മഹാത്മാഗാന്ധിയുടെ ജീവിതശൈലി എല്ലാവർക്കും അനുകരിക്കാവുന്നതായിരുന്നു. സസ്യഭക്ഷണം ശീലമാക്കിയിരുന്ന അദ്ദേഹം ദിവസം 18 കിലോമീറ്ററാണ് നടന്നിരുന്നത്. അതും തുടർച്ചയായി 40 വർഷം! സസ്യാഹാരം ശീലമാക്കുന്നതു വഴി ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി, കാൻസർ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കുറയും. അതുപൊലെ നടത്തം നൽകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹാത്മാഗാന്ധിയുടെ ജീവിതശൈലി എല്ലാവർക്കും അനുകരിക്കാവുന്നതായിരുന്നു. സസ്യഭക്ഷണം ശീലമാക്കിയിരുന്ന അദ്ദേഹം ദിവസം 18 കിലോമീറ്ററാണ് നടന്നിരുന്നത്. അതും തുടർച്ചയായി 40 വർഷം!

സസ്യാഹാരം ശീലമാക്കുന്നതു വഴി ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി, കാൻസർ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കുറയും. അതുപൊലെ നടത്തം നൽകുന്ന ആരോഗ്യഗുണങ്ങൾ ഏറെയാണ്. 

ADVERTISEMENT

തൊട്ടടുത്തുള്ള ഒരു കടയിൽ പോകാൻ പോലും രണ്ടു ചുവടു വയ്ക്കാതെ വണ്ടി എടുക്കുന്നവരാണ് നമ്മളിൽ പലരും. നടത്തം കൊണ്ടുള്ള ഗുണങ്ങൾ അറിഞ്ഞാലെങ്കിലും അത് ശീലമാക്കിയാൽ ഏറെ നല്ലത്. 

ഏറ്റവും ലഘുവായ വ്യായാമമാണ് നടത്തം. കൂടുതൽ ഊർജ്ജസ്വലരാകാനും അരവണ്ണം കുറയ്ക്കാനും എല്ലാം നടത്തം നല്ലതാണ്. ജാമ ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ദിവസം നാലായിരം അടി നടക്കുന്നത് സ്ത്രീകളുടെ ആയുസ്സ് കൂട്ടും. 

ADVERTISEMENT

∙ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു
ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ നടത്തത്തിനാവും. ഹാർവാർഡ് ഹെൽത്ത് പബ്ലീഷിങ് പറയുന്നത് നടത്തം ഹൃദ്രോഗസാധ്യത 31 ശതമാനവും മരണസാധ്യത 32 ശതമാനവും കുറയ്ക്കുന്നു എന്നാണ്. 

∙ശരീരഭാരം കുറയാൻ സഹായിക്കുന്നു
നടത്തം ഉൾപ്പെടെയുള്ള ശാരീരിക പ്രവർത്തനങ്ങൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. വെറും ഒരു മൈൽ അതായത് 1.6 കി.മീ നടന്നാൽ 100 കാലറിയാണ് കത്തുന്നത്. കൂടാതെ ശരീരഭാരം കുറയുമ്പോഴുണ്ടാകുന്ന പേശീ നഷ്ടവും തടയാൻ നടത്തം സഹായിക്കും. പതിവായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണരീതിയും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും കുടവയർ വരാതിരിക്കാനും സഹായിക്കും. 

ADVERTISEMENT

∙സ്തനാർബുദ സാധ്യത കുറയ്കുന്നു
ആഴ്ചയിൽ‍ 7 മണിക്കൂറോ അതിലധികമോ നടക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത 14 ശതമാനം കുറവായിരിക്കുമെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി നടത്തിയ പഠനം പറയുന്നു. അമിതഭാരമുള്ള സ്ത്രീകൾക്കും ഹോർമോൺ സപ്ലിമെന്റുകൾ ഉപയോഗിക്കുന്നവർക്കും നടത്തത്തിലൂടെ ഇതേ സംരക്ഷണം ലഭിക്കും. 

∙രോഗപ്രതിരോധശക്തി വര്‍ധിക്കുന്നു
ദിവസം അരമണിക്കൂർ നടക്കുന്നത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കും. അണുബാധകളെ പ്രതിരോധിക്കാൻ സഹായിക്കും. പതിവായുള്ള നടത്തം ഉറക്കം സുഖമാകാനും സഹായിക്കും. തണുപ്പുകാലങ്ങളിലും ആരോഗ്യത്തോടെയിരിക്കാൻ നടത്തം സഹായിക്കും. 

രാവിലെയോ വൈകുന്നേരമോ ഒരു നടത്തം ശീലമാക്കാം. യാതൊരു സമ്മർദവും ഇല്ലാതെ സുഖമായ ഒരു നടത്തം എത്ര നല്ല അനുഭവമാകും. അതുവഴി ലഭിക്കുന്ന ഗുണങ്ങളോ, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദം ഇവയെല്ലാം വരാനുള്ള സാധ്യത കുറയും, ശരീരഭാരം നിയന്ത്രിക്കാം, മൂഡ് മെച്ചപ്പെടും, ആയുർദൈർഘ്യം കൂടും. മടിയെല്ലാം മാറ്റിവച്ച് നടക്കാൻ ഒരുങ്ങിക്കോളൂ.