പ്രോസസ്ഡ് ചെയ്ത ഭക്ഷണങ്ങൾ അനാരോഗ്യകരമാണെന്ന് മിക്കവർക്കും അറിയാ.ം തിരക്കിൽ നിന്ന് തിരക്കിലേക്കോടുമ്പോൾ ആരോഗ്യം ശ്രദ്ധിക്കാൻ എവിടെ സമയം. കിട്ടുന്നത് വാങ്ങി വിശപ്പകറ്റും എന്നാൽ ഈ ശീലം ഇനി വേണ്ട. പറയുന്നത് ഹാർവാർഡ് സർവകലാശാല ഗവേഷകരാണ്. പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ പുരുഷന്മാരുടെ ലൈംഗികാരോഗ്യത്തെ ബാധിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രോസസ്ഡ് ഭക്ഷണങ്ങൾ അനാരോഗ്യകരമാണെന്ന് മിക്കവർക്കും അറിയാം.  തിരക്കിൽനിന്ന് തിരക്കിലേക്കോടുമ്പോൾ ആരോഗ്യം ശ്രദ്ധിക്കാൻ എവിടെ സമയം? കിട്ടുന്നത് വാങ്ങി വിശപ്പകറ്റും. എന്നാൽ ഈ ശീലം ഇനി വേണ്ട, പറയുന്നത് ഹാർവർഡ് സർവകലാശാല ഗവേഷകരാണ്.

പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ പുരുഷന്മാരുടെ ലൈംഗികാരോഗ്യത്തെ ബാധിക്കും. ഇവ ബീജത്തെ നശിപ്പിക്കുമെന്ന് പഠനം പറയുന്നു. 18 നും 20 നും ഇടയിൽ പ്രായമുള്ള മൂവായിരത്തോളം പേരിലാണ് പഠനം നടത്തിയത്. പ്രോസസ്ഡ് മീറ്റും ജങ്ക് ഫുഡും കഴിക്കുന്നവർക്ക്, പഴങ്ങളും പച്ചക്കറികളും ധാരാളം അടങ്ങിയ സസ്യഭക്ഷണവും ശീലമാക്കിയവരെക്കാളും മീനും ഇറച്ചിയും കഴിക്കുന്നവരെക്കാളും ബീജത്തിന്റെ കൗണ്ട് വളരെ കുറവാണെന്നു കണ്ടു. വിയന്നയിൽ ഈയാഴ്ച നടക്കുന്ന യൂറോപ്യൻ സൊസൈറ്റി ഫോർ ഹ്യൂമൻ റീ പ്രൊഡക്ഷൻ ആൻഡ് എംബ്രിയോളജി കോൺഫറൻസിൽ ഈ പഠനം അവതരിപ്പിക്കും.

ADVERTISEMENT

സ്പേം കൗണ്ട് കുറയ്ക്കും ഭക്ഷണങ്ങൾ

സ്പേം കൗണ്ട് കുറയ്ക്കുന്ന, പുരുഷ വന്ധ്യതയ്ക്കു കാരണമാകുന്ന ചില ഭക്ഷണങ്ങൾ ഇതാ. ഇവ ഒഴിവാക്കുന്നതാകും ആരോഗ്യകരം.

ADVERTISEMENT

1. സംസ്കരിച്ച ഇറച്ചി (Processed Meat)

ബീജത്തിന്റെ കൗണ്ട് കുറയാൻ പ്രോസസ് ചെയ്ത ഇറച്ചി കാരണമാകും. ഹോട്ട് ഡോഗ്, സലാമി, ബീഫ് ബേക്കൺ തുടങ്ങിയ പാശ്ചാത്യ ഭക്ഷണരീതിയുടെ ഭാഗമായ പ്രോസസ്ഡ് മീറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്താതെ ശ്രദ്ധിക്കണം. 

ADVERTISEMENT

2. കാർബണേറ്റഡ് പാനീയങ്ങൾ 

കാർബണേറ്റഡ് പാനീയങ്ങൾ, സ്പോർട്സ് ഡ്രിങ്കുകൾ, സമാനമായ പാനീയങ്ങൾ ഇവയെല്ലാം ബീജത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

3. കൊഴുപ്പ് കൂടിയ പാലുല്‍പ്പന്നങ്ങൾ

ചീസിന്റെയും കൊഴുപ്പ് കൂടിയ (full-fat) പാലുല്‍പ്പന്നങ്ങളുടെയും ഫുൾ ക്രീം പാലിന്റെയും ഉപയോഗം പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണത്തെ ബാധിക്കുമെന്ന് ഹ്യൂമൻ റീപ്രൊഡക്‌ഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ശരീരത്തിനാവശ്യമായ കാൽസ്യം, വൈറ്റമിൻ ഡി മുതലായവ പാലുൽപ്പന്നങ്ങളിൽ നിന്നാണ് ലഭിക്കുന്നതെങ്കിലും ഇവ സ്പേം കൗണ്ടിനെ ദോഷകരമായാണ് ബാധിക്കുക.

4. സോയ ഉൽപ്പന്നങ്ങൾ

പുരുഷന്മാർക്ക് സോയ അത്ര നല്ലതല്ല. പ്രത്യേകിച്ചും ബീജത്തിന്റെ ആരോഗ്യത്തിന്. ബോസ്റ്റണിലെ വന്ധ്യതാ ക്ലിനിക്കിൽ 99 പുരുഷന്മാരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സോയ ഉൽപ്പന്നങ്ങളിൽ (സോയാബീൻ, സോയാ മിൽക്ക്, സോയ ചങ്സ് തുടങ്ങിയവ) ഫൈറ്റോ ഈസ്ട്ര ജനുകൾ ഉണ്ട്. ഈസ്ട്രജൻ പോലുള്ള ഈ സംയുക്തങ്ങൾ ചെടികളിൽ നിന്നാണ് ലഭിക്കുന്നത്. സോയ അധികം കഴിക്കുന്നത് സ്പേം കൗണ്ട് കുറയ്ക്കും. സോയ ഐസോഫ്ലേവനുകൾ ബീജത്തിന്റെ എണ്ണം കുറയ്ക്കും.