മൂവായിരത്തിലധികം പേരുടെ മരണത്തിന് കാരണമായ കൊറോണ ൈവറസിനെപ്പറ്റിയുള്ള ഭീതിയിലാണ് ലോകം. പൊതു സമ്മേളനങ്ങളും കൂടിച്ചേരലുകളും എല്ലാം ഒഴിവാക്കുന്നതുൾപ്പെടെയുള്ള സുരക്ഷാ ഉപദേശങ്ങൾ ഗവണ്‍മെന്റുകൾ നൽകുന്നുണ്ട്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകുക, ശാരീരിക സമ്പർക്കം ഒഴിവാക്കുക തുടങ്ങി കൊവിഡ് 19 ൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവായിരത്തിലധികം പേരുടെ മരണത്തിന് കാരണമായ കൊറോണ ൈവറസിനെപ്പറ്റിയുള്ള ഭീതിയിലാണ് ലോകം. പൊതു സമ്മേളനങ്ങളും കൂടിച്ചേരലുകളും എല്ലാം ഒഴിവാക്കുന്നതുൾപ്പെടെയുള്ള സുരക്ഷാ ഉപദേശങ്ങൾ ഗവണ്‍മെന്റുകൾ നൽകുന്നുണ്ട്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകുക, ശാരീരിക സമ്പർക്കം ഒഴിവാക്കുക തുടങ്ങി കൊവിഡ് 19 ൽ നിന്ന് സുരക്ഷിതരാകാൻ ജനങ്ങളും മുൻകരുതൽ എടുക്കുന്നുണ്ട്. 

ഇവയെല്ലാം പ്രധാനമാണ്. എന്നാൽ വൈറസിന്റെ വ്യാപനം തടയാൻ മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട്. അത് ചില പ്രതലങ്ങളുമായുള്ള സമ്പർക്കമാണ്. അഴുക്കു നിറഞ്ഞ പ്രതലങ്ങളുമായി സമ്പർക്കം വരുമ്പോൾ, അവിടെ ചുമയുടെയും തുമ്മലിന്റെയും തുള്ളികൾ ഉണ്ടെങ്കിൽ 24 മണിക്കൂറിലധികം അവയിൽ വൈറസിനു നിലനിൽക്കാനാകും. നോവൽ കൊറോണ വൈറസ് കട്ടിയുള്ള പ്രതലങ്ങളിൽ ഒൻപതു ദിവസം വരെ തങ്ങും എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. 

ADVERTISEMENT

നമ്മൾ ദിവസവും തൊടുന്ന ചില വസ്തുക്കൾ ഏതൊക്കെ എന്നു നോക്കാം. അവയെ സ്പർശിക്കുന്നത് ഒഴിവാക്കാനാകുന്നില്ലെങ്കിൽ കൈകൾ വൃത്തിയായി കഴുകാൻ ശ്രദ്ധിക്കണം. വളരെ അത്യാവശ്യമല്ലെങ്കിൽ മുഖത്തും തൊടാതെ ശ്രദ്ധിക്കണം. 

∙ ഫോൺ– ദിവസം പല പ്രാവശ്യം ഫോൺ പല സ്ഥലത്തും വയ്ക്കാം. ഇവയിൽ ചിലതെങ്കിലും മലിനമാകാം. ഫോണിന്റെ പ്രതലം സാനിറ്റൈസ് ചെയ്യാൻ ശ്രദ്ധിക്കണം. അതുപോലെ ലാപ്ടോപ്, ടാബ്‍ലെറ്റ് തുടങ്ങി നിങ്ങൾ കയ്യിലെടുക്കുന്ന ഗാഡ്ജെറ്റുകൾ എല്ലാം സാനിറ്റൈസ് ചെയ്യണം. 

ADVERTISEMENT

∙ ടാപ്പുകൾ– പബ്ലിക് വാഷ്റൂമുകൾ നിരവധി രോഗങ്ങളുടെ കേന്ദ്രമായിരിക്കും. കക്കൂസുകളിലെ ടാപ്പുകൾ വൃത്തിയാക്കുന്നതു വല്ലപ്പോഴുമായിരിക്കും. അതുകൊണ്ട് കൈ കഴുകിയ ശേഷം ടാപ്പിൽ പിടിക്കാതിരിക്കുക. ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ച് ടാപ്പ് പൂട്ടിയ ശേഷം പേപ്പർ ഉപേക്ഷിക്കാം. 

∙ ലോഹപ്രതലങ്ങള്‍ – കട്ടിയുള്ള പ്രതലങ്ങളിൽ കൊറോണ വൈറസിന് 24 മണിക്കൂറിലധികം കഴിയാൻ സാധിക്കും. ലോഹപ്രതലങ്ങൾ സ്പർശിക്കുന്നത് ഓഴിവാക്കുന്നതാണ് നല്ലത്. 

ADVERTISEMENT

∙ വാഹനങ്ങളുടെ പിടി, സീറ്റ് – ദിവസത്തിൽ പല തവണ ചിലപ്പോൾ ടാക്സിയുടെ കൈപ്പിടിയിലും സീറ്റിലും തൊടേണ്ടി വരും. ധാരാളം ആളുകൾ ഒരേ ടാക്സിയിൽ യാത്ര ചെയ്യുന്നതിനാൽ ഏറ്റവും മലിനമാകാൻ സാധ്യതയുള്ള ഒന്നാണത്. യാത്ര തുടങ്ങും മുൻപേ കൈകൾ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കുക. 

∙ മൗത്ത് ഫ്രഷ്നർ, ബൗളുകൾ– റസ്റ്ററന്റിലെ ബൗളുകളും മൗത്ത് ഫ്രഷ്നറും നിരവധി ആളുകൾ തൊടുന്നതാണ്. നട്സ് പോലുള്ളവ ഇടുന്ന ബൗളുകളിൽ നിരവധിപേർ കൈ ഇടുന്നതാണ്. ഇവ തൊടാതിരിക്കുന്നതാണ് നല്ലത്. യാത്ര ചെയ്യുന്ന ആളാണ് നിങ്ങളെങ്കിൽ ഇതു കൂടി ശ്രദ്ധിക്കാം. 

∙ റിമോട്ട് കൺട്രോൾ – ഹോട്ടലുകളിൽ ഏറ്റവുമധികം തവണ തൊടുന്ന ഒന്നാണിത്. ഇവ ഒരിക്കലും വൃത്തിയാക്കുകയോ അണുവിമുക്തമാക്കുകയോ ചെയ്യാറില്ല. ഹോട്ടലിൽ തങ്ങുന്ന സമയത്ത് റിമോട്ട് കൺട്രോൾ അണുവിമുക്തമാക്കിയ ശേഷം മാത്രം കൈകൊണ്ടു തൊടുക. 

രോഗം വരുന്നതിലും നല്ലതല്ലേ രോഗം വരാതെ നോക്കുന്നത്. കൊവിഡ് 19 നെ നമുക്കും നേരിടാം, വൃത്തിയുടെ ശീലങ്ങളിലൂടെ.

English Summary: COVID- 19; The deartiest objects you touch all day