്ങളിലേക്കും നയിക്കും. ടൊറന്റോയിലെ യോർക്ക് യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറായ ‍‍ജെന്നിഫർ മിൽസും സംഘവും ഇതെക്കുറിച്ച് ഒരു ഗവേഷണം നടത്തി. ഓർത്തോറെക്സിയയും മറ്റ് മാന സിക രോഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം പരിശോധിച്ചു. 

ADVERTISEMENT

ഓർത്തോറെക്സിയ അഥവാ അങ്ങേയറ്റത്തെ ആരോഗ്യ ഭക്ഷണശീലങ്ങളും ആരോഗ്യകരമായ ഭക്ഷണക്രമവും തമ്മിലുള്ള അതിർവരമ്പ് നേർത്തതാണ്. ഓർത്തോ റെക്സിയ ഉള്ളവർ ഒഴിവാക്കുന്ന പല ഭക്ഷണങ്ങളും ആരോഗ്യഭക്ഷണം ശീലമാക്കുന്നവരും ഒഴിവാക്കുന്നതാണ്. ഉദാഹരണമായി പ്രിസർവേറ്റീവുകൾ, കൃത്രിമ നിറങ്ങൾ, കൃത്രിമ രുചികൾ, ഉപ്പ്, പഞ്ചസാര, ഫാറ്റ്, പാലുൽപന്നങ്ങൾ, മറ്റ് മൃഗോൽപ്പ ന്നങ്ങൾ, ജനിതകമാറ്റം വരുത്തിയ ഭക്ഷണം, ഓർഗാനിക് അല്ലാത്തവ ഇതെല്ലാം ഇരുകൂട്ടരും ഒഴിവാക്കും. എന്നാൽ ഓർത്തോ റെക്സിയ ഉള്ളവർ എന്താണ് കഴിക്കേണ്ടത് എന്ന് ചിന്തിച്ച് ഒരുപാട് സമയവും ഊർജ്ജവും നഷ്ടപ്പെടുത്തും. ചില ആളുകൾ ഒരുപാട് തരത്തിൽപ്പെട്ട ഭക്ഷണങ്ങൾ ഒഴിവാക്കി വളരെ കുറച്ച് ഇനങ്ങൾ മാത്രം കഴിക്കും. ഓർത്തോറെക്സിയ ഉള്ളവർ കാലറി കുറയ്ക്കുന്നതിനെപ്പറ്റി ഒന്നും ചിന്തിക്കില്ല. പകരം ഭക്ഷണം ക്വാളിറ്റി ഉള്ളതാണോ എന്നു നോക്കും. എന്ത് ഭക്ഷണമാണ് വാങ്ങേണ്ടത് എന്ന് ഒരുപാട് ചിന്തിക്കും. ചില പ്രത്യേക ഭക്ഷണം മാത്രം കഴിച്ച് ജീവിക്കുക എന്നത് ശരിക്കും പ്രയാസകരം തന്നെയല്ലേ.

ഓർത്തോറെക്സിയ ഉള്ളവർ ചില പ്രത്യേക ഭക്ഷണത്തിൽ ശ്രദ്ധ കൊടുക്കും. അത് എങ്ങനെ ഉണ്ടാക്കിയതാണ് എന്ന് ചിന്തിക്കും. വീട്ടിൽ ഉണ്ടാക്കാത്ത ഒന്നും കഴിക്കാൻ ഇവർക്ക് സാധിക്കുകയുമില്ല. 

ADVERTISEMENT

ഈ അവസ്ഥ ഉണ്ടാക്കുന്ന ഫലങ്ങൾ നിസ്സാരമല്ല. ഒറ്റപ്പെടൽ, മറ്റ് ആളുകളുടെ വീട്ടിൽ നിന്നു ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥ, റസ്റ്ററന്റിൽ നിന്ന് ഭക്ഷണം കഴിക്കാൻ ഭയം, വൃത്തിയായും ശുദ്ധമായും ആണോ അതുണ്ടാക്കിയത് എന്നെല്ലാമുള്ള ചിന്ത ഇവയെല്ലാം ഇവർക്കുണ്ടാകും. പ്രൊഫ. മിൽസ് പറയുന്നു. 

ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ പരിധികളില്ലാത്ത അറിവ് ലഭിക്കുന്നുണ്ട്. ഇവയിൽ ചിലത് നല്ലതാകാം. ചിലത് ആകട്ടെ ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയത് ആയിരി ക്കില്ല. 

ADVERTISEMENT

ഡയറ്റിങ് ആണ് ഈറ്റിങ് ഡിസോർഡറിലേക്ക് നയിക്കുന്നത്. എല്ലാ ഭക്ഷണവും മിതമായ അളവിൽ നല്ലതാണ്– പഠനം പറയുന്നു. വ്യത്യസ്തമായ ഭക്ഷണക്രമം ആണ് ഏറ്റവും നല്ലത്. 

ഓർത്തോറെക്സിയ സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ ബാധിക്കുന്നതാണെന്ന് പഠനത്തിൽ കണ്ടു. വെഗാൻ അല്ലെങ്കിൽ സസ്യഭക്ഷണം ശീലമാക്കുന്നവരിലും തങ്ങളുടെ ശരീരത്തെപ്പറ്റി മോശം ഇമേജ് സൂക്ഷിക്കുന്നവരിലുമാണ് ഈ അവസ്ഥ വരാൻ കൂടുതൽ സാധ്യത. ചിലരിൽ ഉത്കണ്ഠയോ ഒബ്സസീവ് കംപൽസീവ് ഡിസോർഡറോ ആകാം ഈ രീതിയിലേ കഴിയ്ക്കൂ എന്ന ചിന്തയ്ക്കു കാരണം എന്നും പഠനം പറയുന്നു. 

കൈ നന്നായി കഴുകിയില്ലെങ്കിൽ ഞാൻ രോഗിയാകുമെന്നും അണുക്കൾ ശരീരത്തിലെത്തും എന്നുമുള്ള തോന്നൽ പോലെ ഒന്നാണിതും മിൽസ് പറഞ്ഞു.

ഓർത്തോറെക്സിയ, വളരെ ഗൗരവമായി എടുക്കേണ്ട ഒരു അവസ്ഥയാണ്. ഏറ്റവും അടുത്ത ഡോക്ടറെയോ, ഉത്കണ്ഠാ രോഗങ്ങളും ഈറ്റിങ് ഡിസോർഡറും എല്ലാം കൈകാര്യം ചെയ്യുന്ന ഒരു സൈക്കോളജിസ്റ്റിനെയോ സമീപിക്കുകയും ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത് ഏറെ സഹായകമാകും–‘ആപ്പിറ്റൈറ്റ്’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.