ശരീരത്തില്‍ കടന്നുകൂടി രക്തവും പോഷകങ്ങളും വലിച്ചെടുക്കുന്ന വിരകള്‍ ചില്ലറക്കാരല്ല. ഇവയുടെ ആക്രമണത്തിന് ഇരകളാകുന്നതു കൂടുതലും കുട്ടികളാണ്. കൃമി, ഉരുണ്ട വിര, കൊക്കപ്പുഴു എന്നിവയാണു കുട്ടികളില്‍ സാധാരണ കാണുന്ന വിരകള്‍. വിളര്‍ച്ച, ദഹനക്കുറവ്, വയറിളക്കം എന്നീ അസുഖങ്ങള്‍ക്ക്‌ ഇവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തില്‍ കടന്നുകൂടി രക്തവും പോഷകങ്ങളും വലിച്ചെടുക്കുന്ന വിരകള്‍ ചില്ലറക്കാരല്ല. ഇവയുടെ ആക്രമണത്തിന് ഇരകളാകുന്നതു കൂടുതലും കുട്ടികളാണ്. കൃമി, ഉരുണ്ട വിര, കൊക്കപ്പുഴു എന്നിവയാണു കുട്ടികളില്‍ സാധാരണ കാണുന്ന വിരകള്‍. വിളര്‍ച്ച, ദഹനക്കുറവ്, വയറിളക്കം എന്നീ അസുഖങ്ങള്‍ക്ക്‌ ഇവ കാരണമാകാറുണ്ട്‌. 

 കുട്ടിക്കു‌ വിരയുടെ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും സാധാരണയായി ഒരു വയസ്സാകുമ്പോള്‍ മരുന്നു നല്‍കാം.  ഈ പ്രായത്തില്‍ മിക്ക കുട്ടികളും നടന്നു തുടങ്ങുകയും മണ്ണിലിറങ്ങി കളിക്കുകയും ചെയ്യുന്നു. മലദ്വാരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയോ മറ്റു ലക്ഷണങ്ങള്‍ കാണിക്കുകയോ ചെയ്താല്‍ മരുന്നു നേരത്തെ നല്‍കാം. കൃത്യമായ ഇടവേളകളില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മരുന്നു നല്‍കുന്നതാണ് ഇവയെ പ്രതിരോധിക്കാനുള്ള മാര്‍ഗം. അതോടൊപ്പം വ്യക്തി ശുചിത്വവും പ്രധാനപ്പെട്ടതാണ്. 

ADVERTISEMENT

രാത്രി സമയത്ത് മലദ്വാരത്തില്‍ അനുഭവപ്പെടുന്ന ചൊറിച്ചിലാണു കൃമിശല്യത്തിന്‍റെ പ്രധാന ലക്ഷണം. വെളുത്ത നിറത്തിലുള്ള ചെറിയ കൃമികള്‍ മലദ്വാരത്തിലൂടെ പുറത്തു വരാം. പെണ്‍കുട്ടികള്‍ക്കു‌ മുത്രമൊഴിക്കുന്ന ഭാഗത്തു ചൊറിച്ചില്‍ അനുഭവപ്പെടാം. ചൊറിഞ്ഞുപ്പൊട്ടിയാല്‍ അണുബാധയ്ക്കു സാധ്യതയുണ്ട്.

കുട്ടിക്കു തുടര്‍ച്ചയായി വിരശല്യം ഉണ്ടാകുകയാണെങ്കില്‍ വീട്ടിലുള്ള മറ്റ്അംഗങ്ങളും മരുന്നു കഴിക്കണം. മുതിര്‍ന്ന അംഗങ്ങള്‍ കുട്ടിക്കു ഭക്ഷണം നല്‍കുകയും മറ്റും ചെയ്യുമ്പോള്‍ കൈകള്‍ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

ADVERTISEMENT

വിശപ്പില്ലയ്മ, ക്ഷീണം എന്നിവയാണു ഉരുണ്ടവിരയുടെ ലക്ഷണങ്ങള്‍. കാലില്‍ മുറിവുകള്‍ ഉള്ളപ്പോള്‍ ചെരുപ്പ്‌ ഉപയോഗിക്കാതെ മണ്ണിലൂടെ നടക്കുമ്പോഴാണു പ്രധാനമായും കൊക്കപ്പുഴു ശരീരത്തിലെത്തുന്നത്. ഇപ്പോഴത്തെ കുട്ടികളില്‍ ഇവയുടെ ശല്യം വളരെ കുറവാണ്. മണ്ണില്‍ കളിക്കുന്ന കുട്ടികള്‍ കൈകളും, വൃത്തിയില്ലാത്ത മറ്റു സാധനങ്ങളും വായില്‍ വയ്ക്കുന്നതിലൂടെ ശരീരത്തില്‍ നേരിട്ടെത്തുന്നവയാണ് കൃമികള്‍. 

വിവരങ്ങള്‍ക്ക് കടപ്പാട്

ADVERTISEMENT

ഡോ. കെ. രാജ്കുമാര്‍
റിട്ട. ചീഫ്‌ കണ്‍സല്‍റ്റന്‍റ് പീഡിയാട്രീഷന്‍

English Summary: Worm infection in childhood