കൊച്ചുകുഞ്ഞുങ്ങളെ ആയമാരുടെയോ മുത്തശ്ശിമാരുടെയോ കൈകളിൽ ഏൽപിച്ച് ജോലിക്കു പോകേണ്ടി വരുന്നവരാണ് ഇക്കാലത്തെ സ്ത്രീകളിൽ ഏറെയും. രാവിലെ കുഞ്ഞ് ഉറക്കമുണർന്നു വരുമ്പോഴേക്കും അമ്മയ്ക്ക് ജോലിക്കു പോകാറാകും. വൈകിട്ട് ഓഫിസിൽനിന്ന് ക്ഷീണിച്ച് മടങ്ങിയെത്തുന്ന അമ്മയ്ക്ക് കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാനുള്ള ആരോഗ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചുകുഞ്ഞുങ്ങളെ ആയമാരുടെയോ മുത്തശ്ശിമാരുടെയോ കൈകളിൽ ഏൽപിച്ച് ജോലിക്കു പോകേണ്ടി വരുന്നവരാണ് ഇക്കാലത്തെ സ്ത്രീകളിൽ ഏറെയും. രാവിലെ കുഞ്ഞ് ഉറക്കമുണർന്നു വരുമ്പോഴേക്കും അമ്മയ്ക്ക് ജോലിക്കു പോകാറാകും. വൈകിട്ട് ഓഫിസിൽനിന്ന് ക്ഷീണിച്ച് മടങ്ങിയെത്തുന്ന അമ്മയ്ക്ക് കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാനുള്ള ആരോഗ്യം ഉണ്ടാകണമെന്നുമില്ല. ഇങ്ങനെയുള്ള പലരും കുഞ്ഞിൽനിന്ന് അകന്നുപോകുന്നതായി പരിഭവം പറയാറുണ്ട്. ഇതൊഴിവാക്കാൻ ചില കുഞ്ഞുകാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. നിങ്ങളുടെ ടൈംടേബിളുമായി ചേർന്നുപോകുന്ന രീതിയിൽ കുഞ്ഞിന്റെ ദിനചര്യകൾ ക്രമീകരിക്കുകയാണ് ആദ്യം വേണ്ടത്. 

∙വർക്ക് വിത്ത് ബേബി– വീട്ടുജോലികൾ കളികളാക്കി മാറ്റുക. തിരക്കുള്ള അമ്മമാർക്ക് പരീക്ഷിക്കാവുന്ന ടെക്നിക് ആണിത്. നിങ്ങൾ വീട് വൃത്തിയാക്കുന്ന സമയം ഒരു കുഞ്ഞുചൂലോ ബ്രഷോ മറ്റോ കുഞ്ഞിനു നൽകൂ. അവരും നിങ്ങളുടെ കൂടെ കൂടട്ടെ. അമ്മയ്ക്കൊപ്പമുള്ള കളി അവർ ആസ്വദിക്കുമെന്നത് തീർച്ച.

ADVERTISEMENT

∙കുക്ക് വിത്ത് ബേബി– അടുക്കളയിൽനിന്ന് കുഞ്ഞുങ്ങളെ അകറ്റി നിർത്തേണ്ട കാര്യമില്ല. നിങ്ങൾ പച്ചക്കറി അരിയുന്നതും കറി വയ്ക്കുന്നതും മറ്റും അവർ കാണട്ടെ. ഒപ്പം കൂടട്ടെ. അടുക്കളയുടെ കൗതുകങ്ങൾ അവർക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും.

∙പ്ലേ വിത്ത് ബേബി– എല്ലാ ദിവസവും കുഞ്ഞിനൊപ്പം ഔട്ട് ഡോർ സമയം പ്ലാൻ ചെയ്യുന്നത് നല്ലതാണ്. ഇതിന് ദൂരെയെങ്ങും പോകണ്ട. വീട്ടുമുറ്റത്തും പരിസരത്തും ടെറസിലും മറ്റുമായി അവർക്കൊപ്പം ചെറിയ കളികളിൽ ഏർപ്പെട്ടാൽ മതി. 

ADVERTISEMENT

∙ഈറ്റ് ഔട്ട് വിത്ത് ബേബി– ആഴ്ചയിലൊരിക്കൽ കുഞ്ഞുങ്ങളെ കൂട്ടി പാർക്കിലേക്കോ ബീച്ചിലേക്കോ പോകാം. വിശേഷദിവസങ്ങളിൽ അവരെ ഹോട്ടലിലോ മറ്റോ കൊണ്ടുപോയി ഒരു ചെയ്ഞ്ച് നൽകാം. എന്നും ഹോട്ടൽ ഫുഡ് ശീലിപ്പിക്കരുതെന്നു മാത്രം.

∙ഡ്രൈവ് വിത്ത് ബേബി– കുഞ്ഞുങ്ങളെ കൂടെയിരുത്തി ഒരു ഡ്രൈവ് പോയാലോ. യാത്രകൾ എന്നും അവർക്ക് പുതിയ കാഴ്ചയും അനുഭവവും നൽകും. കൃത്യമായ ഇടവേളകളിൽ ബന്ധുവീടുകളിലോ കൂട്ടുകാരുടെ വീടുകളിലോ അവരെ കൊണ്ടുപോകാം.