നിങ്ങൾ ഒരു സോഷ്യൽ ഈറ്റർ ആണോ? എന്നുവച്ചാൽ കൂട്ടുകാർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഹോട്ടൽ ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ? പാർട്ടികളിലും മറ്റും പോയി ഒരു പാട് സമയമെടുത്ത് ബുഫെ ഭക്ഷണം കഴിക്കാറുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ. ഈ സോഷ്യൽ ഈറ്റിങ് നിങ്ങളെ വൈകാതെ ഒരു രോഗിയാക്കി മാറ്റും. ബ്രിട്ടനിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങൾ ഒരു സോഷ്യൽ ഈറ്റർ ആണോ? എന്നുവച്ചാൽ കൂട്ടുകാർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഹോട്ടൽ ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ? പാർട്ടികളിലും മറ്റും പോയി ഒരു പാട് സമയമെടുത്ത് ബുഫെ ഭക്ഷണം കഴിക്കാറുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ. ഈ സോഷ്യൽ ഈറ്റിങ് നിങ്ങളെ വൈകാതെ ഒരു രോഗിയാക്കി മാറ്റും. ബ്രിട്ടനിലെ ബർമിങ്ഹാം സർവകലാശാലയിലെ ഡോക്ടർമാർ പറയുന്നത് സോഷ്യൽ ഈറ്റിങ് ശീലമാക്കുന്നവർക്ക് അമിത ശരീരഭാരം, പ്രമേഹം, രക്തസമ്മർദം തുടങ്ങിയവ പിടിപെടാൻ സാധ്യത കൂടുതലാണെന്നാണ്. ഇതിന്റെ പിന്നിൽ മനഃശ്ശാസ്ത്രപരമായ കാരണങ്ങളും കൂടിയുണ്ട്.

∙ ഒറ്റയ്ക്കിരുന്നു കഴിക്കുമ്പോൾ എത്രയും വേഗം കഴിച്ച് എഴുന്നേറ്റ് പോകാൻ വേണ്ടി വളരെ കുറച്ച് ഭക്ഷണം മാത്രം എടുക്കുന്നു. സോഷ്യൽ ഈറ്റിങ് സമയത്ത് പാർട്ടി തീരുവോളം ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നു. കൂടുതൽ അളവ് കഴിക്കുന്നു

ADVERTISEMENT

∙ വർത്തമാനം പറ‍ഞ്ഞിരുന്നു മറ്റു വിഷയങ്ങളിൽ ശ്രദ്ധ പോകുമ്പോൾ എടുക്കുന്ന ഭക്ഷണത്തെക്കുറിച്ചോ അളവിനെക്കുറിച്ചോ ബോധമില്ലാതെ പോകുന്നു എന്നതും ഒരു കാരണമാണ്. 

∙ സോഷ്യൽ ഈറ്റിങ്ങിന്റെ ഭാഗമായി മിക്കപ്പോഴും ഭക്ഷണത്തോടൊപ്പം ഏതെങ്കിലും ഡെസേർട്ടോ ഐസ്ക്രീമോ കഴിക്കുന്നു. ഭക്ഷണശേഷം കഴിക്കുന്ന അതിമധുരം നിങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നു. 

ADVERTISEMENT

∙ ഹോട്ടലുകളിലെ മെനുകാർഡിൽ വ്യത്യസ്തമായ പല വിഭവങ്ങളും കാണും. ഇവ പരീക്ഷിച്ചുനോക്കാനുള്ള ആസക്തി നിങ്ങളെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നു. പലപ്പോഴും വയറ് അറിഞ്ഞു ഭക്ഷണം കഴിക്കണമെന്ന കാര്യം മറന്നുപോകുന്നു. 

∙ സോഷ്യൽ ഈറ്റിങ്ങിന്റെ മറ്റൊരു വില്ലനാണ് ശീതള പാനീയം. ഭക്ഷണത്തോടൊപ്പം അകത്താക്കുന്ന ഇത്തരം ശീതളപാനീയങ്ങളിൽ നമുക്കാവശ്യമുള്ളതിനേക്കാൾ എത്രയോ ഇരട്ടി കാലറിയാണ് അടങ്ങിയിരിക്കുന്നത് എന്നു നാം ചിന്തിക്കാറില്ല. 

ADVERTISEMENT

∙ പാർട്ടി സമയത്ത് എല്ലാവരും വ്യത്യസ്തമായ ഭക്ഷണമായിരിക്കും ഓർഡർ ചെയ്യുക. കഴിക്കുമ്പോൾ ഇവ പരസ്പരം ഷെയർ ചെയ്യുന്നു. ചുരുക്കത്തിൽ നമുക്ക് ആവശ്യമില്ലാത്ത ഭക്ഷണവും നമ്മുടെ വയറ്റിലെത്തുന്നു.

ഇക്കാരണങ്ങൾ കൊണ്ടാണ് സോഷ്യൽ ഈറ്റിങ് അപകടകരമാകുന്നത്. വല്ലപ്പോഴും ശീലിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. സ്വയം നിയന്ത്രണം ഉണ്ടായാൽ മതി.

English Summary: Social eating and health effects