തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഫ്രിഡ്ജ് ഇപ്പോൾ ഒരു അനിവാര്യ ഘടകമായി മാറിയിട്ടുണ്ട്. രാവിലെ ഉണ്ടാക്കുന്ന ഭക്ഷണം വൈകുന്നേരമാകുമ്പോഴേക്കും ചീത്തയാകുന്ന സ്ഥിതിവിശേഷവും ഉണ്ട്. അതിനാൽത്തന്നെ ഭക്ഷണം കേടാകാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത് എത്രത്തോളം സുരക്ഷിതമാണെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഫ്രിഡ്ജ് ഇപ്പോൾ ഒരു അനിവാര്യ ഘടകമായി മാറിയിട്ടുണ്ട്. രാവിലെ ഉണ്ടാക്കുന്ന ഭക്ഷണം വൈകുന്നേരമാകുമ്പോഴേക്കും ചീത്തയാകുന്ന സ്ഥിതിവിശേഷവും ഉണ്ട്. അതിനാൽത്തന്നെ ഭക്ഷണം കേടാകാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത് എത്രത്തോളം സുരക്ഷിതമാണെന്നു ചിന്തിച്ചിട്ടുണ്ടോ?

ഭക്ഷണം എപ്പോഴും പാചകം ചെയ്താൽ ഉടനെ ഉപയോഗിക്കുന്നതാണു നല്ലത്. മാറിവരുന്ന ജീവിതശൈലിയിൽ ഇതു സാധ്യമാകാത്തതിനാലാണു ഫ്രിഡ്ജിൽ സൂക്ഷിച്ചുവച്ച് ഉപയോഗിക്കുന്നത്. ഈ രീതി സ്വീകരിക്കുമ്പോൾ 100 ശതമാനം സുരക്ഷിതമാണ് എന്നു പറയാനാവില്ല. ഫ്രിഡ്ജിന്റെ താപനിലക്രമീകരണം, പവർ സപ്ലൈ, ഫ്രിഡ്ജ് കൈകാര്യം ചെയ്യുന്ന രീതി, ഫ്രിഡ്ജിനുള്ളിൽ ആഹാരം സ്റ്റോർ ചെയ്തിരിക്കുന്ന രീതി ഇവ ഫ്രിഡ്ജിലെ ഭക്ഷണത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഘടകങ്ങളാണ്. അതിനാൽ ഭക്ഷണം കൂടുതൽ ദിവസങ്ങൾ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കുന്ന രീതി നന്നല്ല, പ്രത്യേകിച്ചും മാംസാഹാരങ്ങൾ.

ADVERTISEMENT

ഇനി ചൂടോടെ ആഹാരം പാത്രത്തിലാക്കി ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ ഭക്ഷണത്തിന്റെ പുറമെയുള്ള ഭാഗം  പെട്ടെന്നു തണുക്കുകയും ഉൾഭാഗം അല്പസമയം കൂടി ചൂടായിരിക്കുകയും ചെയ്യും. ഇതു സൂക്ഷ്മാണുക്കളുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു. ചൂടുള്ള ഭക്ഷണം ഫ്രിഡ്ജിനുള്ളിലെ താപനില പെട്ടെന്ന് ഉയർത്തുന്നതിനാൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന മറ്റു ഭക്ഷണങ്ങൾക്കു കേടുവരാൻ സാധ്യതയുണ്ട്. അതിനാൽ ഭക്ഷണം ചൂടുമാറിയ ഉടനെ ചെറിയ പാത്രങ്ങളിലാക്കി അടച്ചു ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണു നല്ലത്.