ഉയർന്ന അളവിൽ മധുരം, ഉപ്പ്, കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ പാക്കറ്റ് ഭക്ഷണത്തിൽ മുന്നറിയിപ്പു സൂചന നൽകാനൊരുങ്ങി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ). ഉത്തരവിന്റെ കരട് ഉടൻ പുറത്തിറക്കും. തീരുമാനം നടപ്പാകുന്നതോടെ കേരളത്തിൽ മാത്രം മുന്നൂറോളം വൻകിട– ചെറുകിട വ്യവസായികൾക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയർന്ന അളവിൽ മധുരം, ഉപ്പ്, കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ പാക്കറ്റ് ഭക്ഷണത്തിൽ മുന്നറിയിപ്പു സൂചന നൽകാനൊരുങ്ങി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ). ഉത്തരവിന്റെ കരട് ഉടൻ പുറത്തിറക്കും. തീരുമാനം നടപ്പാകുന്നതോടെ കേരളത്തിൽ മാത്രം മുന്നൂറോളം വൻകിട– ചെറുകിട വ്യവസായികൾക്കു പാക്കേജിങ് രീതി പരിഷ്കരിക്കേണ്ടി വരും.

പാക്കറ്റിൽ ചുവന്ന സൂചിക നൽകിയാകും മുന്നറിയിപ്പുണ്ടാകുക. ട്രാഫിക് സിഗ്നലിനു സമാനമായി ചുവപ്പ്, ഓറഞ്ച്, പച്ച നിറങ്ങൾ ഉപയോഗിക്കുന്നതും പരിഗണനയിലാണ്. ഉയർന്ന അളവിൽ എന്താണോ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്നത് അത് ചുവന്ന നിറത്തിലാണു പാക്കറ്റിലുണ്ടാവുക. ആകെ കാലറി (ഊർജം), കൊഴുപ്പ്, മധുരം, സോഡിയം തുടങ്ങിയവ നിറങ്ങളുടെ സഹായത്തോടെ പാക്കറ്റിനു മുന്നിൽ പ്രദർശിപ്പിക്കണമെന്നാണു നിർദേശം. പാൽ, പാൽ ഉൽപന്നങ്ങൾ, പഞ്ചസാര, ഉപ്പ് തുടങ്ങിയവ നിയമപരിധിയിൽ നിന്ന് ഒഴിവാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. 

ADVERTISEMENT

ഇതിനൊപ്പം വെജിറ്റേറിയൻ ഭക്ഷണപാക്കറ്റിലെ സൂചിക കാഴ്ചവൈകല്യമുള്ളവർക്കും തിരിച്ചറിയത്തക്ക തരത്തിൽ പരിഷ്കരിക്കും. ഉൽപന്നം ഉണ്ടാക്കിയ തീയതിയും കാലാവധി കഴിയുന്ന തീയതിയും രണ്ടു സ്ഥലങ്ങളിലായി പ്രദർശിപ്പിക്കാതെ ഒരിടത്തുതന്നെ വ്യക്തമാക്കണമെന്നും ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളിൽ എക്സ്(X) ചിഹ്നം ഉൾപ്പെടുത്തണമെന്നും പുതിയ നിർദേശത്തിലുണ്ട്.