മധുരം കുറയ്ക്കണം, മധുരം കുറയ്ക്കണം എന്നതു തന്നെയാണ് ചുറ്റുമുള്ള എല്ലാ ആരോഗ്യവിദഗ്ധരും നമ്മോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നമ്മളാകട്ടെ കുട്ടിക്കാലം തൊട്ട് പാലിലും ചായയും മുതൽ ഫ്രൂട്ട് ജ്യൂസിൽവരെ മധുരമിട്ടു ശീലിച്ചുപോയവരാണു താനും. എന്നാലും എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് മധുരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധുരം കുറയ്ക്കണം, മധുരം കുറയ്ക്കണം എന്നതു തന്നെയാണ് ചുറ്റുമുള്ള എല്ലാ ആരോഗ്യവിദഗ്ധരും നമ്മോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നമ്മളാകട്ടെ കുട്ടിക്കാലം തൊട്ട് പാലിലും ചായയും മുതൽ ഫ്രൂട്ട് ജ്യൂസിൽവരെ മധുരമിട്ടു ശീലിച്ചുപോയവരാണു താനും. എന്നാലും എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് മധുരം നിയന്ത്രിക്കാൻ നാം ശ്രമിക്കാറുമുണ്ട്. എങ്കിലും നാം പ്രതീക്ഷിക്കാത്തത്ര അളവിലാണ് പല ഭക്ഷണപദാർഥങ്ങളിലും മധുരം അടങ്ങിയിരിക്കുന്നത്. 

∙സ്വീറ്റ് സൂപ്പ്– കടകളിൽനിന്നു വാങ്ങുന്ന പായ്ക്കഡ് സൂപ്പുകളുടെ കാര്യമാണ്. ഇവയിൽ ഉയർന്ന അളവിൽ സോഡിയവും ഷുഗറും അടങ്ങിയിട്ടുണ്ടത്രേ. ദീർഘകാലം കേടുകൂടാതെയിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചേർക്കുന്നത്. എന്നാൽ ഇവ പതിവായി കഴിക്കുന്നവർക്ക് ഷുഗർ, ബിപി രോഗങ്ങൾ പിടികൂടുമെന്നതിനു സംശയമില്ല. സൂപ്പുകൾ വീട്ടിൽ തയാറാക്കി കഴിക്കുന്നതാണ് ഉത്തമം.

ADVERTISEMENT

∙സാലഡ്, കേക്ക് ഡ്രസിങ്– സാലഡിനും കേക്കിനും ഭംഗി കൂട്ടാൻ വേണ്ടി ചേർക്കുന്ന ഡ്രസിങ് എന്നറിയപ്പെടുന്ന പദാർഥങ്ങൾ ഷുഗർ ഫാക്ടറി പോലെയാണ്. അത്രയധികം മധുരം ഇവയിൽ അടങ്ങിയിരിക്കുന്നു. കേക്കിന്റെ മധുരത്തിനു പുറമേ ഈ ഇരട്ടിമധുരം കൂടി ആവശ്യമുണ്ടോ എന്ന് ആലോചിക്കാം.

∙ കാൻഡ് ജ്യൂസ്– കാനിലും പായ്ക്കറ്റിലും വരുന്ന ജ്യൂസുകൾ– നല്ല പഴങ്ങൾ മാർക്കറ്റിൽനിന്നു വാങ്ങി വീട്ടിൽ തന്നെ ജ്യൂസ് തയാറാക്കി കുടിച്ചാൽ പോരേ? പായ്ക്കറ്റിൽവരുന്ന ജ്യൂസുകളിൽ എത്രയധികം മധുരമാണ് അവർ അനാവശ്യമായി ചേർത്തിരിക്കുന്നതെന്നോ. അത് കേടാകാതെ കൂടുതൽ കാലം ഇരിക്കാനുള്ള പ്രിസർവേറ്റീവുകൾ വേറെയും.

ADVERTISEMENT

∙ചോക്‌ലേറ്റ്– ചോക്‌ലേറ്റ് നിയന്ത്രിതമായ അളവിൽ കഴിക്കുന്നത് നല്ലതാണ്. എന്നു കരുതി ആവശ്യത്തിലേറെ ചോക്‌ലേറ്റ് ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് അപകടകരമാണ്. ഡാർക് ചോക്‌ലേറ്റ് ആണ് താരതമ്യേന സുരക്ഷിതം. ഇതും ദിവസേന കഴിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. 

English summary: Too much sugar is bad for you; these can be avoided to prevent diseases