ഫെബ്രുവരിയിൽ കേരളത്തിൽ അതിശൈത്യമുണ്ടാകുമെന്നാ ണ് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. അമിതമായ തണുപ്പു നേരിടാനാവശ്യമായ ആഹാരങ്ങളും ജീവിതചര്യയും ശീലിക്കേണ്ടത് അനിവാര്യമാണ്. ∙പ്രതിരോധശേഷി കുറവുള്ളവരായതിനാൽ കുട്ടികളും പ്രായമായവരും തണുപ്പു കാലത്തു പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെബ്രുവരിയിൽ കേരളത്തിൽ അതിശൈത്യമുണ്ടാകുമെന്നാ ണ് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. അമിതമായ തണുപ്പു നേരിടാനാവശ്യമായ ആഹാരങ്ങളും ജീവിതചര്യയും ശീലിക്കേണ്ടത് അനിവാര്യമാണ്. 

∙പ്രതിരോധശേഷി കുറവുള്ളവരായതിനാൽ കുട്ടികളും പ്രായമായവരും തണുപ്പു കാലത്തു പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പിൽ നിന്നു സംരക്ഷണത്തിനായി കമ്പിളി, ജാക്കറ്റ്, സോക്സ് എന്നിവ ഉപയോഗിക്കുക. കഴിയുന്നതും തണുപ്പു കൊള്ളാതെ ശ്രദ്ധിക്കുക. തണുത്ത ആഹാരങ്ങൾ ഒഴിവാക്കുക. തണുപ്പു കാലത്ത് ദഹനപ്രക്രിയ നടക്കുവാൻ പ്രയാസമുള്ളതിനാൽ രാത്രികാലങ്ങളിൽ കഞ്ഞിയോ ആവിയിൽ വേവിച്ച ആഹാരമോ കഴിക്കുന്നതാണ് ഉത്തമം.

ADVERTISEMENT

∙തൊണ്ടവേദന, ടോൺസിലൈറ്റിസ് എന്നിവ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നവരാണെങ്കിൽ ദിവസവും രാവിലെയും രാത്രിയും ചെറുചൂടുവെള്ളത്തിൽ ഉപ്പിട്ടു തിളപ്പിച്ച് തൊണ്ടയിൽ കൊള്ളുന്നതു നല്ലതാണ്. 

∙ഈ കാലത്തു ജലദോഷം പതിവാണ്. മരുന്നു കഴിച്ചാലും ഇല്ലെങ്കിലും മൂന്നോ നാലോ ദിവസത്തിനുള്ളിൽ ജലദോഷം മാറും. പക്ഷേ, വിട്ടുമാറാത്ത ജലദോഷമുണ്ടായാൽ അതു മറ്റേതെങ്കിലും രോഗങ്ങളുടെ ലക്ഷണമായിരിക്കാം. ഡോക്ടറെ കണ്ട് ചികിത്സ തേടണം. 

ADVERTISEMENT

∙പലതരം വൈറസ് രോഗങ്ങളും തണുപ്പു കാലത്തു പിടിപെടും. വൈറസുകൾ മനുഷ്യന്റെ പ്രതിരോധ ശേഷി കുറയ്ക്കുകയാണു ചെയ്യുന്നത്. വൈറസ് രോഗങ്ങൾക്കു പ്രത്യേക ചികിത്സ ഇല്ല. എന്നാൽ അസുഖത്തിന്റെ കാഠിന്യം കുറയ്ക്കാൻ മരുന്നുകളിലൂടെ കഴിയും. 

∙ബ്രോങ്കൈറ്റിസും ന്യുമോണിയയും ആസ്മയും കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. തണുപ്പു കൂടുന്നതു മാത്രമല്ല, അന്തരീക്ഷവായുവിലുണ്ടാകുന്ന മാറ്റങ്ങളും രോഗം കൂടാൻ ഇടയാക്കുന്നു. അന്തരീക്ഷത്തിലെ പൊടി, മറ്റു മലിനീകരണങ്ങൾ, മഞ്ഞ്, പുക തുടങ്ങിയ കാര്യങ്ങൾ ഇത്തരം രോഗികളിൽ അലർജിയുണ്ടാക്കും. പനി, ചുമ, നെഞ്ചുവേദന, ശ്വാസംമുട്ടൽ എന്നിവ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ കാണണം. 

ADVERTISEMENT

∙തണുപ്പുകാലത്തു ശ്വാസനാളം ചെറുതാകുന്ന അവസ്ഥ ആസ്മാ രോഗികൾക്കിടയിൽ കാണാറുണ്ട്. സ്ഥിരമായി മരുന്നു കഴിക്കുന്ന ആസ്മാ രോഗികൾ അതു മുടക്കരുത്. ഇൻഹേലറുകൾ ഉപയോഗിക്കുന്നതിലൂടെ രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ കഴിയും. രോഗം വരാനുള്ള സാഹചര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നതാണ് ഉത്തമം. 

∙ശ്വാസംമുട്ടൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. കഴിവതും പുലർച്ചെയും രാത്രി വൈകിയുമുള്ള യാത്രകൾ ഒഴിവാക്കുക. 

English Summary: Health tips, Cold season