നമ്മൾ കോവിഡ് 19ന്റെ മധ്യത്തിൽ ലോക്ഡൗണിലാണിപ്പോൾ. എന്നാൽ അപകടകാരിയായ ഈ പകർച്ചവ്യാധിക്ക് കടുത്ത ലോക്ഡൗൺ ഒരു പരിഹാരമല്ലെന്ന് മിക്ക രാജ്യങ്ങളും തിരിച്ചറിയുന്നു. ഒരുപരിധി വരെ രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കാനും കേസുകളുടെ എണ്ണം കൂടാതിരിക്കാനും ഇത് സഹായിക്കും. അതുകൊണ്ട് ലോകത്ത് മിക്കയിടങ്ങളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മൾ കോവിഡ് 19ന്റെ മധ്യത്തിൽ ലോക്ഡൗണിലാണിപ്പോൾ. എന്നാൽ അപകടകാരിയായ ഈ പകർച്ചവ്യാധിക്ക് കടുത്ത ലോക്ഡൗൺ ഒരു പരിഹാരമല്ലെന്ന് മിക്ക രാജ്യങ്ങളും തിരിച്ചറിയുന്നു. ഒരുപരിധി വരെ രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കാനും കേസുകളുടെ എണ്ണം കൂടാതിരിക്കാനും ഇത് സഹായിക്കും. അതുകൊണ്ട് ലോകത്ത് മിക്കയിടങ്ങളിലും കുറച്ച് ഇളവുകൾ അനുവദിച്ചു തുടങ്ങി. എന്നാൽ ഇളവുകള്‍ ഉള്ളതുകൊണ്ട് വൈറസിന്റെ ഭീഷണി നിലനിൽക്കുന്നില്ലെന്ന് അർഥമില്ല. മറിച്ച് നമ്മൾ മുൻപത്തെക്കാളധികം ജാഗ്രതയോടെ ഇടപെടേണ്ടിയിരിക്കുന്നു. കാരണം രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഇളവുകൾ അനുവദിക്കുന്നത് വളരെ ശ്രദ്ധാപൂർവം വേണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം മുന്നറിയിപ്പു നൽകുന്നു. രാജ്യങ്ങൾ ഇതിനായി ആറു മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കടുത്ത ജാഗ്രത, പോസിറ്റീവായ ആളുകളെ ഐസലേറ്റ് ചെയ്യുക, കൂടുതൽ പേർക്ക് ടെസ്റ്റ് നടത്തുക, എല്ലാ കേസുകളും ചികിൽസിക്കുക, രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുക എന്നിവയാണവ. തൊഴിലിടങ്ങളിൽ മതിയായ പ്രതിരോധ നടപടികൾ പ്രധാനമാണെന്നും ലോക്ഡൗണിനു ശേഷമുള്ള പുതിയ പെരുമാറ്റച്ചട്ടങ്ങളോടു ജനങ്ങൾ പൂർണമായി സഹകരിക്കണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ADVERTISEMENT

ലോക്ഡൗണിനു ശേഷം പിന്തുടരേണ്ട മാനദണ്ഡങ്ങൾ

ഇന്ത്യയും ലോക്ഡൗണിൽ ഇളവു വരുത്തിത്തുടങ്ങി. ഓഫിസുകൾ പലതും 33 ശതമാനം ജോലിക്കാരുടെ സാനിധ്യത്തിൽ പ്രവർത്തിച്ചുതുടങ്ങി. സുരക്ഷയെപ്പറ്റിയുള്ള ചോദ്യങ്ങളും ഇതോടൊപ്പം ഉയർന്നുവരുന്നു. മുൻകരുതൽ നടപടികളായ ആഴത്തിലുള്ള വൃത്തിയാക്കൽ, ഓഫിസ് പരിസരം സാനിറ്റൈസ് ചെയ്യുക മുതലായവ ചെയ്യുന്നുണ്ട്. എന്നാൽ ലോക്ഡൗണിനു ശേഷമുള്ള കാലത്ത് നിങ്ങള്‍ ഓഫീസിൽ പോകുന്നുണ്ടങ്കിൽ ഇതുമാത്രം ചെയ്താൽ പോര. മറ്റു ചില കാര്യങ്ങൾകൂടി മനസ്സിൽ വയ്ക്കണം.

ഉദ്യോഗസ്ഥർ ശ്രദ്ധിക്കാൻ

∙ എല്ലാ സമയവും മുഖാവരണം ധരിക്കുക. സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കുക

ADVERTISEMENT

∙ ഏതെങ്കിലും പ്രതലത്തിൽ സ്പർശിച്ചാലുടൻ കൈകൾ സാനിറ്റൈസ് ചെയ്യുക.

∙ ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് കഴുകുക.

∙ നിങ്ങൾ ഓഫിസിലെത്തിയാൽ ലിഫ്റ്റ് ഉപയോഗിക്കുന്നതിനു പകരം പടികൾ കയറുക. അകലം പാലിക്കുക. കതകു തുറക്കാൻ  കൈ മുട്ടുകൾ ഉപയോഗിക്കുക. ഓഫിസിനുള്ളിലും മേശപ്പുറവും മറ്റും സാനിറ്റൈസ് ചെയ്തതാണെന്ന് ഉറപ്പുവരുത്തുക

∙ ഓഫിസിലായിരിക്കുമ്പോൾ വിർച്വൽ മീറ്റിങ്ങുകൾ സംഘടിപ്പിക്കുക. ഇതുസാധ്യമല്ലാത്ത സമയത്ത്, പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കർശനമായും സാമൂഹിക അകലം പാലിച്ചുകൊണ്ട് കോൺഫറൻസ് റൂമിൽ മീറ്റിങ് നടത്തുക.

ADVERTISEMENT

∙ ഫോട്ടോകോപ്പിയർ, റഫ്രിജറേറ്റർ, വാട്ടർ ഡിസ്പെൻസർ തുടങ്ങി ഓഫിസിലുള്ള ഏതുപകരണവും ഉപയോഗിച്ചശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുക.

∙ വീട്ടിൽനിന്ന് ഉച്ചഭക്ഷണം കൊണ്ടുവരുക. നിങ്ങളുടെ സ്ഥലത്തുതന്നെ ഇരുന്ന് അത് കഴിക്കുക.

∙ പലവട്ടം ഓഫിസിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ഒഴിവാക്കുക. ഒരിക്കൽമാത്രം കയറുകയും ഇറങ്ങുകയും ചെയ്യുക.

∙ നിങ്ങൾ ഓഫിസിൽ നിന്ന് തിരിച്ച് വീട്ടിലെത്തിയാൽ മുഖാവരണം ധരിച്ചുകൊണ്ടുതന്നെ കുടുംബാംഗങ്ങളോടു വാതിൽ തുറക്കാൻ ആവശ്യപ്പെടുക.

∙ നിങ്ങളുടെ ഷൂസും ചെരുപ്പും ബാഗും വീടിനു പുറത്തുവയ്ക്കുക.

∙ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക. ബാഗും ചെരുപ്പും അണുവിമുക്തമാക്കുക.

∙ നിങ്ങൾ ധരിച്ച വസ്ത്രങ്ങളും മുഖാവരണവും കഴുകുക, കുളിക്കുക.

English Summary: Post lockdown tips for officegoers