നിത്യയൗവനം വേണമെന്നത് ചിലരുടെയെങ്കിലും മനസ്സിൽ ഒരു അതിമോഹമായുണ്ടെങ്കിലും കഴിയുന്നത്രകാലം ചെറുപ്പം നിലനിർത്താൻ കഴിയണേയെെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അതിനു കുറെ സമയം ബ്യൂട്ടി പാർലറിൽ ചെലവഴിച്ചതുകൊണ്ടുമാത്രം കാര്യമില്ല. ആഹാരക്രമത്തിൽനിന്നാണ് യൗവനത്തിന്റെ സീക്രട്ട് സ്വന്തമാക്കേണ്ടതെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിത്യയൗവനം വേണമെന്നത് ചിലരുടെയെങ്കിലും മനസ്സിൽ ഒരു അതിമോഹമായുണ്ടെങ്കിലും കഴിയുന്നത്രകാലം ചെറുപ്പം നിലനിർത്താൻ കഴിയണേയെെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അതിനു കുറെ സമയം ബ്യൂട്ടി പാർലറിൽ ചെലവഴിച്ചതുകൊണ്ടുമാത്രം കാര്യമില്ല. ആഹാരക്രമത്തിൽനിന്നാണ് യൗവനത്തിന്റെ സീക്രട്ട് സ്വന്തമാക്കേണ്ടതെന്നാണ് അനുഭവസ്ഥർ അവകാശപ്പെടുന്നത്. ആരോഗ്യ രംഗത്തെ ഗവേഷകർക്ക് ഇതിനു വേണ്ടി നിർദേശിക്കാനുള്ളത് മിക്സ് ഫ്രൂട്ട് വെജ് ഡയറ്റ് ആണ്. 

ശരീരത്തിലെ ഗട്ട് ബാക്ടീരിയയെ ആരോഗ്യകരമായ തോതിൽ നിലനിർത്തുകയാണ് ആദ്യം വേണ്ടത്. ആഹാരക്രമത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകയാണ് ഇതിനുള്ള പ്രധാന വഴി. മധ്യവയസ്സു കഴിയുന്നതോടെ മിക്കവരും വീട്ടിനുള്ളിലേക്ക് ഒതുങ്ങിക്കൂടുന്നതിനാൽ ഒട്ടുമിക്കദിവസവും ഏകദേശം ഒരേ ആഹാരരീതി തന്നെ ആയിരിക്കും ഇവർ പിന്തുടരുക. പ്രാതലിലോ ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ കാര്യമായ വൈവിധ്യം ഉണ്ടാകാറില്ല. ആഹാരരീതിയിലെ ഈ ആവർത്തനം ഗട്ട് ബാക്ടീരിയയുടെ വളർച്ചയെ പരിമിതപ്പെടുത്തുന്നു. ഫലമോ, വാർധക്യം വളരെ വേഗം പടികടന്നെത്തുന്നു. 

ADVERTISEMENT

ഇതൊഴിവാക്കാനാണ് ആഹാരക്രമത്തിൽ ആരോഗ്യകരമായ വൈവിധ്യം കൊണ്ടുവരണമെന്ന് ഡോക്ടർമാർ പറയുന്നത്. അയർലൻഡിലെ കോർക് യൂണിവേഴ്സിറ്റി കോളജിലാണ് ഇതു സംബന്ധിച്ച പഠനം നടന്നത്. 60 വയസ്സിനു മുകളിൽ പ്രായമുള്ള അറുന്നൂറോളം പേരെയാണ് പഠനത്തിനു തിരഞ്ഞെടുത്തത്. ഇവരുടെ ഭക്ഷണക്രമവും പ്രത്യേകം നിരീക്ഷണത്തിനു വിധേയമാക്കി. 12 മാസത്തെ  തുടർച്ചയായ നിരീക്ഷണത്തിനു ശേഷം വ്യക്തമായത് ഏറ്റവും വൈവിധ്യമാർന്ന ഭക്ഷണരീതി പിന്തുടർന്നവർക്ക് കൂടുതൽ ചെറുപ്പവും ചുറുചുറുക്കും നിലനിർത്താൻ സാധിച്ചു എന്നതാണ്. 

പച്ചക്കറികൾ, പഴവർഗങ്ങൾ, ഇലക്കറികൾ, ധാന്യങ്ങൾ തുടങ്ങി എണ്ണയുടെ അതിപ്രസരമില്ലാതെ ഗ്രിൽ ചെയ്തെടുത്ത മൽസ്യവും മുട്ടയും വരെ ഒരാഴ്ചയിലെ ആഹാരക്രമത്തിന്റെ ഭാഗമാക്കിയവർക്കാണ് കൂടുതൽ ചുറുചുറുക്ക് കണ്ടെത്താനായത്. ഇവരിൽ ഗട്ട് ബാക്ടീരിയയുടെ പ്രവർത്തനം സുഗമമായി നടക്കുന്നതായി കണ്ടെത്തി. ഇവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഓർമക്കുറവ്, ക്ഷീണം, എന്നിവയും കുറവായിരുന്നെന്ന് വ്യക്തമായി. 

ADVERTISEMENT

എന്നാൽ ഓരോരുത്തരുടെയും നിലവിലുള്ള രോഗാവസ്ഥയെ മോശമാക്കുന്ന ഭക്ഷണം ഒഴിവാക്കണം എന്നു ഡോക്ടർമാർ പ്രത്യേകം ഓർമപ്പെടുത്തുന്നു. ഉദാഹരണത്തിന് പ്രമേഹബാധിതർ കാർബോ ഹൈഡ്രേറ്റ് ധാരാളമുള്ള ഭക്ഷണം ഒഴിവാക്കേണ്ടതാണ്. ആഹാരക്രമത്തിലെ വൈവിധ്യം ആരോഗ്യകരമായിരിക്കണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. 

English Summary: Mixed fruit veg diet for remain young