ഇവിടെ പരാമർശിച്ച മൂന്നുവീതം കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഇല്ലെങ്കിൽ ഒന്നു പരീക്ഷിക്കുക. എനിക്കു കിട്ടിയാലേ ഞാൻ നൽകൂ എന്നു ചിന്തിക്കരുത്. ഉപാധികളില്ലാതെ സ്നേഹം നൽകുക. പങ്കാളി വൈകാരികപ്രകടനത്തിൽ എത്ര പിശുക്കനാണെങ്കിലും നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ അത് അലിഞ്ഞുപോകുന്നത് കാണാനാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു നല്ല ദാമ്പത്യജീവിതത്തിൽ നിന്നും സ്ത്രീ പ്രതീക്ഷിക്കുന്നതും പുരുഷൻ പ്രതീക്ഷിക്കുന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്. ഇവർ രണ്ടും തമ്മിലുള്ള പരസ്പരസഹകരണവും അഡ്ജസ്റ്റ്മെന്റുകളുമൊക്കെയുണ്ടെങ്കിലേ കുടുംബജീവിതം സുഗമമായി മുന്നോട്ട് പോകുകയുള്ളു. ഇതിനായി ഇരുവരും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ നോക്കാം.

ഭാര്യയ്ക്കു ലഭിക്കേണ്ടത്

ADVERTISEMENT

ഏതു സ്ത്രീയും ഭർത്താവിൽ നിന്നു പ്രഥമവും പ്രധാനവുമായി ആഗ്രഹിക്കുന്നത് കെയറിങ് എന്ന പരിലാളനമാണ്. തന്റെ മനസും ശരീരവും കൊതിക്കുന്ന സാന്ത്വനവും സ്പർശനവും ആശ്വാസവും താങ്ങും തണലുമെല്ലാം ഉൾപ്പെടുന്ന കെയറിങ് ഏതു സ്ത്രീയുടേയും ഏറ്റവും മുൻഗണനയുള്ള ആഗ്രഹമാണ്.

തന്നെ ഭർത്താവ് മനസിലാക്കണമെന്നത് രണ്ടാമത്തെ ആഗ്രഹമാണ്. തന്റെ ഇഷ്ടാനിഷ്ടങ്ങൾ, മെച്ചങ്ങളും പോരായ്മകളും, മുതലായവയൊക്കെ മനസിലാക്കി ഉൾക്കൊള്ളാൻ ഭർത്താവിന് കഴിയണം.

ADVERTISEMENT

മൂന്നാമത്തേത് ആദരവ് ആണ്. ഭർത്താവ് തന്നെ ബഹുമാനിക്കണമെന്നല്ല, പകരം സ്ത്രീയെന്ന നിലയിലുള്ള അർഹിക്കുന്ന ആദരവ് നൽകണമെന്നാണ് അവരുടെ ആഗ്രഹം. ഏതു ഭാര്യയും അർഹിക്കുന്ന ഈ മൂന്നു കാര്യങ്ങളും പിശുക്കു കൂടാതെ നൽകിയാൽ അതിൽപരം സന്തോഷം ഭാര്യയ്ക്കു വേറെന്തുണ്ട്.

ഭർത്താവിനു നൽകേണ്ടത്

ADVERTISEMENT

ഇനി ഭർത്താവ് ഭാര്യയിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്തൊക്കെയെന്നു നോക്കാം. ഭർത്താവിന്റെ മുൻഗണനകൾക്ക് മാറ്റമുണ്ട്. ഒന്നാമതായി അയാൾ ഭാര്യയിൽ നിന്നും ആഗ്രഹിക്കുന്നത് വിശ്വാസമാണ്. തന്നെ വിശ്വസിക്കാൻ ഭാര്യ തയാറാകണമെന്നതുപോലെ ഏതുവിധത്തിലുള്ള വിശ്വാസവഞ്ചനയും പുരുഷന് സഹിക്കാനാവില്ല.

രണ്ടാമത്തേത് അംഗീകാരമാണ്. ഭർത്താവെന്ന നിലയിലുള്ള, കുടുംബനാഥൻ എന്ന നിലയിലുള്ള അംഗീകാരം അയാൾ ആഗ്രഹിക്കുന്നു. നിർണായക തീരുമാനങ്ങളിൽ ഭർത്താവിന്റെ വാക്കുകൾ അംഗീകരിക്കാതെ മറ്റു ബന്ധുക്കളുടെ വാക്കുമാത്രം കേൾക്കുന്ന ഭാര്യയെ ഒരു ഭർത്താവും ഇഷ്ടപ്പെടില്ല. കുട്ടികൾക്കു മുന്നിൽ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മുന്നിലൊക്കെ തന്റെ ഭർത്താവിന് വേണ്ട നിലയും വിലയും നൽകുന്ന ഭാര്യയെ അയാൾക്ക് സ്നേഹിക്കാതിരിക്കാനാകില്ല.

മൂന്നാമത്തേതാണ് അഭിനന്ദനം. ഭർത്താവിനുണ്ടാകുന്ന ചെറിയ നേട്ടങ്ങൾക്കുപോലും ഭാര്യയുടെ അടുക്കൽ നിന്ന് അഭിനന്ദനം പ്രകടമാകുന്ന ഒരു വാക്കോ പ്രവൃത്തിയോ ഉണ്ടായാൽ അത് അയാളെ എത്ര സന്തോഷിപ്പിക്കുമെന്നോ. ഒരു നേട്ടത്തിന്റെ പേരിൽ മറ്റാരെല്ലാം അഭിനന്ദിച്ചാലും, ഭാര്യയുടെ കൈയിൽ നിന്നുകിട്ടുന്ന അഭിനന്ദനം— അതൊരു ചുംബനമായാലും, വാക്കായാലും ഭർത്താവിന് മറ്റെന്തിനേക്കാളും ഇഷ്ടമാകും.

ഇവിടെ പരാമർശിച്ച മൂന്നുവീതം കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഇല്ലെങ്കിൽ ഒന്നു പരീക്ഷിക്കുക. എനിക്കു കിട്ടിയാലേ ഞാൻ നൽകൂ എന്നു ചിന്തിക്കരുത്. ഉപാധികളില്ലാതെ സ്നേഹം നൽകുക. പങ്കാളി വൈകാരികപ്രകടനത്തിൽ എത്ര പിശുക്കനാണെങ്കിലും നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ അത് അലിഞ്ഞുപോകുന്നത് കാണാനാകും.

English Summary: Simple steps to take care of your family life