ഓരോരുത്തർക്കും ഉണ്ടാകും ഭക്ഷണത്തിൽ ഓരോരോ ഇഷ്ടങ്ങൾ. എന്നാൽ ഈ പ്രിയഭക്ഷണങ്ങൾ അലർജി ഉണ്ടാക്കിയാലോ? ചില ഭക്ഷണങ്ങൾ ചിലരിൽ അലർജിക്ക് കാരണമാകും. ഈ അലർജി തിരിച്ചറിയപ്പെടാതെ പോയാൽ മരണം വരെ സംഭവിക്കാം. എന്തുകൊണ്ട് ഈ അലർജി? ഭക്ഷണത്തിലെ പ്രോട്ടീൻ ഘടകങ്ങളെ ദോഷകരമെന്നു തെറ്റിദ്ധരിച്ച് ശരീരം പ്രതിപ്രവർത്തനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോരുത്തർക്കും ഉണ്ടാകും ഭക്ഷണത്തിൽ ഓരോരോ ഇഷ്ടങ്ങൾ. എന്നാൽ ഈ പ്രിയഭക്ഷണങ്ങൾ അലർജി ഉണ്ടാക്കിയാലോ? ചില ഭക്ഷണങ്ങൾ ചിലരിൽ അലർജിക്ക് കാരണമാകും.  ഈ അലർജി തിരിച്ചറിയപ്പെടാതെ പോയാൽ മരണം വരെ സംഭവിക്കാം.

എന്തുകൊണ്ട് ഈ അലർജി?

ADVERTISEMENT

ഭക്ഷണത്തിലെ പ്രോട്ടീൻ ഘടകങ്ങളെ ദോഷകരമെന്നു തെറ്റിദ്ധരിച്ച് ശരീരം പ്രതിപ്രവർത്തനം നടത്തുമ്പോഴാണ് ഭക്ഷണ അലർജി ഉണ്ടാകുന്നത്. ഒരു തവണ ഒരു ഭക്ഷണത്തിലെ ഏതെങ്കിലും ഘടകത്തോട് ശരീരം പ്രതിപ്രവർത്തിക്കുകയാണെങ്കിൽ പിന്നീട് ആ ഭക്ഷണം ചെറിയ അളവിൽ കഴിച്ചാൽപ്പോലും അലർജി റിയാക്‌ഷൻ ഉണ്ടാകും. 

പ്രധാനമായും രണ്ടുതരം

ഐജിഇ മീഡിയേറ്റഡ് ഫുഡ് അലർജി, നോൺ ഐജിഇ മീഡിയേറ്റഡ് ഫുഡ് അലർജി എന്നിങ്ങനെ രണ്ടുതരം ഫുഡ് അലർജിയാണുള്ളത്. ഐജിഇ ആന്റിബോഡികളാണ് ഐജിഇ മീഡിയേറ്റഡ് ഫുഡ് അലർജിക്കു കാരണം. ഈ അലർജിയിൽ ലക്ഷണങ്ങൾ വളരെ പെട്ടെന്നു പ്രകടമാകും. ശരീരം തടിച്ചു പൊന്തുക, ചുവന്ന പാടുകൾ വരുക, കണ്ണിനു ചുറ്റും നീരു വരുക, ഛർദ്ദി തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.

പ്രതിരോധ വ്യവസ്ഥയിലെ മറ്റു ഘടകങ്ങളാണ് നോൺ ഐജിഇ മീഡിയേറ്റഡ് ഫുഡ് അലർജിക്കു കാരണം. ലക്ഷണങ്ങൾ സാവധനമേ പ്രകടമാകൂ. നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയെയാണ് ഈ അലർജി ബാധിക്കുക. അതിനാൽ ഛർദ്ദി, വയർ വീർത്തു വരുക, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. 

ADVERTISEMENT

കാരണങ്ങൾ

നേരത്തേ പറഞ്ഞതു പോലെ ഭക്ഷണ പദാർഥങ്ങളിലെ പ്രോട്ടീനാണ് അലർജി വരുത്തുന്ന പ്രധാന ഘടകം. ഇതിനു പുറമേ പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ചേർക്കുന്ന പ്രിസർവേറ്റീവുകൾ, നിറം ലഭിക്കാനായി ചേർക്കുന്ന കളറിങ് ഏജന്റുകൾ തുടങ്ങിയവയും അലർജിക്കു കാരണമാകാം. ഫ്രിജ് ഇടയ്ക്കിടെ തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോൾ താപനിലയിലുള്ള വ്യത്യാസം മൂലം ഭക്ഷണങ്ങളിൽ ഫംഗസ് വളരാം. ഇതും അലർജിക്കു കാരണമാകുന്നുണ്ട്. ചിലർക്ക് പച്ചക്കറികൾ വേവിക്കാതെ കഴിച്ചാൽ അലർജി ഉണ്ടാകാം. ഇതേ പച്ചക്കറിതന്നെ വേവിച്ചു കഴിക്കുമ്പോൾ അലർജി ഉണ്ടാകുകയുമില്ല. വേവിക്കുമ്പോൾ അലർജനുകൾ നശിക്കുന്നതാണു കാരണം. 

അപകടകരമാകുന്ന സാഹചര്യങ്ങൾ

ചിലരിൽ ഭക്ഷണ അലർജി ചെറിയ അസ്വസ്ഥതകൾ മാത്രമാണ് ഉണ്ടാക്കുന്നതെങ്കിൽ മറ്റു ചിലരിൽ ഇതു മാരകമാകാം. ചിരലിൽ അനാഫിലാക്സിസ് എന്ന മാരക അവസ്ഥ ഉണ്ടാക്കാം. ഈ അവസ്ഥയിൽ ശ്വാസതടസ്സം ഉണ്ടായി മരണം വരെ സംഭവിക്കാം.  ശ്വാസനാളി മുറുകുന്നതു പോലെ അനുഭവപ്പെടുക, തൊണ്ടയിൽ ഭാരമുള്ള വസ്തു ഉള്ളതുപോലെ അനുഭവപ്പെടുന്നതു കാരണം ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, രക്തസമ്മർദം ക്രമാതീതമായി താഴുക, പൾസ് നിരക്ക് ഉയരുക, ബോധം നഷ്ടമാകുക തുടങ്ങിയവ അനാഫിലിക്സിന്റെ ലക്ഷണങ്ങളാണ്. 

ADVERTISEMENT

അലർജി ഉണ്ടാക്കുന്ന ചില ഭക്ഷണങ്ങൾ

∙ ബീറ്റ്റൂട്ട്, കാബേജ്, കാരറ്റ്, സെലറി, കുക്കുംബർ, സവാള, സ്വീറ്റ്കോൺ, ഇഞ്ചി തുടങ്ങിയ പച്ചക്കറികളിലെ പ്രോട്ടീൻ

∙ ഓറ‍ഞ്ച്, മുന്തിരി തുടങ്ങി സിട്രസ് വിഭാഗത്തിൽ വരുന്ന പഴവർഗങ്ങൾ

∙ ബീഫ്, പോർക്ക് എന്നീ മാംസവിഭവങ്ങളിലെ പ്രോട്ടീൻ

∙ തോടുള്ള മത്സ്യങ്ങളായ കൊഞ്ച്, കണവ, ചെമ്മീൻ, ഞണ്ട്, കക്ക, കല്ലുമ്മക്കായ തുടങ്ങിയവയും തിരണ്ടി, സ്രാവ് എന്നിവയും

∙ മുട്ടയുടെ വെള്ള, മുട്ടയിൽ നിന്നുള്ള മയോണൈസ്, ഐസ്ക്രീം

∙ മൃഗങ്ങളുടെ പാലും പാൽ ഉൽപ്പന്നങ്ങളും

∙ ഗോതമ്പ്, ചോളം, ബാർലി, ഓട്സ് എന്നീ ധാന്യങ്ങളിലെ പ്രോട്ടീൻ ഘടകമായ ഗ്ലൂട്ടൻ

∙ നട്സ് വിഭാഗത്തിൽപ്പെടുന്ന കപ്പലണ്ടി, വാൾനട്ട്, ബദാം, പീനട്ട് ബട്ടർ

∙ മുള പൊട്ടിയ ഉരുളക്കിഴങ്ങ്, കൂൺ

English Summary : Food Allergy: Symptoms and Treatment, Reasons behind Food Allergy