വീട്ടിലൊരാള്‍ക്ക് പെട്ടെന്നു പനി വന്നാല്‍ എങ്ങനെയാണ് വീടും പരിസരവും അണുവിമുക്തമാക്കേണ്ടത് എന്നതു സംബന്ധിച്ച് പലര്‍ക്കും പലതരത്തിലാണ് ആശങ്കകള്‍. പ്രത്യേകിച്ച് കൊറോണ പോലെയുള്ള രോഗങ്ങള്‍ മൂലം ജനങ്ങള്‍ അതീവാഗ്രത പാലിക്കേണ്ട സമയം കൂടിയാണ് ഇത്. വീട്ടില്‍ ഒരാള്‍ക്ക് പെട്ടെന്നു പനി വന്നാല്‍ എന്താണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിലൊരാള്‍ക്ക് പെട്ടെന്നു പനി വന്നാല്‍ എങ്ങനെയാണ് വീടും പരിസരവും അണുവിമുക്തമാക്കേണ്ടത് എന്നതു സംബന്ധിച്ച് പലര്‍ക്കും പലതരത്തിലാണ് ആശങ്കകള്‍. പ്രത്യേകിച്ച് കൊറോണ പോലെയുള്ള രോഗങ്ങള്‍ മൂലം ജനങ്ങള്‍ അതീവാഗ്രത പാലിക്കേണ്ട സമയം കൂടിയാണ് ഇത്. വീട്ടില്‍ ഒരാള്‍ക്ക് പെട്ടെന്നു പനി വന്നാല്‍ എന്താണു ചെയ്യേണ്ടതെന്നു നോക്കാം.

രോഗിയെ എത്രയും പെട്ടെന്ന് മറ്റൊരു മുറിയിലേക്കു മാറ്റുക - രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ രോഗിയെ വീട്ടില്‍ മറ്റാരുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതെ മറ്റൊരു മുറിയിലേക്കു മാറ്റുക എന്നത് പ്രധാനമാണ്. ഇത് രോഗം മറ്റുള്ളവരിലേക്ക് പടരാതെ സംരക്ഷിക്കും.

ADVERTISEMENT

അണുനശീകരണം - രോഗമുള്ള ആളും മറ്റുള്ളവരും നിരന്തരം സമ്പര്‍ക്കത്തിലായ വസ്തുക്കള്‍ അണുനശീകരണം നടത്തുക. ഫ്രിജ് ഹാന്‍ഡില്‍, ഗ്ലാസുകള്‍, മേശപ്പുറം, സ്വിച് ബോര്‍ഡുകള്‍ എന്നിവ വൃത്തിയാക്കാം.

ബെഡ് - രോഗി കിടക്കുന്ന കട്ടിലില്‍ മറ്റുള്ളവര്‍ കിടക്കരുത്. ഈ മുറിയിലെ ബെഡ് ഷീറ്റും മറ്റും ഇടയ്ക്കിടെ കഴുകി ഉണക്കി വയ്ക്കുക. 

ADVERTISEMENT

ബാത്റും - കഴിവതും രോഗിയും മറ്റുള്ളവരും ഒരേ ബാത് റൂം ഉപയോഗിക്കരുത്. ഇനി അങ്ങനെ സൗകര്യം ഇല്ലെങ്കില്‍ antibacterial disinfectants ഉപയോഗിച്ച് വാഷ്‌ ബേസിന്‍, പൈപ്പ്, ഫ്ലഷ് എന്നിവ കഴുകണം. 

അടുക്കള - രോഗിക്കുള്ള ആഹാരം പ്രത്യേക പാത്രത്തില്‍ നല്‍കാന്‍ ശ്രദ്ധിക്കണം. രോഗമുള്ള ആള്‍ അടുക്കളയില്‍ കയറാന്‍ പാടില്ല.

ADVERTISEMENT

തുണികള്‍ - രോഗിയുടെ തുണികള്‍ ഒരിക്കലും മറ്റുള്ളവരുടെ തുണികള്‍ക്കൊപ്പം ഇട്ടു കഴുകാതെ നോക്കുക. രോഗിയുടെ വസ്ത്രങ്ങള്‍ നല്ല വെയിലിൽ ഉണക്കി വയ്ക്കുക. 

English Summary: How to disinfect your house after someone has been sick