ലോകത്ത് ഏറ്റവുമധികം പേരെ മരണത്തിലേക്കെത്തിക്കുന്ന ഒന്നാമത്തെ കൊലയാളി ഹൃദയാഘാതവും അഞ്ചാമത്തേത് സ്ട്രോക്കും ആണ്. ഇവ രണ്ടിനെയും പരമാവധി ഒഴിവാക്കാൻ അത്യാവശ്യം ചെയ്യേണ്ടത് വ്യായാമമാണ്. ∙ ദിവസവും രണ്ടു മണിക്കൂർ നേരം മിതമായ വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുന്നുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാൻ. നിങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്ത് ഏറ്റവുമധികം പേരെ മരണത്തിലേക്കെത്തിക്കുന്ന ഒന്നാമത്തെ കൊലയാളി ഹൃദയാഘാതവും അഞ്ചാമത്തേത് സ്ട്രോക്കും ആണ്. ഇവ രണ്ടിനെയും പരമാവധി ഒഴിവാക്കാൻ അത്യാവശ്യം ചെയ്യേണ്ടത് വ്യായാമമാണ്. 

∙ ദിവസവും രണ്ടു മണിക്കൂർ നേരം മിതമായ വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുന്നുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാൻ. നിങ്ങളുടെ ആയുസ്സിന്റെ കലണ്ടർ ദൈർഘ്യം കൂട്ടിക്കിട്ടും

ADVERTISEMENT

∙ വ്യായാമം ചെയ്യുന്നത് ശരീരത്തിന് അമിത ആയാസം കൊടുത്തുകൊണ്ടാകരുത്. നടത്തം ഉൾപ്പെടെയുള്ള വ്യായാമം ദിവസവും ചെയ്യാം. ശരീരത്തിന് സങ്കീർണത നൽകുന്ന വ്യായാമം ഒഴിവാക്കണം.

∙ ഒറ്റ സ്ട്രെച്ചിൽ വ്യായാമം ചെയ്യുമ്പോൾ ക്ഷീണം തോന്നുന്നുവെങ്കിൽ രണ്ടോ മൂന്നോ തവണയായി ചെയ്താലും മതി. ദിവസവും കൃത്യമായ സമയം ഇതിനു നീക്കിവയ്ക്കണം. മറ്റു ജോലികളെല്ലാം കഴിഞ്ഞ് നേരമുണ്ടെങ്കിൽ വ്യായാമം ചെയ്യാം എന്ന മനോഭാവം ശരിയല്ല. വ്യായാമം തന്നെയാണ് പ്രഭാതകൃത്യങ്ങൾക്കു ശേഷം ആദ്യം ചെയ്യേണ്ടത്. 

ADVERTISEMENT

∙ വ്യായാമം ചെയ്യുന്നു എന്നത് ഭക്ഷണം വാരിവലിച്ചു കഴിക്കുന്നതിനുള്ള ലൈസൻസ് ആയി തെറ്റിദ്ധരിക്കരുത്. മിതഭക്ഷണം ശീലിച്ചാൽ മാത്രമേ വ്യായാമം കൊണ്ടു ഗുണമുള്ളു

∙ ആഴ്ചയിൽ ഏഴു ദിവസവും വ്യായാമം ചെയ്യണമെന്നു നിർബന്ധമില്ല. ശരീരത്തിനു പൂർണമായും ഇടയ്ക്ക് വിശ്രമം നൽകുന്നത് അഭികാമ്യമാണ്.

ADVERTISEMENT

∙ വ്യായാമം ഇല്ലാത്തവർക്ക് രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ വർധിക്കാൻ സാധ്യതയുണ്ട്. ഭാവിയിൽ ഹൃദയാഘാതം, പക്ഷാഘാതം പോലെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

∙ ഏതെങ്കിലും ഗുരുതര രോഗമുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരമേ വ്യായാമം ചെയ്യുന്നത് ആരംഭിക്കാനും നിർത്താനും പാടുള്ളു. ഓർമിക്കുക. വ്യായാമം ശരീരത്തിനു നൽകുന്ന മരുന്നാണ്. അത് മുടക്കരുത്. 

∙ വ്യായാമത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തവർ ഫിറ്റ്നസ് ക്ലാസുകളിൽ പോയി സ്വന്തം ബോഡി മാസ് ഇൻഡക്സ് മനസ്സിലാക്കി ട്രെയിനർ പരിശീലിപ്പിക്കുന്ന വ്യായാമമുറകൾ ശീലിക്കുന്നതാണ് നല്ലത്.