വ്യായാമവും ഗ്രീൻടീയും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് കുറയ്ക്കുമെന്നു പഠനം. പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ഫാറ്റി ലിവർ രോഗത്തെ 75 ശതമാനം കുറയ്ക്കാൻ ഗ്രീൻ ടീ സത്തിനും വ്യായാമത്തിനും സാധിക്കുമെന്ന് എലികളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു. പൊണ്ണത്തടിയും ടൈപ്പ് 2 പ്രമേഹവും കൂടി വരുന്ന സാഹചര്യത്തിൽ, 2030 ഓടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യായാമവും ഗ്രീൻടീയും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് കുറയ്ക്കുമെന്നു പഠനം. പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ഫാറ്റി ലിവർ രോഗത്തെ 75 ശതമാനം കുറയ്ക്കാൻ ഗ്രീൻ ടീ സത്തിനും വ്യായാമത്തിനും സാധിക്കുമെന്ന് എലികളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു. 

പൊണ്ണത്തടിയും ടൈപ്പ് 2 പ്രമേഹവും കൂടി വരുന്ന സാഹചര്യത്തിൽ, 2030 ഓടെ പത്തു കോടിയിലധികം ആളുകൾക്ക് ഫാറ്റി ലിവർ വരാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു. ഈ രോഗത്തിന് നിലവിൽ കൃത്യമായ ചികിത്സ ഇല്ല.

ADVERTISEMENT

കൊഴുപ്പ് കൂടിയ ഭക്ഷണം നൽകി വളർത്തിയ എലികളിലാണ് പഠനം നടത്തിയത്. 16 ആഴ്ച ഇവയ്ക്ക് ഗ്രീന്‍ ടീ സത്ത് നൽകി. ഒപ്പം പതിവായി വ്യായാമവും ചെയ്യിച്ചു. കണ്‍ട്രോൾ ഗ്രൂപ്പിൽ പെട്ട എലികളെ അപേക്ഷിച്ച് ഇവയുടെ കരളിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് നാലിലൊന്നായി കുറഞ്ഞു. 

ഗ്രീൻ ടീ സത്തു മാത്രം കൊടുക്കുകയോ വ്യായാമം മാത്രം ചെയ്യിക്കുകയോ ചെയ്ത എലികളിൽ കരളിൽ പകുതിയോളം കൊഴുപ്പ് ഉണ്ടായിരുന്നു. എലികളുടെ വിസർജ്യത്തിലെ പ്രോട്ടീന്റെയും കൊഴുപ്പിന്റെയും അളവും പരിശോധിച്ചു. ഗ്രീൻ ടീ സത്തു കുടിക്കുകയും വ്യായാമം ചെയ്യുകയും ചെയ്ത എലികളുടെ വിസർജ്യത്തിൽ ലിപ്പിഡ്, പ്രോട്ടീൻ ഇവയുടെ അവയുടെ അളവ് കൂടുതലായിരുന്നു. ഈ എലികളുടെ ശരീരം പോഷകങ്ങളെ ദഹിപ്പിക്കുന്നത് വ്യത്യസ്തമായാണ് എന്നു കണ്ടു. 

ADVERTISEMENT

ഗ്രീൻ ടീയിലെ പോളിഫിനോളുകൾ ചെറുകുടലിലെ ദഹനരസങ്ങളുമായി ചേർന്ന് കാർബോ ഹൈഡ്രേറ്റിന്റെ വിഘടനം ഭാഗികമായി തടയുന്നു എന്ന് പഠനം പറയുന്നു. ഭക്ഷണത്തിൽ കൊഴുപ്പിനെ ദഹിപ്പിക്കാൻ പറ്റിയില്ലെങ്കിൽ കൊഴുപ്പും അതുമായി ബന്ധപ്പെട്ട കാലറികളും എലിയുടെ ദഹനവ്യവസ്ഥയിലൂടെ കടന്നുപോകുകയും അതിൽ കുറച്ചളവ് വിസർജ്യത്തിൽ എത്തുകയും ചെയ്യും.

മദ്യപിക്കാത്തവരിൽ വരുന്ന കരൾ രോഗമായ ഫാറ്റി ലിവർ നിയന്ത്രിക്കാൻ ഗ്രീൻ ടീയ്ക്കും പതിവായ വ്യായാമത്തിനും കഴിയും എന്ന ഈ പഠനം യു എസിലെ പെൻസിൽവാനിയയിൽ പ്രഫസർ ജോഷ്വ ലാംബെർട്ടിന്റെ നേതൃത്വത്തിലാണ് നടത്തിയത്. ന്യൂട്രീഷൻ ബയോകെമിസ്ട്രി എന്ന ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചു.

ADVERTISEMENT

English Summary: Green tea plus exercise may reduce fatty liver disease